• HOME
  • »
  • NEWS
  • »
  • india
  • »
  • Domestic Flyers| മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാര്‍ക്ക്‌ വിലക്ക്; വ്യോമയാനമന്ത്രാലയത്തിന്റെ പുതിയ നിർദേശങ്ങൾ

Domestic Flyers| മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാര്‍ക്ക്‌ വിലക്ക്; വ്യോമയാനമന്ത്രാലയത്തിന്റെ പുതിയ നിർദേശങ്ങൾ

ആഭ്യന്തര വിമാനങ്ങളിലെ യാത്രികർക്ക് പായ്ക്ക് ചെയ്ത ലഘു ഭക്ഷണങ്ങളും പാനിയങ്ങളും വിതരണം ചെയ്യാം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ തുടർന്നുള്ള യാത്രകൾക്ക് വിലക്കാമെന്നും വ്യോമയാനമന്ത്രാലയം വിമാന കമ്പനികൾക്ക് നിർദേശം നൽകി. ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഭക്ഷണം വിതരണം ചെയ്യാൻ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികൾക്ക് അനുമതി നൽകി.

    കോവിഡ് സാഹചര്യത്തിൽ നിർത്തിവെച്ച ആഭ്യന്തര വിമാന സർവീസ് മേയ് 25ന് പുനരാരംഭിച്ചതിന് ശേഷം വിമാനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുവദിച്ചിരുന്നില്ല. രാജ്യാന്തര വിമാനങ്ങളിൽ യാത്രയുടെ ദൈർഘ്യമനുസരിച്ച് പായ്ക്ക് ചെയ്ത തണുത്ത ഭക്ഷണങ്ങളും ലഘു ഭക്ഷണങ്ങളും മാത്രമേ നൽകിയിരുന്നുള്ളു. ഈ നിയന്ത്രണങ്ങളാണ് വ്യോമയാന മന്ത്രാലയം ഇപ്പോൾ പിൻവലിച്ചത്.

    Also Read- കാശ്മീരിൽ തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരും ജവാനും കൊല്ലപ്പെട്ടു

    പുതിയ മാർഗനിർദേശങ്ങൾ



      • ആഭ്യന്തര വിമാനങ്ങളിലെ യാത്രികർക്ക് പായ്ക്ക് ചെയ്ത ലഘു ഭക്ഷണങ്ങളും പാനിയങ്ങളും വിതരണം ചെയ്യാം. രാജ്യാന്തര വിമാനങ്ങളിൽ ചൂടുള്ള ഭക്ഷണവും നൽകാം.

      • ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്പോസിബിൾ ട്രേ, പ്ലേറ്റുകൾ എന്നിവ മാത്രമേ ഭക്ഷണവും പാനിയങ്ങളും വിതരണം ചെയ്യുമ്പോൾ ഉപയോഗിക്കാവൂ.

      • ഓരോ തവണ ഭക്ഷണം വിതരണം ചെയ്യുമ്പോഴും കാബിൻ ക്യൂ അംഗങ്ങൾ പുതിയ കൈയുറകൾ ധരിക്കണം

      • കോവിഡ് സാഹചര്യത്തിൽ വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ തുടർന്നുള്ള യാത്രകൾക്ക് വിലക്കാം.

      • വിമാനങ്ങളിലെ വിനോദ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനും അനുമതി.

      • യാത്ര ആരംഭിക്കുമ്പോൾ ഡിസ്പോസിബിൾ ഇയർഫോണോ അല്ലെങ്കിൽ അണുവിമുക്തമാക്കിയ ഹെഡ്ഫോണുകളോ യാത്രക്കാർക്ക് നൽകണം.






    കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ മാർച്ച് 23 മുതൽ നിര്‍ത്തിവച്ച രാജ്യാന്തര വിമാന സർവീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. വന്ദേ ഭാരത് ദൗത്യത്തിന് കീഴിൽ സർവീസ് നടത്തുന്ന രാജ്യാന്തര വിമാനങ്ങൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്.
    Published by:Rajesh V
    First published: