ഉപതെരഞ്ഞെടുപ്പ് നീട്ടി വെയ്ക്കണം; അയോഗ്യരാക്കപ്പെട്ട കർണാടക MLAമാർ സുപ്രീംകോടതിയിലേക്ക്

അയോഗ്യതയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി വിധി പുറപ്പെടുവിക്കുന്നതു വരെ ഉപതെരഞ്ഞെടുപ്പ് മാറ്റി വെയ്ക്കാൻ റോത്തഗി ആവശ്യപ്പെട്ടു

News18 Malayalam | news18
Updated: November 8, 2019, 1:30 PM IST
ഉപതെരഞ്ഞെടുപ്പ് നീട്ടി വെയ്ക്കണം; അയോഗ്യരാക്കപ്പെട്ട കർണാടക MLAമാർ സുപ്രീംകോടതിയിലേക്ക്
News18
  • News18
  • Last Updated: November 8, 2019, 1:30 PM IST IST
  • Share this:
ന്യൂഡൽഹി: കർണാടകയിലെ ചില നിയമസഭാ മണ്ഡലങ്ങളിൽ ഡിസംബർ അഞ്ചാം തിയതി നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് നീട്ടി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചു.

എച്ച് ഡി കുമാരസ്വാമി സർക്കാരിന്‍റെ വിശ്വാസവോട്ടെടുപ്പ് ദിവസത്തിന്‍റെ പിറ്റേദിവസം തങ്ങളെ അയോഗ്യരാക്കിയതിന് എതിരെ 17 എം എൽ എമാർ സമർപ്പിച്ച പരാതി ജസ്റ്റിസ് എൻ വി രമണ തലവനായ ബെഞ്ച് ഒക്ടോബർ 25ന് തടഞ്ഞിരുന്നു.

ഫുട്ബോൾ വാങ്ങാൻ കുട്ടിക്കൂട്ടത്തിന്റെ കമ്മിറ്റി; വൈറലായതോടെ സഹായവുമായി സ്പാനിഷ് കോച്ച് മുതൽ ഉണ്ണി മുകുന്ദൻ വരെ

മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് അയോഗ്യരാക്കപ്പെട്ട എം എൽ എമാർക്ക് വേണ്ടി ഹാജരായത്. ഡിസംബർ അഞ്ചിനാണ് കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സരിക്കുന്നവർ നവംബർ 11നും 18നും ഇടയിലായി നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടതാണ്. എന്നാൽ, അയോഗ്യരാക്കപ്പെട്ട എം എൽ എമാർക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ കോടതി ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുമില്ല.

അയോഗ്യതയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി വിധി പുറപ്പെടുവിക്കുന്നതു വരെ ഉപതെരഞ്ഞെടുപ്പ് മാറ്റി വെയ്ക്കാൻ റോത്തഗി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് എം‌എൽ‌എമാർക്ക് പുതിയ അപേക്ഷ നൽകണമെന്ന് സുപ്രീംകോടതി അഭിഭാഷകനോട് ആവശ്യപ്പെട്ടു.

അയോഗ്യരായ എം എൽ എമാർ സമർപ്പിച്ച ഹർജികൾ പരിഗണിച്ച് ഒക്ടോബർ 21ന് നിശ്ചയിച്ചിരുന്ന ഉപതെരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവച്ചിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading