നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഇന്ത്യയുടെ ഹജ്ജ് ചരിത്രത്തിലാദ്യം'; 514 കോടിയിലധികം രൂപ തീർത്ഥാടകരുടെ അക്കൗണ്ടിൽ തിരിച്ചെത്തിച്ചു: മന്ത്രി മുക്താർ നഖ്‌വി

  'ഇന്ത്യയുടെ ഹജ്ജ് ചരിത്രത്തിലാദ്യം'; 514 കോടിയിലധികം രൂപ തീർത്ഥാടകരുടെ അക്കൗണ്ടിൽ തിരിച്ചെത്തിച്ചു: മന്ത്രി മുക്താർ നഖ്‌വി

  ഇന്ത്യയുടെ ഹജ്ജ് ചരിത്രത്തിൽ ഇത് ആദ്യത്തെ നടപടി ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു

  മുക്താർ അബ്ബാസ് നഖ്വി

  മുക്താർ അബ്ബാസ് നഖ്വി

  • Last Updated :
  • Share this:
   ന്യൂഡൽഹി: ഹജ്ജ് നടപടികൾ പൂർണമായി ഡിജിറ്റൽ ആയതോടെ കഴിഞ്ഞ മൂന്നു വർഷമായി തീർത്ഥാടകർക്കുള്ള 514 കോടിയിലധികം രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ തിരിച്ചെത്തിക്കാൻ കഴിഞ്ഞതായും കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു. ഇന്ത്യയുടെ ഹജ്ജ് ചരിത്രത്തിൽ ഇത് ആദ്യത്തെ നടപടി ആണെന്നും അദ്ദേഹം പറഞ്ഞു.

   ന്യൂഡൽഹിയിൽ ചേർന്ന ഹജ്ജ് 2021 അവലോകനയോഗത്തിൽ കേന്ദ്രമന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്വി അധ്യക്ഷത വഹിച്ചു. അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനം ജൂൺ, ജൂലൈ മാസത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത് എങ്കിലും കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സൗദി അറേബ്യ ഗവൺമെന്റിന്റെയും കേന്ദ്ര ഗവൺമെന്റിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും എന്നും മന്ത്രി പറഞ്ഞു.

   Also Read 'നിങ്ങൾ ചോദ്യം ചെയ്യുന്നത് രാജ്യത്തിന്‍റെ അഖണ്ഡതയും ഐക്യത്തെയും; ദേശസ്നേഹികൾ പൊറുക്കില്ല'; ശശി തരൂരിനെതിരെ ശോഭ സുരേന്ദ്രൻ

   സൗദി അറേബ്യ ഗവൺമെന്റിന്റെ തീരുമാനത്തിന് ശേഷമായിരിക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും മറ്റ് ഏജൻസികളും ഔദ്യോഗികമായി ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആരംഭിക്കുക.

   കഴിഞ്ഞ വർഷത്തെ ഹജ്ജ് തീർത്ഥാടനം കൊറോണാ മഹാമാരി മൂലം റദ്ദ് ചെയ്തിരുന്നു. ഹജ്ജ് നടപടിക്രമങ്ങൾ പൂർണ്ണമായും ഡിജിറ്റൽ ആയതോടെ കഴിഞ്ഞ വർഷത്തെ 1,23,000 അപേക്ഷകർക്ക് 2100 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് തിരികെ നൽകി. സൗദി അറേബ്യ ഗവൺമെന്റ് ഗതാഗത ഇനത്തിൽ നൽകാനുള്ള 100 കോടി രൂപയും തിരികെ നൽകിയെന്നും മന്ത്രി അറിയിച്ചു.
   Published by:user_49
   First published:
   )}