കൊളീജിയം തീരുമാനം പരസ്യപ്പെടുത്താത്തതിനെതിരെ സുപ്രീംകോടതി മുന്‍ ജഡ്ജ്

മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് കൊളീജിയം തീരുമാനം പരസ്യപ്പെടുത്താതിനെതിരെ മദന്‍ ബി ലോകുര്‍ സംസാരിച്ചത്

News18 Malayalam
Updated: January 23, 2019, 10:19 PM IST
കൊളീജിയം തീരുമാനം പരസ്യപ്പെടുത്താത്തതിനെതിരെ സുപ്രീംകോടതി മുന്‍ ജഡ്ജ്
madan lokur
  • Share this:
ന്യൂഡല്‍ഹി: ജസ്റ്റിസ്മാരായ രാജേന്ദ്ര മേനോന്‍ പ്രദീപ് നന്ദ്രജോഗ് എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള കൊളീജിയം തീരുമാനം പരസ്യപ്പെടുത്താത്തതില്‍ നിരാശയുണ്ടെന്ന് വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോകുര്‍. തീരുമാനമെടുത്ത ഡിസംബര്‍ 12 നും തീരുമാനം മാറ്റിയ ജനുവരി 10നും ഇടയില്‍ എന്താണ് നടന്നത് തനിക്കറിയില്ലെന്നും നിലവിലെ ജഡ്ജി നിയമന സംവിധാനത്തിലും കൊളീജിയത്തിലും ഗുണകരമായ മാറ്റങ്ങള്‍ വരുത്തണമെന്നും ജസ്റ്റിസ് മദന്‍ ബി ലോകുര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ഒരു വെബ് പോര്‍ട്ടല്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് കൊളീജിയം തീരുമാനം പരസ്യപ്പെടുത്താതിനെതിരെ മദന്‍ ബി ലോകുര്‍ സംസാരിച്ചത്.

Also Read: പീയുഷ് ഗോയല്‍ പുതിയ ധനമന്ത്രി; ബജറ്റ് അവതരിപ്പിക്കും

ജസ്റ്റിസ് മദന്‍ ലോകുര്‍ ഉള്‍പ്പെട്ട കൊളീജിയമാണ് ജസ്റ്റിസ്മാരായ രാജേന്ദ്ര മേനോന്‍ പ്രദീപ് നന്ദ്രജോഗ് എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തത്. തീരുമാനം പിന്നീട് ചേര്‍ന്ന കൊളീജിയം യോഗം മാറ്റുകയായിരുന്നു. ഡിസംബര്‍ 12 ന്റെ തീരുമാനം കോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തത്തില്‍ നിരാശയുണ്ടെന്നു അദ്ദേഹം പറഞ്ഞു.

കൊളീജിയം നല്‍കുന്ന ശുപാര്‍ശയില്‍ സര്‍ക്കാര്‍ വേഗത്തില്‍ തീരുമാനം എടുക്കാന്‍ വ്യവസ്ഥ കൊണ്ടുവരണം. ജുഡീഷ്യല്‍ സംവിധാനത്തില്‍ സുതാര്യത ഉണ്ടാക്കാന്‍ നാലു ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനം സഹായിച്ചതായി അതില്‍ പങ്കെടുത്ത ജസ്റ്റിസ് ലോകുര്‍ പറഞ്ഞു. രാഷ്ട്രീയ നാടകങ്ങളില്‍ നിന്നു ജുഡീഷ്യറി മാറി നില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Dont Miss: നേതാജിയുടെ ജന്മദിനാചരണത്തിന് കോൺഗ്രസ് മുൻകൈയെടുക്കണമായിരുന്നു: ജി ദേവരാജൻപ്രധാനമന്ത്രി സുപ്രീംകോടതി സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്ന പറഞ്ഞ മദന്‍ ലോകുര്‍ വിരമിച്ച ശേഷം ജഡ്ജിമാര്‍ സര്‍ക്കാര്‍ നല്‍കുന്ന ഏത് പദവിയും ഏറ്റെടുക്കുന്നത് ശരിയല്ലെന്നും ചിലപ്പോഴൊക്കെ ജുഡീഷ്യറി അമിതമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍