നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Shocking | മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തു; ഭിന്നശേഷിക്കാരിക്ക് ഓഫീസിനുള്ളിൽ ക്രൂരമർദ്ദനം

  Shocking | മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തു; ഭിന്നശേഷിക്കാരിക്ക് ഓഫീസിനുള്ളിൽ ക്രൂരമർദ്ദനം

  ആന്ധ്ര ടൂറിസം വകുപ്പിന് കീഴിലുള്ള  ഹോട്ടലിലെ ഡെപ്യൂട്ടി മാനേജറായ ഭാസ്കറാണ് ഇയാളുടെ ഓഫീസിലെ കോൺട്രാക്റ്റ് ജീവനക്കാരിയായ ഉഷ എന്ന സ്ത്രീയെ ക്രൂരമായി മർദ്ദിച്ചത്

  Still From CCTV visuals

  Still From CCTV visuals

  • Share this:
   ഹൈദരാബാദ്: ഓഫീസിനുള്ളിൽ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത സ്ത്രീക്ക് ക്രൂരമർദ്ദനം. ആന്ധ്രയിലെ നെല്ലൂരിൽ ഇക്കഴിഞ്ഞ ജൂണ്‍ 27നാണ് സംഭവം. ഭിന്നശേഷിക്കാരിയായ യുവതിയെ ഇരുമ്പ് ദണ്ഡ് അടക്കം ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ സിസിറ്റിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
   TRENDING:TikTok Ban | ടിക് ടോക് സൃഷ്ടിച്ച താരം; ടിക് ടോക്കിനോട് ബൈ പറഞ്ഞ് ഫുക്രു [NEWS]ഹൃദയഭേദകം ഈ കാഴ്ച; മരിച്ച ഒരുവയസുകാരന്‍റെ ശരീരം നെഞ്ചോടു ചേർത്ത് പിതാവ്; ചികിത്സ വൈകിച്ചെന്ന് ആരോപണം [NEWS]PUBG | നിരോധിച്ച ചൈനീസ് ആപ്പുകളുടെ കൂട്ടത്തിൽ പബ് ജി ഇല്ല; എന്തുകൊണ്ട് ? [NEWS]
   ആന്ധ്ര ടൂറിസം വകുപ്പിന് കീഴിലുള്ള  ഹോട്ടലിലെ ഡെപ്യൂട്ടി മാനേജറായ ഭാസ്കറാണ് ഇയാളുടെ ഓഫീസിലെ കോൺട്രാക്റ്റ് ജീവനക്കാരിയായ ഉഷ എന്ന സ്ത്രീയെ ക്രൂരമായി മർദ്ദിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിർദേശം. ഇത് അവഗണിച്ച് ഭാസ്കർ മാസ്ക് ധരിക്കാതെ എത്തിയത് ഉഷ ചോദ്യം ചെയ്തതാണ് ഇയാളെ ചൊടിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.


   ഉഷയെ ഇയാൾ ക്രൂരമായി മർദ്ദിക്കുന്നതും മറ്റ് ജീവനക്കാർ ഇയാളെ പിടിച്ചു മാറ്റുന്നതുമൊക്കെ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. മർദ്ദനമേറ്റ ഉഷ പിന്നീട് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഭാസ്കറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
   Published by:Asha Sulfiker
   First published: