മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജി വെച്ചു. രാജ്ഭവനിലെത്തിയ ഫഡ്നാവിസ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.
നിലവിലെ നിയമസഭയുടെ കാലാവധി നവംബര്‍ ഒമ്പതിന് അവസാനിക്കെയാണ് ഫഡ്നാവിസ് രാജിവച്ചത്. ഇതിനിടെ ശിവസേനയുടെ നിലപാട് മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ ബി.ജെ.പിക്ക് വിലങ്ങുതടിയായി തുടരുകയാണ്. ആര് സർക്കാരുണ്ടാക്കുമെന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.
മഹാരാഷ്ട്രയിലെ ജനങ്ങൾ കഴിഞ്ഞ അഞ്ച് വർഷം തന്നെ മുഖ്യമന്ത്രിയാകാൻ അനുവദിച്ചെന്നും അതിൽ താൻ സന്തുഷ്ടനാണെന്നും രാജിക്കത്ത് കൈമാറിയ ശേഷം ഫഡ്നാവിസ് പ്രതികരിച്ചു. രാജി സ്പീക്കർ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ രാഷ്ട്രീയനീക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്. സേനാ നേതാവ് സഞ്ജയ് റാവത്ത് വീണ്ടും ശരദ് പവാറിന്റെ വീട്ടിലെത്തി. നവംബര്‍ 15 വരെ റിസോര്‍ട്ടില്‍ തുടരാന്‍ എംഎല്‍എമാരോട് ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.