നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം'; കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

  'കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം'; കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

  ലോകമെമ്പാടുമുള്ള ഭീകരതയുടെ പ്രധാന പിന്തുണക്കാരായി അറിയപ്പെടുന്ന പാകിസ്താന്റെ പിന്തുണയോടെയും പ്രേരണയോടെയും കൂടിയാണ് കശ്മീരിലെ അക്രമങ്ങളെന്നും രാഹുല്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.

  • Share this:
   ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പികളുണ്ടെങ്കിലും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നു രാഹുല്‍ വ്യക്തമാക്കി. ജമ്മു കശ്മീരില്‍ സംഘര്‍ഷമുണ്ടെന്നത് ശരിയാണ്. ലോകമെമ്പാടുമുള്ള ഭീകരതയുടെ പ്രധാന പിന്തുണക്കാരായി അറിയപ്പെടുന്ന പാകിസ്താന്റെ പിന്തുണയോടെയും പ്രേരണയോടെയും കൂടിയാണ് കശ്മീരിലെ അക്രമങ്ങളെന്നും രാഹുല്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.

   രാഹുല്‍ ഉള്‍പ്പെട്ട പ്രതിപക്ഷ നേതാക്കളുടെ സംഘത്തിന് കശ്മീരില്‍ സന്ദര്‍ശനാനുമതി നിഷേധിച്ചത് പാക് മാധ്യമങ്ങളില്‍ വന്‍വാര്‍ത്തയായതിനു പിന്നാലെയാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍  കേന്ദ്ര നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാക്കളുടെ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്കു മടക്കി അയച്ചതിനെ രാഹുല്‍ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

       Also Read 'ഞങ്ങൾ ബുദ്ധിമുട്ടിലാണ്; വീടിന് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല': വികാരഭരിതയായി കശ്മീരി വനിത; ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി

   പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനാവശ്യമായി വിമര്‍ശിക്കേണ്ടതില്ലെന്ന ശശി തരൂര്‍ എം.പി ട്വീറ്റ് ചെയ്തത് കോണ്‍ഗ്രസില്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. അതിനു പിന്നാലെ കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയത് ശ്രദ്ധേയമാണ്.   First published:
   )}