നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോണ്‍ഗ്രസിനെ വിമര്‍ശിച്ചു; പൊതുപരിപാടിക്കിടെ കോണ്‍ഗ്രസ് എംപിയും ബിജെപി മന്ത്രിയും ഏറ്റുമുട്ടി

  കോണ്‍ഗ്രസിനെ വിമര്‍ശിച്ചു; പൊതുപരിപാടിക്കിടെ കോണ്‍ഗ്രസ് എംപിയും ബിജെപി മന്ത്രിയും ഏറ്റുമുട്ടി

  മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഇതിനെല്ലാം സാക്ഷിയായി വേദിയിലുണ്ടായിരുന്നു.

  • Share this:
   ബെംഗളൂരു: കര്‍ണാടകയില്‍ പൊതുപരിപാടിക്കിടെ മുഖ്യമന്ത്രിയുടെ മുന്നില്‍ വച്ച് മന്ത്രിയും എം.പിയും തമ്മില്‍ തര്‍ക്കവും കൈയേറ്റവും. രാമനഗരയിലെ പൊതുചടങ്ങിനിടെയായിരുന്നു സംഭവം. മന്ത്രി അശ്വത് നാരായണയുടെ പ്രസംഗമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് മന്ത്രി നടത്തിയ പ്രസംഗത്തെ ചോദ്യം ചെയ്ത് വേദിയിലുണ്ടായിരുന്ന കോണ്‍ഗ്രസ് എം.പി ഡി.കെ. സുരേഷ് എത്തുകയായിരുന്നു.

   വികസന പദ്ധതികളുമായി ബന്ധപ്പെട്ട മന്ത്രിയുടെ പ്രസംഗമാണ് കോണ്‍ഗ്രസ് എം.പിയെ രോഷാകുലനാക്കിയത്. വികസന പരിപാടികളെ കുറിച്ച് പ്രസംഗിച്ച അശ്വത്വ നാരായണ നാട്ടില്‍ വികസനം കൊണ്ട് വന്നത് ബിജെപി സര്‍ക്കാര്‍ ആണെന്ന് വിശദീകരിച്ചതാണ് വേദിയില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് എംപിയെ ചൊടിപ്പിച്ചത്.

   വോട്ട് വാങ്ങുന്നതല്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഡി.കെ സുരേഷും മന്ത്രി അശ്വത് നാരായണയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. മൈക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ചുവാങ്ങി.   സുരക്ഷാഉദ്യോഗസ്ഥരെത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഡി കെ സുരേഷ് വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഇതിനെല്ലാം സാക്ഷിയായി വേദിയിലുണ്ടായിരുന്നു.

   അശ്വത് നാരായണക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടിയുടെ മുഴുവന്‍ പോസ്റ്ററുകളും നശിപ്പിച്ചു.
   Published by:Jayesh Krishnan
   First published: