HOME » NEWS » India » DISHEARTENED AFTER BEING EXCLUDED FROM NRC LIST ASSAM WOMAN KILLS SELF ADMIN RUBBISHES REPORT

ദേശീയ പൗരത്വ പട്ടികയിൽ പേരില്ല: അസമിൽ സ്ത്രീ ജീവനൊടുക്കി

സോനിറ്റ്പുർ ഡെപ്യുട്ടി കമ്മീഷണർ നരസിംഗ് പവാർ ഇത്തരം ആരോപണങ്ങള്‍ തള്ളി രംഗത്തെത്തിയിട്ടുണ്ട്.

news18
Updated: September 1, 2019, 7:43 AM IST
ദേശീയ പൗരത്വ പട്ടികയിൽ പേരില്ല: അസമിൽ സ്ത്രീ ജീവനൊടുക്കി
സോനിറ്റ്പുർ ഡെപ്യുട്ടി കമ്മീഷണർ നരസിംഗ് പവാർ ഇത്തരം ആരോപണങ്ങള്‍ തള്ളി രംഗത്തെത്തിയിട്ടുണ്ട്.
  • News18
  • Last Updated: September 1, 2019, 7:43 AM IST
  • Share this:
തെസ്പുർ: ദേശീയ പൗരത്വ പട്ടികയിൽ പേരില്ലെന്നറിഞ്ഞ് അസമിൽ സ്ത്രീ ജീവനൊടുക്കി. സോനിറ്റ്പുർ ദുലാബരി മേഖലയില്‍ നിന്നുള്ള സൈറ ബീഹം (42) എന്ന സ്ത്രീയാണ് ശനിയാഴ്ച പുറത്തിറക്കിയ ദേശീയ പൗരത്വ പട്ടികയിൽ താൻ ഉൾപ്പെട്ടില്ലെന്നറിഞ്ഞ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.

അതേസമയം സംഭവത്തിന് ദേശീയ പൗരത്വ പട്ടികയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പട്ടികയിൽ പേരില്ലെന്നറിഞ്ഞാണ് സ്ത്രീ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ മരണ വിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ദുലാബരിയിലെ എൻആർസി സേവാ കേന്ദ്രത്തിൽ ഇവർ നടത്തിയ അന്വേഷണത്തില്‍ മരിച്ച സ്ത്രീയും കുടുംബവും പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

Also Read-അസം ദേശീയ പൗരത്വ പട്ടിക: നിലവിലെ പട്ടികയിൽ തൃപ്തിയില്ലെന്ന് ബിജെപി സംസ്ഥാന ഘടകം; സുപ്രീം കോടതിയെ സമീപിക്കും

സ്ത്രീയുടെ കുടുംബം ഇതുവരെ പരാതി നൽകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം ഈ സ്ത്രീക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്. തന്റെയും തന്റെ മക്കളുടെയും പേര് അന്തിമ പൗരത്വപട്ടികയിൽ ഉണ്ടായിരുന്നില്ലെന്നാണ് മരിച്ച സ്ത്രീയുടെ ഭർത്താവ് സോംസർ അലി അലി പറയുന്നത്. എന്നാൽ 2017 ലെയും 18 ലെയും കരടു പട്ടികയില്‍ ഭാര്യയുടെ പേര് ഉൾപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് അല്‍പസമയം മുൻപ് സമീപവാസികളിലാരോ സൈറയുടെ പേര് പട്ടികയിലുണ്ടാകാൻ സാധ്യതയില്ലെന്ന് ഇവരെ അറിയിച്ചു. ഇതിൽ മനംനൊന്ത് അവർ ജീവനൊടുക്കുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ വാദം.

സോനിറ്റ്പുർ ഡെപ്യുട്ടി കമ്മീഷണർ നരസിംഗ് പവാർ ഇത്തരം ആരോപണങ്ങള്‍ തള്ളി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീയുടെ ആത്മഹത്യ പൗരത്വപട്ടികയുമായി ബന്ധപ്പെട്ടല്ലെന്നും അവരും കുടുംബവും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. മേഖലയിൽ സമാധാനഅന്തരീക്ഷമാണെന്നും അനാവശ്യ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

First published: September 1, 2019, 7:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories