• HOME
 • »
 • NEWS
 • »
 • india
 • »
 • വ്യത്യസ്ത പശ്ചാത്തലം; അസാധാരണ സമാനതകൾ; വ്യവസായ പ്രമുഖൻ ട്രംപും ചായക്കടക്കാരൻ മോദിയും തമ്മിലുള്ള ചങ്ങാത്തം ഇങ്ങനെ

വ്യത്യസ്ത പശ്ചാത്തലം; അസാധാരണ സമാനതകൾ; വ്യവസായ പ്രമുഖൻ ട്രംപും ചായക്കടക്കാരൻ മോദിയും തമ്മിലുള്ള ചങ്ങാത്തം ഇങ്ങനെ

Namaste Trump| ആർഎസ്എസ് കേഡറായി പ്രവർത്തനം ആരംഭിച്ച് ബിജെപി പാർട്ടിയിലൂടെ രാജ്യത്തിന്റെ ഭരണാധികാരി ആയ ആളാണ് മോദി. എന്നാല്‍ രാഷ്ട്രീയവുമായി ബന്ധമില്ലാത്ത വ്യവസായി ആയ ട്രംപ് എങ്ങനെയോ റിപ്പബ്ലിക്കൻ പാർട്ടിയെ ഏറ്റെടുക്കുകയായിരുന്നു

Modi-Trump

Modi-Trump

 • News18
 • Last Updated :
 • Share this:
  ന്യൂഡൽഹി: ഒരാൾ ഒരു വൻ ഭൂവ്യവസായിയുടെ മകൻ അടുത്തയാൾ ആകട്ടെ ഒരു പാവപ്പെട്ട ചായക്കടക്കാരന്റെ പിൻഗാമിയും. എന്നിട്ടും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന ഈ രണ്ട് പേരും തമ്മിൽ അസാധാരണമായ ചില സമാനതകൾ പങ്കുവയ്ക്കുന്നുണ്ട്. അതാണ് മോദിയും ട്രംപും തമ്മിൽ ആഴത്തിലുള്ള ഒരു വ്യക്തി ബന്ധം സൃഷ്ടിക്കുന്നതെന്നാണ് വിശകലനം.

  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദർശനത്തിനായി വിപുലമായ സൗകര്യങ്ങളാണ് രാജ്യത്തൊരുക്കിയിരിക്കുന്നത്. ഇരുനേതാക്കളും തമ്മിലുള്ല ബന്ധത്തിൻ‌റെ പ്രതിഫലനം കൂടിയായാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ട്രംപിനെ വരവേൽക്കാനൊരുങ്ങുന്നത്.

  Also Read-അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനം: അറിയേണ്ടതെല്ലാം

  മോദിയുടെ ജന്മനാടായ ഗുജറാത്തിലെ അഹമ്മദാബാദിലാണ് ട്രംപ് എത്തുന്നത്. 'കരുത്തരായ രണ്ട് വ്യക്തിത്വങ്ങൾ, ഒരു ചരിത്രപരമായ നിമിഷം', 'കരുത്തുറ്റ രണ്ട് രാഷ്ട്രങ്ങൾ, ഒരു മഹത്തായ സൗഹൃദം' എന്നിങ്ങനെ രേഖപ്പെടുത്തിയ ബാനറുകൾ നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. ' ട്രംപും മോദിയും തമ്മിൽ നിരവധി സമാനതകളുണ്ട്. ഈ സമാനതകൾ തന്നെയാണ് ഇരുവരും തമ്മില്‍ ഊഷ്മളമായ ഒരു ബന്ധം ഉടലെടുക്കാൻ ഇടയാക്കിയതെന്നും പറഞ്ഞാലും അതിശയമില്ല' എന്നാണ് മാധ്യമ പ്രവർത്തകനായ മിഷേൽ കുഗൽമാന്റെ വാക്കുകൾ.

  അവരവരുടെ രാജ്യങ്ങളിൽ‌ ഉന്നത അധികാരം ഏറ്റെടുത്ത ശേഷം ഇരുനേതാക്കളും തമ്മിൽ പലകാര്യങ്ങളിലും പലപ്പോഴും താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. 73 കാരനായ ട്രംപും 69 കാരനായ മോദിയും അവരെ പിന്തുണയ്ക്കുന്നവരെ നിയന്ത്രിക്കാന്‍ കരുത്തുള്ളവരാണ്. അവരവരുടെ പാർട്ടിയുടെ പ്രചാരണപരിപാടികളിൽ‌ ഇരുവർക്കും വീരപുരുഷൻമാരുടെ പരിവേഷം നൽകിയാണ് ഉയർത്തിക്കാട്ടുന്നതും.

  ദേശീയവാദി, സംരക്ഷണവാദി  ട്രംപ് ഭരണകൂടം മുഖ്യമായും ശ്രദ്ധകേന്ദ്രീകരിച്ചത് കുടിയേറ്റക്കാരെ അടിച്ചമർത്തുന്നതിനായിരുന്നു. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രവിലക്ക് അടക്കം ഏർപ്പെടുത്തിയ ട്രംപിന്റെ നടപടി ഏറെ വിവാദം ഉയർത്തിയിരുന്നു. സമാനമായി ഇന്ത്യയിൽ വിവാദമായ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിലൂടെ മുസ്ലീം കുടിയേറ്റക്കാർക്കെതിരെ വിവേചനമാണ് മോദി സർക്കാർ നടപ്പാക്കുന്നതെന്നാണ് വിമർശനം.

  'അമേരിക്ക ഫസ്റ്റി'ലൂടെ ട്രംപും 'മെയ്ക്ക് ഇൻ ഇന്ത്യ'യിലൂടെ മോദിയും തങ്ങളുടെ രാജ്യങ്ങളുടെ ദേശീയ-വ്യാവസായിക സംരക്ഷണ പ്രസ്ഥാനങ്ങളെ പ്രചരിപ്പിക്കുന്നുണ്ട്. ലോകത്തിലെ കരുത്തുറ്റ ജനാധിപത്യ രാജ്യങ്ങളുടെ തലവൻമാരായ ഇരുവരെയും റഷ്യയുടെ വ്‌ളാഡിമിർ പുടിന്‍ ബ്രസീലിലെ ജെയർ ബോൾസോനാരോ എന്നിവരും ഉൾപ്പെടുന്ന ആഗോള കരുത്തന്മാരുടെ ക്ലബ്ബിന്റെ ഭാഗമായാണ് വിമർശകർ വിശേഷിപ്പിക്കുന്നത്.

  Also Read-Namaste Trump| 73 വർഷം: ഇതുവരെ ഇന്ത്യയിലെത്തിയ യുഎസ് പ്രസിഡന്‍റുമാർ ആരൊക്കെ?

  രാഷ്ട്രീയ വൈഭവവും എന്ത് കാര്യത്തിലായാലും മികച്ച പരിഹാരം നേടാനാകാമെന്ന ഉറച്ച നിശ്ചയ ദാര്‍‌ഢ്യവും അടക്കം നിരവധി ഗുണകൾ ട്രംപും മോദിയും പങ്കുവയ്ക്കുന്നുണ്ടെന്നാണ് ഇന്ത്യയുടെ മുൻ നയതന്ത്ര പ്രതിനിധി രാകേഷ് സൂഡിന്റെ വാക്കുകൾ. വ്യവസായ-പ്രതിരോധ മേഖലകളിൽ പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം നിലനിർത്താൻ ഇരുവരും തങ്ങളുടെ സൗഹ‍ൃദം ഉപയോഗപ്പെടുത്തി.

  നിരവധി സമാനതകൾ ഉള്ളപ്പോഴും പലകാര്യങ്ങളിലും ഇരുവരും തമ്മിൽ പ്രകടമായ വ്യത്യസ്തത പുലർത്തുന്നുണ്ടെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. ആർഎസ്എസ് കേഡറായി പ്രവർത്തനം ആരംഭിച്ച് ബിജെപി പാർട്ടിയിലൂടെ രാജ്യത്തിന്റെ ഭരണാധികാരി ആയ ആളാണ് മോദി. എന്നാല്‍ രാഷ്ട്രീയത്തിന് പുറത്തുള്ള വ്യവസായി ആയ ട്രംപ് ഏതോ ഒരു അർഥത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയെ ഏറ്റെടുക്കുകയായിരുന്നു.

  'ട്രംപിനെ അപേക്ഷിച്ച് നോക്കുമ്പോൾ മോദി കുറച്ചു കൂടി വ്യവസ്ഥകളിലൂന്നി പ്രവർത്തിക്കുന്ന നേതാവാണ് . തന്റെ അധികാര പദവിയിൽ ട്രംപിനെ പോലെ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നാണ് സൗത്ത് ഏഷ്യൻ രാഷ്ട്രീയത്തിന്റെ ദീർഘകാല നിരീക്ഷകനായ കുഗൽമാൻ പറയുന്നത്. ഇരു നേതാക്കളും തമ്മിലുള്ള വ്യക്തി ബന്ധം രാഷ്ട്രങ്ങൾ തമ്മിലുള്ള പങ്കാളിത്തം കൂട്ടാനും സഹായകമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

  Also Read-സാമ്പത്തിക മാന്ദ്യത്തിനിടയിൽ സർക്കാർ ട്രംപിന്‍റെ സന്ദർശനത്തിനായി കോടികണക്കിന് രൂപ പാഴാക്കുന്നു: അഖിലേഷ് യാദവ്

  ജോർജ് ബുഷ്-മൻമോഹൻ സിംഗ്, ബരാക് ഒബാമ-മൻമോഹൻ സിംഗ്, ഒബാമ-മോദി ഇപ്പോൾ ട്രംപ്-മോദി ഇങ്ങനെ രാഷ്ട്രതലവന്‍‌മാർ തമ്മിലുണ്ടായിരുന്ന വ്യക്തിബന്ധം രാജ്യങ്ങൾ തമ്മിലുള്ള നല്ല ബന്ധം വളരാൻ വളരെയേറെ സഹായകമായിട്ടുണ്ടെന്നും കുഗൽമാൻ കൂട്ടിച്ചേർ‌ത്തു. കശ്മീരിന്റെ സ്വയം ഭരണാവകാശം റദ്ദാക്കൽ, ബലാകോട്ട് ആക്രമണം തുടങ്ങി വിവാദം ഉയർത്തിയ പല തീരുമാനങ്ങളിലും മോദിക്കൊപ്പം നിന്ന നേതാവാണ് ട്രംപ്.

  ട്രംപിന്റെ ഇന്ത്യൻ സന്ദർശനം യുഎസിലെ ഇന്ത്യൻ വംശജരായ വോട്ടർമാർക്കിടയിൽ നല്ല സ്വാധീനം ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയിൽ വോട്ടവകാശമുള്ള ഇന്ത്യൻ വംശജരിൽ കൂടുതൽ പേരും ഗുജറാത്തിൽ നിന്നുള്ളവരാണെന്നതും ശ്രദ്ധേയമാണ്. മറുഭാഗത്ത് ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളുമായി ഇന്ത്യൻ പ്രധാനമന്ത്രിക്കുള്ള ഊഷ്മള ബന്ധവും അനൗപചാരികതയും മോദിയുടെ ഔന്നത്യം ഉയർത്തുമെന്നും കരുതപ്പെടുന്നു.

  Also Read-ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റിന് ഭക്ഷണം വിളമ്പുന്നത് സ്വർണ്ണത്തളികയിൽ; 'ട്രംപ് കളക്ഷൻ' തയ്യാറായത് ജയ്പൂരിൽ
  Published by:Asha Sulfiker
  First published: