നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'മുന്ദ്ര അദാനി തുറമുഖത്തിന് നേട്ടമുണ്ടായിട്ടുണ്ടോ?'; 2990 കിലോ ഹെറോയിൻ പിടിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

  'മുന്ദ്ര അദാനി തുറമുഖത്തിന് നേട്ടമുണ്ടായിട്ടുണ്ടോ?'; 2990 കിലോ ഹെറോയിൻ പിടിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

  ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ ആഷി ട്രേഡിംഗ് കമ്പനിയുടെ പേരിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറാൻ വഴി രണ്ട് കണ്ടെയ്നറുകളിൽ വന്ന 2990 കിലോ ഗ്രാം ഹെറോയിനാണ് സെപ്റ്റംബർ 16ന് ഡിആർഐ പിടികൂടിയത്.

  'മുന്ദ്ര അദാനി തുറമുഖത്തിന് നേട്ടമുണ്ടായിട്ടുണ്ടോ?'; 2990 കിലോ ഹെറോയിൻ പിടിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

  'മുന്ദ്ര അദാനി തുറമുഖത്തിന് നേട്ടമുണ്ടായിട്ടുണ്ടോ?'; 2990 കിലോ ഹെറോയിൻ പിടിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

  • Share this:
   ഗുജറാത്തിലെ മുന്ദ്ര അദാനി തുറമുഖത്തിൽ നിന്ന് 2990 കിലോ ഗ്രാം ഹെറോയിൻ പിടിച്ചെടുത്ത സംഭവത്തിൽ തുറമുഖ മാനേജ്മെന്റിനോ ബന്ധപ്പെട്ടവർക്കോ എന്തെങ്കിലും നേട്ടമുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബസ്റ്റൻസസ് (എൻഡിപിഎസ്) പ്രത്യേക കോടതി നിർദേശിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസി(ഡിആർഐ)നോടാണ് കോടതി അന്വേഷണത്തിന് നിർദേശിച്ചത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ ആഷി ട്രേഡിംഗ് കമ്പനിയുടെ പേരിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറാൻ വഴി രണ്ട് കണ്ടെയ്നറുകളിൽ വന്ന 2990 കിലോ ഗ്രാം ഹെറോയിനാണ് സെപ്റ്റംബർ 16ന് ഡിആർഐ പിടികൂടിയതെന്ന് കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ പ്രതികരണമാരാഞ്ഞ് മുന്ദ്ര അദാനി തുറമുഖത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇ-മെയിൽ സന്ദേശമയച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

   കേസിലെ പ്രധാന പ്രതികളിലൊരാളായ കോയമ്പത്തൂർ സ്വദേശി പി രാജ്കുമാറിന്റെ റിമാൻഡ് അപേക്ഷ പരിഗണിക്കവെ അഡീ. ജില്ലാ ജഡ്ജ് സി എം പവാർ സെപ്റ്റംബർ 26ന് പുറപ്പെടുവിച്ച ഉത്തരവില്‍ ഇങ്ങനെ പറയുന്നു-

   ''മുന്ദ്ര അദാനി തുറമുഖത്തിന്റെ അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് എന്താണെന്ന് അന്വേഷിക്കേണ്ടതുണ്ട്, അത്തരം ചരക്ക്/കണ്ടെയ്നർ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയും മുന്ദ്ര അദാനി തുറമുഖത്ത് ഇറക്കുകയും ചെയ്തു. മാനേജ്മെന്റും അധികാരികളും തുറമുഖത്ത് അത്തരം ചരക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുതയെക്കുറിച്ച് പൂർണ്ണമായും അജ്ഞരാകുന്നത് എങ്ങനെ? ഏകദേശം 2,990 കിലോഗ്രാം ഹെറോയിൻ കണ്ടെത്തിയ സംഭവത്തിൽ മുന്ദ്ര അദാനി തുറമുഖത്തിനും അതിന്റെ നടത്തിപ്പുകാർക്കും ഇത്തരം ഇറക്കുമതിയിൽ നിന്ന് എന്തെങ്കിലും നേട്ടങ്ങൾ ലഭിച്ചിട്ടുണ്ടോ?''. വിദേശ രാജ്യങ്ങളിൽ നിന്ന് മുന്ദ്ര തുറമുഖത്തിലേക്ക് ഇത്തരം കണ്ടെയ്നറുകൾ വരുമ്പോൾ അവ സ്കാൻ ചെയ്യാനും പരിശോധിക്കാനും നിലവിലുള്ള രീതികള്‍ എങ്ങനെയാണെന്ന് പരിശോധിക്കാവും കോടതി ഡിആർഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

   ഡിആർഐ ഹെറോയിൻ പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷിക്കേണ്ട നിരവധി പ്രശ്നങ്ങളുണ്ടെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. "ചെന്നൈ പോലുള്ള തുറമുഖങ്ങൾ സമീപത്തുള്ളപ്പോൾ ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്ന് വളരെ അകലെയുള്ള ഗുജറാത്തിലെ മുന്ദ്ര അദാനി തുറമുഖത്ത് എന്തിനാണ് ഈ ചരക്ക് രജിസ്റ്റർ ചെയ്ത് ഇറക്കിയത്" എന്നതടക്കം അന്വേഷിക്കേണ്ട നിരവധി പ്രശ്നങ്ങൾ ഇത് ഉയർത്തിയിട്ടുണ്ടെന്നും ജഡ്ജി പറഞ്ഞു.

   സെപ്റ്റംബർ 16-ന് ഡിആർഐ അഹമ്മദാബാദ് ടീം മുന്ദ്ര പോർട്ടിലെ രണ്ട് കണ്ടെയ്നറുകളിൽ നിന്നാണ് ഹെറോയിൻ പിടിച്ചെടുത്തത്. ഇതിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ടാൽക്ക് പൗഡർ അല്ലെങ്കിൽ അഭ്രം അടങ്ങിയിട്ടുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തിലെ കണ്ടെയ്നറുകളിലാണ് ഇവ കയറ്റിയിരുന്നത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആഷി ട്രേഡിംഗ് കമ്പനി, ഹസൻ ഹുസൈൻ ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നാണ് ഇറക്കുമതി ചെയ്തതെന്ന് രേഖകളിൽ പറയുന്നു. ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ആഷി ട്രേഡിംഗിന്റെ ഉടമകൾ ഉൾപ്പെടെ എട്ട് പേരെ ഡിആർഐ അറസ്റ്റ് ചെയ്തു.

   കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗുജറാത്തിലെ തീരപ്രദേശം, പ്രത്യേകിച്ച് കച്ച് ജില്ലയിലെ കടൽ പ്രദേശം, "പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്ന് കോടികളുടെ കള്ളക്കടത്ത് നടക്കുന്ന" കേന്ദ്രമായി മാറിയെന്ന് സെപ്റ്റംബർ 26 ന് പുറപ്പെടുവിച്ച കോടതി ഉത്തരവിൽ പറയുന്നു.

   ആഷി ട്രേഡിംഗിനെതിരെ ബുക്ക് ചെയ്ത കേസിന്റെ എല്ലാ വശങ്ങളും ഡിആർഐ അന്വേഷിക്കണമെന്ന് കോടതി ഊന്നിപ്പറഞ്ഞു. മറ്റ് ഏജൻസികൾ കേസ് അന്വേഷിക്കുകയാണെങ്കിലും, മുന്ദ്ര അദാനി തുറമുഖത്തിലെ മാനേജ്മെന്റ്, അധികൃതര്‍ എന്നിവർക്കെതിരായ അന്വേഷണം ഉൾപ്പെടെ ഡിആർഐ നടത്തണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്റെ വലിയ വശങ്ങൾ മറ്റ് ഏജൻസികൾ അന്വേഷിക്കുന്നുവെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ പരാമർശത്തോടുള്ള പ്രതികരണമായിരുന്നു കോടതി നടത്തിയത്.

   “ഏത് സാഹചര്യത്തിലും ശരിയായ അന്വേഷണം നടത്തുകയും കേസിന്റെ എല്ലാ വശങ്ങളിലും സത്യം കണ്ടെത്തുകയും ചെയ്യേണ്ടത് അന്വേഷണ ഏജൻസിയുടെ (DRI) കടമയാണ്,” -കോടതി ഉത്തരവിൽ പറയുന്നു.

   നേരത്തെ, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന് വേണ്ടി അദാനി ഗ്രൂപ്പ് ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഓപ്പറേറ്ററുടെ പങ്ക് 'തുറമുഖം പ്രവർത്തിപ്പിക്കുന്നതിൽ പരിമിതമാണെന്ന്' പ്രസ്താവനയിൽ പറയുന്നു. ഷിപ്പിംഗ് ലൈനുകൾക്ക് സേവനങ്ങൾ നൽകുന്ന ഒരു പോർട്ട് ഓപ്പറേറ്ററാണ് APSEZ. മുന്ദ്രയിലെ ടെർമിനലുകളിലൂടെയോ ഞങ്ങളുടെ ഏതെങ്കിലും തുറമുഖങ്ങളിലൂടെയോ കടന്നുപോകുന്ന കണ്ടെയ്നറുകളിലോ ദശലക്ഷക്കണക്കിന് ടൺ ചരക്കുകളിലോ ഞങ്ങൾക്ക് പോലീസിങ് അധികാരമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
   Published by:Rajesh V
   First published:
   )}