• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

FACT CHECK: പാക്കിസ്താനിലെ ബലൂചിസ്ഥാനില്‍ ബിജെപിയുടെ കൊടി പാറിയോ; സത്യമിതാണ്

'ബിജെപിയുടെ പതാക പാകിസ്താനിലെ ബലൂചിസ്ഥാനില്‍ പാറിക്കഴിഞ്ഞു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ ബലൂചിസ്ഥാന്‍ സ്വതന്ത്രമാകും'

news18
Updated: May 13, 2019, 11:23 PM IST
FACT CHECK: പാക്കിസ്താനിലെ ബലൂചിസ്ഥാനില്‍ ബിജെപിയുടെ കൊടി പാറിയോ; സത്യമിതാണ്
BJP
  • News18
  • Last Updated: May 13, 2019, 11:23 PM IST IST
  • Share this:
ന്യൂഡല്‍ഹി: ബിജെപിയുടെ കൊടിയുമായി പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ജനങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തുന്നെന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി ഒരു വീഡിയോ പ്രചരിക്കപ്പെട്ടിരുന്നു. ചില സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ വളരെപ്പെട്ടന്നായിരുന്നു വൈറലായി തീരുന്നത്. എന്നാല്‍ പാകിസ്താനിലേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റാണെന്ന് ഇത് പരിശോധിക്കുന്ന ആര്‍ക്കും മനസിലാകും.

കാശ്മീരിലെ ബിജെപി നേതാവ് തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കാന്‍ പോകുന്ന ദൃശ്യങ്ങളാണ് ബലൂചിസ്ഥാനിലേതെന്ന പേരില്‍ പ്രചിരിക്കുന്നത്. തെറ്റായ തലക്കെട്ടോടെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 11,000 ത്തിലധികം തവണയാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഈ മാസം രണ്ടാം തീയതിയായിരുന്നു തെറ്റായ തലക്കെട്ടോടെ വീഡിയോ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നത്.

Also Read: എട്ടു വയസുകാരിക്ക് അമ്മയുടെ കാമുകന്റെ മര്‍ദ്ദനം; അമ്മയെ രണ്ടാം പ്രതിയാക്കി കേസെടുത്തു

പശ്ചിമ ബലൂചിസ്ഥാനിലെ പുരുഷന്മാരും സ്ത്രീകളും ബിജെപി പതാക ഉയര്‍ത്തി ആടുകയും പാടുകയും ചെയ്യുന്നെന്ന തലക്കെട്ടോടെയാണ് ഒരു മിനിട്ടും 55 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ പ്രചരിക്കുന്നത്. ഹിന്ദിയിലായിരുന്നു വീഡിയോയുടെ തലക്കെട്ട്. 'ബിജെപിയുടെ പതാക പാകിസ്താനിലെ ബലൂചിസ്ഥാനില്‍ പാറിക്കഴിഞ്ഞു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ ബലൂചിസ്ഥാന്‍ സ്വതന്ത്രമാകും' എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പമുള്ള തലക്കെട്ട്.

 

എന്നാല്‍ വീഡിയോയുടെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ജമ്മു കശ്മീരിലെ ബിജെപി നേതാവായ സോഫി യൂസഫ് തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണെന്ന് ഇത് പരിശോധിക്കുന്ന ആര്‍ക്കും മനസിലാക്കാന്‍ കഴിയും. ആനന്ത്‌നാഗ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ സോഫി യൂസഫ് തന്റെ അക്കൗണ്ടിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്യുന്നത്. 'നോമിനേഷന്‍ നല്‍കാന്‍ പോകുമ്പോള്‍' എന്ന തലക്കെട്ടോടെ 2019 മാര്‍ച്ച് 30 നായിരുന്നു ഇയാള്‍ വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യുന്നത്.



വ്യാജ തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ചാലും മാര്‍ച്ച് 30 ന് അപ്‌ലോഡ് ചെയ്യപ്പെട്ടതാണിതെന്ന് ഗൂഗിളില്‍ നിന്ന് മനസിലാക്കാന്‍ കഴിയും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍