• HOME
  • »
  • NEWS
  • »
  • india
  • »
  • Maharashtra Crisis | ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയാകും

Maharashtra Crisis | ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയാകും

ഉപമുഖ്യമന്ത്രി പദം സ്വീകരിക്കാന്‍ ഫഡ്നാവിസിന് നിര്‍ദേശം നല്‍കിയതായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ അറിയിച്ചു

  • Last Updated :
  • Share this:
    ഏക്നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന പുതിയ മഹാരാഷ്ട്ര മന്ത്രിസഭയില്‍ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഭാഗമാകും. ഉപമുഖ്യമന്ത്രി പദം സ്വീകരിക്കാന്‍ ഫഡ്നാവിസിന് നിര്‍ദേശം നല്‍കിയതായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ അറിയിച്ചു. വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയാകും. വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതിനൊപ്പം താന്‍ മന്ത്രിസഭയുടെ ഭാഗമാകില്ല എന്ന് ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചിരുന്നു. എന്നാല്‍ ബിജെപി ദേശീയ നേതൃത്വത്തിന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്ന് അദ്ദേഹം മഹാസര്‍ക്കാരിന്‍റെ ഭാഗമാകാന്‍ തയാറാവുകയായിരുന്നു.

    പുതിയ സർക്കാർ ഇന്ന് രാത്രി 7.30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. 2019 ലെ ജനവിധിയെ അപമാനിച്ചുകൊണ്ടാണ് ശിവസേന എന്‍സിപിക്കും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

    രണ്ടര വർഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഘാഡി സഖ്യസർക്കാർ ഇന്നലെയാണ് രാജിവെച്ചത്. സുപ്രീംകോടതി കൈവിട്ടതോടെ വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ ഉദ്ധവ് താക്കറെ രാജി വച്ചത്. വിമതരും സ്വതന്ത്രരുമടക്കടക്കമുള്ളവരുടെ പിന്തുണക്കത്തുമായിട്ടാണ് ദേവേന്ദ്ര ഫഡ്നാവിസും ഷിൻ‌ഡെയും ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചത്. ഷിൻഡേയും ഫഡ്നവിസും ഒരേ വാഹനത്തിലാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.

    ''2019 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യമായി നിന്ന് വിജയിച്ചതാണ്. ആവശ്യമായ ഭൂരിപക്ഷവും ലഭിച്ചിരുന്നു. സർക്കാരുണ്ടാക്കാമെന്നാണു പ്രതീക്ഷിച്ചതെങ്കിലും ബാലാസാഹേബ് എതിർത്തവരോടൊപ്പം സഖ്യമുണ്ടാക്കാനാണ് ശിവസേന തീരുമാനിച്ചത്’’- ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ‘‘ഹിന്ദുത്വത്തെയും വീർ സവർക്കറെയും എതിർക്കുന്നവർ‌ക്കൊപ്പമാണ് ശിവസേന സഖ്യമുണ്ടാക്കിയത്. ശിവസേന ജനവിധിയെ അപമാനിക്കുകയാണുണ്ടായത്. ഒരു വശത്ത് ശിവസേന ദാവൂദ് ഇബ്രാഹിമിനെ എതിർത്തു. എന്നാൽ അയാളെ സഹായിച്ചതിന് ജയിലിൽ പോയ ഒരാളെ മന്ത്രിയുമാക്കി’’- ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു.

    ഒരു ശിവസേനാ നേതാവിനെ മുഖ്യമന്ത്രിയാക്കാൻ ഉദ്ധവ് താക്കറെ നേരത്തേ ബിജെപിയെ വെല്ലുവിളിച്ചിരുന്നു. മുംബൈയില്‍ തിരിച്ചെത്തിയ ഷിന്‍ഡെ, ഫഡ്‌നാവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരും ഗവര്‍ണറെ കാണാനെത്തിയത്. തങ്ങള്‍ക്ക് 150 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ഇവര്‍ ഗവര്‍ണറെ അറിയിച്ചു.

    ബിജെപിക്ക് 27, ഷിൻഡെ പക്ഷത്തിനു 15 വീതം മന്ത്രിമാരുണ്ടാകുമെന്നാണു സൂചന. അസമിലെ ഗുവാഹത്തിയിൽനിന്ന് ഇന്നലെ വൈകിട്ട് ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ഷിൻഡെ പക്ഷം ഇന്നു രാവിലെ മുംബൈയിൽ എത്താനാണ് ആദ്യം പദ്ധതിയിട്ടത്. ഉദ്ധവിന്റെ രാജി പ്രഖ്യാപനത്തെ തുടർന്ന് ഇവർ ഗോവയിൽനിന്നുള്ള യാത്ര നേരത്തേയാക്കി. ശിവസേനാ വിമതരും ബിജെപിയും അവർക്കൊപ്പമുള്ളവരും ചേരുമ്പോൾ 162 പേരാകും. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 144 പേരുടെ പിന്തുണയാണ് വേണ്ടത്.

    ബിജെപിക്ക് 106 എംഎൽഎമാരാണ് ഉളളത്. 12 സ്വതന്ത്രരുടെയും 39 ശിവസേന വിമതരുടെയും പിന്തുണയുമുണ്ട്. കോൺഗ്രസിന് 44 അംഗങ്ങളും എൻസിപിക്ക് 53 അംഗങ്ങളുമാണ് ഉളളത്. ഉദ്ധവിനെ അനുകൂലിക്കുന്ന 16 ശിവസേന എംഎൽഎമാരും ഉണ്ട്.
    Published by:Arun krishna
    First published: