നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'വിരമിക്കാൻ സമയമായിട്ടില്ല': എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നേക്ക് 25 വർഷം

  'വിരമിക്കാൻ സമയമായിട്ടില്ല': എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നേക്ക് 25 വർഷം

  “വളരെ ലളിതമായ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ഒരു കർഷകനായാണ് ഞാൻ ഡൽഹിയിലേക്ക് വണ്ടി കയറിയത്. തിരിച്ചു വന്നതും അങ്ങനെ തന്നെയാണ്. എന്നാൽ വളരെ മോശമായ രീതിയിലാണ് എന്നോട് അവിടുത്തുകാർ പെരുമാറിയത്. എന്നെ പോലെയുള്ള ഒരു ഗ്രാമീണന് യോജിച്ച പോസ്റ്റല്ല അത് എന്ന പോലെ,”- അദ്ദേഹം പറയുന്നു.

  ദേവ ഗൗഡ

  ദേവ ഗൗഡ

  • Share this:
   ഡി.പി. സതീഷ്

   ആധുനിക കർണാടകയുടെ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് 1996 ജൂൺ 1. ഈ ദിവസമാണ് ഹാരാധനഹള്ളി ദോഡഗൗഡ എന്ന എച്ച്ഡി ദേവഗൗഡ ഇന്ത്യൻ പ്രധാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായിരുന്നു. മൂന്നാം മുന്നണിയുടെ നേതാക്കൾ ഡൽഹി രാഷ്ട്രീയത്തിൽ ഒട്ടും അനുഭവം ഇല്ലാത്ത അദ്ദേഹത്തെ തെരഞ്ഞെടുത്തതോടെയാണ് ഗൗഡ നിർണായകമായ പദവിയിൽ എത്തിച്ചേർന്നത്. 18 മാസം കർണാടക മുഖ്യമന്ത്രിയായി സേവനം ചെയ്തു എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ അനുഭവം.

   എന്നാൽ സമ്മിശ്രമായ പ്രതികരണമാണ് ഈ വിഷയത്തിൽ ആളുകളിൽ നിന്ന് ലഭിച്ചിരുന്നത്. പലയാളുകളും ദേവഗൗഡയുടെ പ്രധാനമന്ത്രിപദത്തെ പരിഹസിച്ചു രംഗത്തെത്തിയപ്പോൾ പലരും ഈ രാഷ്രീയ മാറ്റത്തെ ജനാധിപത്യത്തിന്റെ ഭംഗി എന്നാണ് വിശേഷിപ്പിച്ചത്. ഡൽഹിയിലെ അധികാര ഇടനാഴികളിൽ ഗൗഡയെ പോലെ ഒരാള് കടന്നുവരുന്നത് വലിയ മാറ്റങ്ങൾ കൊണ്ടുവരും എന്ന് പലരും പ്രത്യാശിച്ചപ്പോൾ അസൂയാലുക്കളാണ് പ്രധാനമായും നിരാശരായത്.

   പലരും പ്രവചിച്ച പോലെ കേവലം ഒരു വർഷമായിരുന്നു ഗൗഡ സർക്കാരിന്റെ ആയുസ്. കർണാടകയിൽ ഒരു സമൂഹം മാത്രമാണ് 'മണ്ണിന്റെ മകൻ' പ്രധാനമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടു എന്ന് പറഞ്ഞു ഈ സ്ഥാനലബ്ധി ആഘോഷിച്ചത്. ബാക്കി വരുന്ന ഭൂരിഭാഗം പേരും പരസ്യമായോ രഹസ്യമായോ അദ്ദേഹത്തിന്റെ സ്വഭാവത്തെ പറ്റി പരിഹസിക്കാനായാണ് പ്രധാനമായും സമയം ചെലവഴിച്ചത്.

   ദേവ ഗൗഡയെ കുറിച്ച സംസാരിക്കുമ്പോൾ വളരെ വലിയ ഒരു സൗഭാഗ്യമാണ് അദ്ദേഹത്തെ തേടിയെത്തിയത് എന്നതിൽ സംശയമൊന്നുമില്ല. പ്രധാനമന്ത്രി പദവി അലങ്കരിച്ചത്തിന്റെ സിൽവർ ജൂബിലി ആഘോഷിച്ച രാജ്യത്തെ ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം. രാഷ്ട്രീയമായി ഇപ്പോഴും സജീവ സാന്നിധ്യമായ ഈ മുൻ പ്രധാന മന്ത്രി വിരമിക്കാൻ സമയമായിട്ടില്ല എന്നാണ് പറയുന്നത്. 88 വയസുകാരനായ ഗൗഡ രാഷ്ട്രീയത്തിൽ ഇപ്പോഴും സജീവമാണ് എന്ന് മാത്രമല്ല അദ്ദേഹം കഴിക്കുന്നതും ശ്വസിക്കുന്നതും രാഷ്ട്രീയമാണ്.

   Also Read- 'പ്രചരണത്തിന് ഹെലികോപ്റ്റർ, എങ്ങനെയും MLA ആക്കും' - നടി പ്രിയങ്കയ്ക്ക് ലഭിച്ച വാഗ്ദാനങ്ങൾ

   പ്രധാന മന്ത്രി സ്ഥാനത്ത് വളരെ ചുരുങ്ങിയ കാലം മാത്രമാണ് ഗൗഡ ചെലവഴിച്ചത്. വെറും 11 മാസം. പല പ്രമുഖരും വിശേഷിപ്പിക്കുന്നത് ഈ കാലയളവിൽ കാര്യമായ സംഭവങ്ങൾ ഒന്നും നടന്നില്ല എന്നും എഴുതാൻ മാത്രം ഒന്നും ഇല്ല എന്നുമാണ്. എന്നാൽ, ഗൗഡ ഇത്തരം വിമർശനങ്ങളോട് വിയോജിക്കുന്നുണ്ട്. വളരെ പ്രക്ഷുബ്ധമായ 11 മാസം നീണ്ട കാലയളവിൽ രാജ്യത്തെ പ്രശ്നങ്ങളെ പരിഹരിക്കാൻ തന്നാലാവുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ജമ്മു ആൻഡ് കശ്മീരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ ആറ് വർഷം നീണ്ടു നിന്ന അതിക്രമങ്ങളെ തടയാൻ തന്നാൽ ആവുന്നത് ശ്രമിച്ചു എന്ന് അദ്ദേഹം പലപ്പോഴും തന്നോട് അടുപ്പമുള്ള പല നേതാക്കളുമായും പങ്കുവെച്ചതായി ആളുകൾ പറയാറുണ്ട്.

   “ഞാൻ പദവി ഏറ്റെടുത്തപ്പോൾ, എന്റെ ആദ്യത്തെ മുൻഗണന കശ്മീർ ആയിരുന്നു. അതുകൊണ്ടാണ് ഇന്റലിജൻസ് ചീഫ് ശ്യാമൾ ദത്ത മുന്നറിയിപ്പ് നൽകിയിട്ടു കൂടി ഞാൻ കശ്മീർ സന്ദർശിച്ചത്. വിഷയത്തെ കുറിച്ചു കൂടുതൽ മനസിലാക്കാൻ വേണ്ടിയാണ് അവിടുത്തെ എല്ലാവരെയും ഉൾക്കൊള്ളിച്ച കൂടിക്കാഴ്ചകൾ നടത്തിയതും. ഇതേത്തുടർന്നാണ് കാശ്മീരിലേക്ക് ഒരു വൈദ്യുതി പദ്ധതി നടപ്പിലാക്കിയതും അവിടുത്തെ ടൂർ ഓപ്പറേറ്റർമാരുടെ ലോണുകൾ എഴുതി തള്ളുകയും ചെയ്തിരുന്നു. ഇത് ആളുകൾക്കിടയിൽ കൂടുതൽ വിശ്വാസം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്”- ഗൗഡ പറയുന്നു.

   ഫാറൂഖ് അബ്ദുള്ളയെ ഇന്ത്യയിലേക്ക് തിരിച്ചുവരാനും 1996 ലെ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനും പ്രേരിപ്പിച്ചത് താനാണെന്നും ഗൗഡ വളരെ അഭിമാനപൂർവം പലപ്പോഴും പറയാറുണ്ട്. “കാശ്മീരിൽ ജനാധിപത്യ പ്രക്രിയ വീണ്ടും തുടങ്ങി എന്നത് എന്റെ നേട്ടമാണ്” -ഗൗഡ പറയുന്നു.

   ബംഗ്ലാദേശുമായി ഫറാക്ക ജല കരാർ ഒപ്പിട്ടതാണ് തന്റെ ഭരണ കാലത്തെ മറ്റൊരു നേട്ടമെന്ന് അദ്ദേഹം അവകാശപ്പെടുന്നത്.

   1998 മാർച്ചിൽ നടന്ന പൊഖ്രാൻ അണു പരീക്ഷണത്തിൽ തനിക്കും തന്റെ മുൻകാമിയായ നരസിംഹ റാവുവിനും അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്നും ഗൗഡ പരിഭവപ്പെടുന്നുണ്ട്. “പരീക്ഷണത്തിനുള്ള മുഴുവൻ അടിസ്ഥാന പ്രവർത്തനങ്ങളും നടപ്പിൽ വരുത്തിയത് എന്റെയും റാവുവിന്റെയും കാലത്താണ്. പല അന്താരാഷ്ട്ര, ആഭ്യന്തര പരമായ ആശങ്കകൾ കണക്കിലെടുത്താണ് അന്ന് പരീക്ഷണം നടത്താതിരുന്നത്”- ഗൗഡ പറയുന്നു.

   Also Read- സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ; സർക്കാർ തീരുമാനം വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിക്കും

   രസകരമെന്നോണം, ദേവ ഗൗഡ പ്രധാന മന്ത്രിയായ കാലയളവിലാണ് ഡൽഹി മെട്രോ പ്രോജക്ടിന് അംഗീകാരം നൽകിയത്. “ഡൽഹിയിൽ മെട്രോയുടെ ആവശ്യം ഇല്ലെന്നും, അത് വളരെ ചെലവേറിയ പദ്ധതി ആണ് എന്നുമായിരുന്നു പലരും വാദിച്ചിരുന്നത്. നരസിംഹ റാവുവിനും ഈ വിഷയത്തിൽ എതിർപ്പ് നേരിട്ടിരുന്നു. എന്നാൽ അവരുടെ എതിർപ്പ് വകവെയ്ക്കാതെയാണ് ഞാനീ പദ്ധതിക്ക് അംഗീകാരം നൽകിയത്. ഇന്ന് ലോകത്തെ തന്നെ മികച്ചതും ഏറ്റവും വലുതുമായ മെട്രോ പദ്ധതിയായാണ് ഡൽഹി മെട്രോ കണക്കാക്കപെടുന്നത്. ദൗർഭാഗ്യകരമെന്നോണം 2002 ൽ മെട്രോ ഉദ്‌ഘാടന വേളയിൽ ഡൽഹിയിൽ ഉണ്ടായിരുന്നിട്ട് കൂടി ബിജെപി സർക്കാർ എന്നെ ക്ഷണിച്ചിട്ടില്ല ”- അദ്ദേഹം പറയുന്നു.

   എല്ലാ കാലത്തും നടക്കുന്ന ഭരണ, വികസന പ്രവർത്തങ്ങൾ എന്നതിൽ കവിഞ്ഞു, ഗൗഡയുടെ കാലയളവിൽ കൂടുതലായും ഗൂഢാലോചന, ചതി, തുടങ്ങിയ കാര്യങ്ങൾ കൊണ്ടാണ് ഓർമിക്കപെടുന്നത്. അദ്ദേഹം പ്രധാന മന്ത്രിയായി ചുമതല ഏറ്റെടുത്തയുടനെ അന്നത്തെ ജനത പാർട്ടി പാർട്ടിയുടെ പ്രസിഡന്റായിരുന്ന ലാലു പ്രസാദ് യാദവിന്റെ സഹായത്തോടെ ഇരുവരും പാർട്ടിയുടെ തന്നെ രൂപകർത്തകളിൽ ഒരാളായ രാമകൃഷ്ണ ഹെഗ്‌ഡേയെ പുറത്താക്കിയിരുന്നത് വളരെ ശ്രദ്ധേയമാണ്. ഇതിന്റെ അനുരണനങ്ങൾ എല്ലാ കാലത്തും ഗൗഡക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

   ഗൗഡയുടെ വിശ്വസ്തനും കേന്ദ്ര മന്ത്രിയുമായിരുന്ന സി എം ഇബ്രാഹിം കോൺഗ്രസ് പ്രസിഡന്റ് സീതാറാം കേസരിയുമായി അനാവശ്യമായി കൊമ്പ്കോർത്തതും ഗൗഡക്ക് വലിയ തിരിച്ചടി ഏൽക്കാൻ കാരണമായി എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടാണ് കേസരി, സർക്കാരിനെ താഴെയിറക്കാൻ തീരുമാനിക്കുന്നതും 11 മാസം കൊണ്ട് സർക്കാൻ താഴെ വീഴുന്നതും. “കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തിൽ വാജ്പേയി പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വളരെ മാന്യമായി അത് നിരസിക്കുകയാണ് ഞങ്ങൾ ചെയ്തത്”- ഗൗഡ പറയുന്നു.

   ഗൗഡയുടെ വസ്ത്ര ധാരണയും, സ്വഭാവങ്ങളും, ഭക്ഷണ ശീലങ്ങളുമൊക്കെ ഡൽഹിയിലെ ലട്യെൻസ്, മുന്നാക്ക വിഭാഗങ്ങൾ വളരെ പരിഹാസത്തോടെ സംസാരിച്ചിരുന്നു. എന്നാൽ ഇവ ഒന്നും വകവെക്കാതെയാണ് വളരെ ചുരുങ്ങിയ കാലത്തേക്കാണെങ്കിൽ കൂടി ദേവ ഗൗഡ പിടിച്ചു നിന്നത്.

   “വളരെ ലളിതമായ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ഒരു കർഷകനായാണ് ഞാൻ ഡൽഹിയിലേക്ക് വണ്ടി കയറിയത്. തിരിച്ചു വന്നതും അങ്ങനെ തന്നെയാണ്. എന്നാൽ വളരെ മോശമായ രീതിയിലാണ് എന്നോട് അവിടുത്തുകാർ പെരുമാറിയത്. എന്നെ പോലെയുള്ള ഒരു ഗ്രാമവാസിക്ക് യോജിച്ച പോസ്റ്റല്ല അത് എന്ന പോലെ,”- അദ്ദേഹം പറയുന്നു. വീണ്ടും പ്രധാന മന്ത്രിയാവാനുള്ള അവസരം ലഭിക്കും എന്നാണ് ഗൗഡ പ്രതീക്ഷിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ശത്രുക്കളും മിത്രങ്ങളും ഒരേ പോലെ പറയുന്നത്. 88ാ മത്തെ വയസിലും ഫിലോസഫി പറയാൻ അദ്ദേഹത്തിന് മടിയില്ല. ഇത്തരം വാർത്തകളിൽ സത്യമില്ലെന്നും ഈ നിർണായക ഘട്ടത്തിൽ ചെറുപ്രായക്കാരനായ ഒരു നേതാവിനെയാണ് രാജ്യത്തിന് ആവശ്യമെന്നും ഗൗഡ പറയുന്നു.

   “പക്ഷെ, ഞാൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയില്ല. മരണം വരെ ജനങ്ങളെ സേവിച്ചു കൊണ്ട് തുടരും,”- 16 തെരഞ്ഞെടുപ്പുകൾ നേരിട്ട അദ്ദേഹം പറയുന്നു.
   Published by:Rajesh V
   First published:
   )}