നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ച ദേവേന്ദ്ര ഫട്നാവിസിനെ അഭിനന്ദിച്ച് നടൻ മാധവൻ

  മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ച ദേവേന്ദ്ര ഫട്നാവിസിനെ അഭിനന്ദിച്ച് നടൻ മാധവൻ

  ബോളിവുഡ് താരം ആർ മാധവനും പുതിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ചു. ട്വിറ്ററിൽ ആയിരുന്നു മാധവന്‍റെ അഭിനന്ദന സന്ദേശം.

  ദേവേന്ദ്ര ഫട്നാവിസ്, ആർ മാധവൻ

  ദേവേന്ദ്ര ഫട്നാവിസ്, ആർ മാധവൻ

  • News18
  • Last Updated :
  • Share this:
   മുംബൈ: രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് ഇന്നു രാവിലെ ആയിരുന്നു മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് സത്യപ്രതിജഞ് ചെയ്തത്. രാവിലെ 05.47ന് ആയിരുന്നു സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം പിൻവലിച്ച് ഉത്തരവ് ഇറങ്ങിയത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിജ്ഞാപനം അനുസരിച്ച് രാഷ്ട്രപതി ഭരണം പിൻവലിക്കുകയാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അറിയിക്കുകയായിരുന്നു.

   കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ല 05.47നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. രാഷ്ട്രപതി ഭരണം പിൻവലിച്ചതിനെ തുടർന്ന് ബി ജെ പിയുടെ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായും എൻ സി പിയുടെ അജിത്ത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

       നിരവധി പേരാണ് പുതിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫട് നാവിസിന് അഭിനന്ദനവുമായി എത്തിയത്. ബോളിവുഡ് താരം ആർ മാധവനും പുതിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ചു. ട്വിറ്ററിൽ ആയിരുന്നു മാധവന്‍റെ അഭിനന്ദന സന്ദേശം. "അഭിനന്ദനങ്ങൾ സാർ... സ്വാഗതം.. സംസ്ഥാനത്തിലെ ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സഫലമാക്കാൻ താങ്കൾക്ക് കഴിയട്ടെ. സന്മാർഗവും പ്രതീക്ഷയും ഉയരത്തിലാണ്"

   പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു ഫട്നാവിസിനെയും അജിത് പവാറിനെയും അഭിനന്ദിച്ച് ആദ്യം രംഗത്തെത്തിയത്.
   First published: