നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജമ്മു കശ്മീരിൽ വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കി

  ജമ്മു കശ്മീരിൽ വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കി

  വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷെഹ്ല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ അലോക് ശ്രീവാസ്തവ ക്രിമിനൽ പരാതി നൽകി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കി. ഞായറാഴ്ച ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇളവ് വരുത്തിയ നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു. മേഖലയിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കുമെന്ന് പറഞ്ഞെങ്കിലും 190 വിദ്യാലങ്ങളിൽ 95 എണ്ണം മാത്രമാണ് തുറന്നതെന്നും അദ്ദേഹം പറഞ്ഞു.

   കശ്‌മീർ താഴ് വരയിലെ ഡൗൺ ടൗൺ, റെയ്നാവാരി, നൗട്ട, ഗോജൗര തുടങ്ങി 12 ഇടങ്ങളിൽ ഇന്നലെ സംഘർഷം ഉണ്ടായിരുന്നു. പ്രതിഷേധക്കാർ സൈന്യത്തിനും പൊലീസിനും നേരെ കല്ലെറിഞ്ഞു. ഇതിനെ തുടർന്നാണ് ഇളവ് വരുത്തിയ നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയത്.

   തുറന്ന സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും ഹാജർനില കുറവാണ്. അതേസമയം, നാലു യുവാക്കളെ ആർമി ക്യാമ്പിലേക്ക് കൊണ്ടുപോയി മൈക്ക് ശരീരത്തിൽ കെട്ടിവെച്ച് മർദ്ദിച്ച് ശബ്ദമുണ്ടാക്കി പ്രദേശവാസികളെ ഭയപ്പെടുത്തി എന്ന ആക്ടിവിസ്റ്റ് ഷെഹ്ല റാഷിദിന്‍റെ ആരോപണം സൈന്യം തള്ളിക്കളഞ്ഞു.

   കശ്മീരിലെ 190 സ്കൂളുകൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും

   വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷെഹ്ല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ അലോക് ശ്രീവാസ്തവ ക്രിമിനൽ പരാതി നൽകി. വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് മേഖലയിലെ അഞ്ച് ജില്ലകളിൽ ഇന്‍റർനെറ്റ് വീണ്ടും വിച്ഛേദിച്ചു.

   സർക്കാർ നൽകുന്ന വിവരം അനുസരിച്ച് സംസ്ഥാനത്തിന് അകത്തും പുറത്തുമായി ചെറുതും വലുതുമായ 4000ത്തിൽ അധികം പേർ കരുതൽ തടങ്കലിൽ ഉണ്ട്. മനുഷ്യാവകാശങ്ങൾ എല്ലാ തരത്തിലും ജമ്മു കശ്മീരിൽ ലംഘിക്കപ്പെടുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ട്വീറ്റ് ചെയ്തു.

   First published:
   )}