HOME » NEWS » India » DISABLED FEMALE EMPLOYEE DIED AFTER FALLING INTO SEPTIC TANK

സർക്കാര്‍ ഓഫീസിൽ ശുചിമുറിയില്ല; പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ ഭിന്നശേഷിക്കാരിക്ക് സെപ്റ്റിക് ടാങ്കിൽ വീണ് ദാരുണാന്ത്യം

ടോയ്ലറ്റില്‍ പോകാനിറങ്ങിയ ശരണ്യയെ ഏറെ നേരമായി കാണാതെ സംശയം തോന്നിയ സഹപ്രവർത്തകർ തിരക്കിയിറങ്ങിയപ്പോഴാണ് സെപ്റ്റിങ്ക് ടാങ്കിൽ നിന്നും യുവതിയെ കണ്ടെത്തുന്നത്.

News18 Malayalam | news18-malayalam
Updated: December 7, 2020, 10:19 AM IST
സർക്കാര്‍ ഓഫീസിൽ ശുചിമുറിയില്ല; പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ ഭിന്നശേഷിക്കാരിക്ക് സെപ്റ്റിക് ടാങ്കിൽ വീണ് ദാരുണാന്ത്യം
ടോയ്ലറ്റില്‍ പോകാനിറങ്ങിയ ശരണ്യയെ ഏറെ നേരമായി കാണാതെ സംശയം തോന്നിയ സഹപ്രവർത്തകർ തിരക്കിയിറങ്ങിയപ്പോഴാണ് സെപ്റ്റിങ്ക് ടാങ്കിൽ നിന്നും യുവതിയെ കണ്ടെത്തുന്നത്.
  • Share this:
ചെന്നൈ: പ്രാഥമിക ആവശ്യത്തിനായി ഓഫീസിന് സമീപത്തെ ശുചിമുറിയിലേക്ക് പോയ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് സെപ്റ്റിക് ടാങ്കിൽ വീണ് ദാരുണ മരണം. തമിഴ്നാട് കാഞ്ചിപുരം അസിരിനഗർ നിവാസി ശരണ്യ (24) ആണ് മരിച്ചത്. ഇവിടെ കലകത്തൂർ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ സെന്‍ററിൽ ജൂനിയർ അസിസ്റ്റന്‍റാണ് ഭിന്നശേഷിക്കാരിയായ ശരണ്യ. ഓഫീസിൽ ടോയ്ലറ്റ് സൗകര്യം ഇല്ലാത്തതിനാൽ സമീപത്തെ ഒരു കെട്ടിടത്തിലെ ശുചിമുറി സംവിധാനമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. അവിടെ വച്ചാണ് അപകടം.

Also Read-കോൺഗ്രസ് വിട്ട നടി വിജയശാന്തി വീണ്ടും ബിജെപിയിലേക്ക്; പ്രഖ്യാപനം ഇന്ന് ഡൽഹിയിൽ

ടോയ്ലറ്റില്‍ പോകാനിറങ്ങിയതായിരുന്നു ശരണ്യ. കനത്തമഴ പെയ്തതിനാൽ പ്രദേശമാകെ വെള്ളം കെട്ടിയ നിലയിലായിരുന്നു. ടോയ്ലറ്റിന് മുന്നിലായാണ് സെപ്റ്റിക് ടാങ്ക്. വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഇത് ശ്രദ്ധയിൽപ്പെടാതെ കാല് വച്ച ശരണ്യ, മുകളിലെ കോൺക്രീറ്റ് തകർന്ന് എട്ടടി താഴ്ചയുള്ള സെപ്റ്റിങ്ക് ടാങ്കിലേക്ക് വീഴുകയായിരുന്നു. ടോയ്ലറ്റില്‍ പോകാനിറങ്ങിയ ശരണ്യയെ ഏറെ നേരമായി കാണാതെ സംശയം തോന്നിയ സഹപ്രവർത്തകർ തിരക്കിയിറങ്ങിയപ്പോഴാണ് സെപ്റ്റിങ്ക് ടാങ്കിൽ നിന്നും യുവതിയെ കണ്ടെത്തുന്നത്.



ഉടൻ തന്നെ കാഞ്ചിപുരം സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തിന് പിന്നാലെ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെ പ്രതിഷേധവുമായി ശരണ്യയുടെ ബന്ധുക്കൾ രംഗത്തെത്തി. ഓഫീസിൽ ടോയ്ലറ്റ് വേണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവിക്കൊണ്ടിരുന്നില്ല എന്നാണ് ഇവരുടെ ആരോപണം. ടോയ്ലറ്റ് സൗകര്യം ഇല്ലാത്തതിനാൽ ജോലിക്ക് പോകാന്‍ പോലും ശരണ്യ മടിച്ചിരുന്നുവെന്നും ഇവർ പറയുന്നു.

Also Read-ചെറുകിട കച്ചവടക്കാരെ കൊള്ളയടിക്കുന്നു'; ആമസോണിന് എതിരെ ഇ.ഡി നടപടിയെടുക്കണമെന്ന് സി.എ.ഐ.ടി

ഓഫീസിൽ ടോയ്ല്റ്റ് വേണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഓഫീസുകൾ നിയന്ത്രിക്കുന്ന ജില്ലാ കളക്ടറും ഈ മരണത്തിന് ഉത്തരവാദിയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
Published by: Asha Sulfiker
First published: December 7, 2020, 9:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories