• HOME
  • »
  • NEWS
  • »
  • india
  • »
  • Maharashtra: മഹാനാടകം തുടരുന്നു; ദേവേന്ദ്ര ഫട്നാവിസ് രാജി വെച്ചു

Maharashtra: മഹാനാടകം തുടരുന്നു; ദേവേന്ദ്ര ഫട്നാവിസ് രാജി വെച്ചു

ഇക്കഴിഞ്ഞ ശനിയാഴ്ച നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ദേവേന്ദ്ര ഫട്നാവിസും അജിത് പവാറും യഥാക്രമം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി ചുമതലയേറ്റത്

ദേവേന്ദ്ര ഫഡ്‌നാവിസ്

ദേവേന്ദ്ര ഫഡ്‌നാവിസ്

  • Share this:
    മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ് മൂന്നാം നാൾ ദേവേന്ദ്ര ഫട്നാവിസ് രാജിവെച്ചു. നാളെ വൈകിട്ട് അഞ്ച് മണിക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാർ രാജിവെച്ചിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം ഫട്നാവിസ് രാജിവെച്ചത്. മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജിപ്രഖ്യാപനം നടത്തിയത്.

    ഇക്കഴിഞ്ഞ ശനിയാഴ്ച നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ദേവേന്ദ്ര ഫട്നാവിസും അജിത് പവാറും യഥാക്രമം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി ചുമതലയേറ്റത്. പുലർച്ചെ രാഷ്ട്രപതി ഭരണം പിൻവലിക്കുകയും രാവിലെ ഏഴരയോടെ സത്യപ്രതിജ്ഞ നടത്തുകയും ചെയ്തത് രാഷ്ട്രീയവൃത്തങ്ങളിൽ ഞെട്ടൽ ഉണ്ടാക്കിയിരുന്നു. എന്നാൽ അതിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പ് എത്രയുംവേഗം നടത്തണമെന്ന് ആവശ്യപ്പെട്ട് ശിവസേന-എൻസിപി-കോൺഗ്രസ് ത്രികക്ഷി സഖ്യം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

    വാദപ്രതിവാദങ്ങൾക്കൊടുവിൽ ഇന്ന് രാവിലെയാണ് സുപ്രീം കോടതിയുടെ നിർണായക വിധി പുറത്തുവന്നത്. നാളെ വൈകുന്നേരം, അഞ്ചു മണിക്കുള്ളിൽ എം എൽ എമാർ സത്യപ്രതിജ്ഞ ചെയ്ത് ഉടൻ തന്നെ വിശ്വാസവോട്ട് തേടണമെന്ന് ആയിരുന്നു കോടതിയുടെ നിർദ്ദേശം.
    First published: