ഉന്നാവോ പെൺകുട്ടിയുടെ കത്ത് ശ്രദ്ധയിൽപ്പെടുത്തിയില്ല; വിശദീകരണം തേടി ചീഫ് ജസ്റ്റിസ്

കത്ത് ഹർജിയായി പരിഗണിച്ച് നാളെ മുതൽ വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബ‍ഞ്ച് തീരുമാനിച്ചു

news18
Updated: July 31, 2019, 1:40 PM IST
ഉന്നാവോ പെൺകുട്ടിയുടെ കത്ത് ശ്രദ്ധയിൽപ്പെടുത്തിയില്ല; വിശദീകരണം തേടി ചീഫ് ജസ്റ്റിസ്
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ്
  • News18
  • Last Updated: July 31, 2019, 1:40 PM IST
  • Share this:
ന്യൂഡെല്‍ഹി: ഉന്നാവോ പീഡനക്കേസിലെ ഇര അയച്ച കത്ത് ശ്രദ്ധയിൽപ്പെടുത്താത്തതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിശദീകരണം തേടി. സുപ്രീം കോടതി രജിസ്ട്രിയോടാണ് ചീഫ് ജസ്റ്റീസ് അടിയന്തിര റിപ്പോര്‍ട്ട്  ആവശ്യപ്പെട്ടിരിക്കുന്നത്. . വൈകിയതിന്റെ കാരണം ഒരാഴ്ചയ്ക്കകം വിശദീകരിക്കണമെന്നാണ് നിര്‍ദേശം. പെൺകുട്ടിയുടെ കത്ത് ഹര്‍ജിയായി പരിഗണിക്കാനും കോടതി തീരുമാനിച്ചു. നാളെ മുതല്‍ കേസില്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് തീരുമാനം.

ജൂലൈ 12നാണ് കത്തയച്ചതെങ്കിലും ഇന്നലെയാണ് ഇതേ കുറിച്ച് വിവരം ലഭിച്ചതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കത്ത് ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന തരത്തിൽ വാർത്ത വന്നത് നിർഭാഗ്യകരമായിപ്പോയെന്നും രഞ്ജൻ ഗഗോയ് അഭിപ്രായപ്പെട്ടു.

Also Read  കൂടുവിട്ട് കൂടുമാറുന്ന കുൽദീപ് സിങ് സെൻഗാർ; ഉന്നാവോ മുഖ്യപ്രതി ബിജെപിയിൽ ചേർന്നത് 2017ൽ

അപകടത്തില്‍ പെടുന്നതിന് 15 ദിവസം മുന്‍പാണ് പെണ്‍കുട്ടി ജീവന് ഭീഷണിയുണ്ടെന്നു കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചത്. ഈ കത്തിന്റെ വീശദാംശങ്ങളേക്കുറിച്ച് ചോദിച്ചറിഞ്ഞതിനു പിന്നാലെയാണ് കത്ത് ഹര്‍ജിയായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്  തീരുമാനിച്ചത്.

Also Read പീഡനം, ആത്മഹത്യാ ശ്രമം, കൊലപാതകം: നാടകീയത നിറ‍ഞ്ഞ ഉന്നാവോ പീഡനക്കേസ്

ഇതിനിടെ പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ പാര്‍ലമെന്റ് വിഷയത്തില്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.

First published: July 31, 2019, 1:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading