എൻ.പി.ആർ. നടപ്പിലാക്കിയത് യു.പി.എ. സർക്കാരിന്റെ കാലത്തോ? രേഖകൾ പുറത്തുവിട്ട് ബി.ജെ.പി.

പി. ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കെ എൻ.പി.ആറിനെക്കുറിച്ച്‌ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്ന ദൃശ്യങ്ങളും ബി.ജെ.പി. പുറത്തുവിട്ടു

News18 Malayalam | news18-malayalam
Updated: December 26, 2019, 2:41 PM IST
എൻ.പി.ആർ. നടപ്പിലാക്കിയത് യു.പി.എ. സർക്കാരിന്റെ കാലത്തോ? രേഖകൾ പുറത്തുവിട്ട് ബി.ജെ.പി.
NPR
  • Share this:
ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമാകുന്നതിനിടെ ബി.ജെ.പി.- കോൺഗ്രസ് രാഷ്ട്രീയപ്പോര് മുറുകുന്നു. പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ മുന്നോടിയായി ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) പുതുക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

എന്നാൽ എൻ.പി.ആർ. നടപ്പിലാക്കിയത് യു.പി.എ. സർക്കാരിന്റെ കാലത്താണ് എന്നതിന്റെ രേഖകൾ ബി.ജെ.പി. പുറത്ത് വിട്ടു. പാർലമെന്റിൽ സമർപ്പിച്ച 2008-09 വാർഷിക റിപ്പോർട്ടിൽ ജനസംഖ്യ കണക്കെടുപ്പിന് ഒപ്പം ജനസംഖ്യ രജിസ്റ്ററും തയ്യാറാക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 2012ൽ ആഭ്യന്തരമന്ത്രി പി. ചിദംബരം ലോക്സഭയിൽ നൽകിയ മറുപടിയിലും എൻ.പി.ആർ. നടപ്പിലാക്കുന്നത് വ്യക്തമാക്കിയിട്ടുണ്ട്. 2011ൽ ആരംഭിച്ച പ്രക്രിയയുടെ തുടർച്ചയാണ് എൻ.പി.ആർ. പുതക്കലെന്ന് നേരത്തെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

പി. ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കെ  എൻ.പി.ആറിനെക്കുറിച്ച്‌ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്ന ദൃശ്യങ്ങളും ബി.ജെ.പി. പുറത്തുവിട്ടു. എന്നാൽ, ബി.ജെ.പി. തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ചിദംബരം പ്രതികരിച്ചു. പൗരത്വത്തെപ്പറ്റിയല്ല, രാജ്യത്തെ താമസക്കാരുടെ കാര്യം മാത്രമാണ് താൻ സംസാരിച്ചതെന്നും ചിദംബരം പറഞ്ഞു.

അതിനിടെ അഭയാർഥി കേന്ദ്രങ്ങൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. അസമിലെ മാട്ടിയയിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന തടവുകേന്ദ്രത്തിന്റെ വീഡിയോ സഹിതം ട്വീറ്റ് ചെയ്താണ് രാഹുൽ മോദിക്കെതിരെ രംഗത്തെത്തിയത്.

എന്നാൽ 2011 ൽ യു.പി.എ സർക്കാരിന്റെ കാലത്ത് അസമിലെ കൊക്രജാർ, സിൽച്ചർ, ഗോൽപാറ എന്നിവിടങ്ങളിലെ അഭയാർത്ഥി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം നൽകിയ റിപ്പോർട്ട് ബി.ജെ.പി. പുറത്ത് വിട്ടു. ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ നൽകിയ മറുപടിയിൽ 362 അനധികൃത കുടിയേറ്റക്കാരെ അഭയാർത്ഥി കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും വ്യക്തമാക്കുന്നു. അഭായാർത്ഥി കേന്ദ്രങ്ങളിലെ ബംഗ്ലാദേശ് കുടിയേറ്റക്കാരെപറ്റി യു.പി.എ. ഭരണകാലത്ത്  ഗുവാഹത്തി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പും ബി.ജെ.പി. പുറത്ത് വിട്ടു.
Published by: meera
First published: December 26, 2019, 2:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading