• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കർണാടകയിൽ അയോഗ്യരാക്കപ്പെട്ട എംഎൽഎമാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല; നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് ഓഫീസർ

കോൺഗ്രസ്-ജെഡിഎസ് പാർട്ടികളിൽനിന്ന് രാജിവെക്കുകയും പിന്നീട് അയോഗ്യരാക്കപ്പെടുകയും ചെയ്തവരെയാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് തെരഞ്ഞെടുപ്പ് ഓഫീസർ വിലക്കിയത്

news18-malayalam
Updated: September 21, 2019, 9:50 PM IST
കർണാടകയിൽ അയോഗ്യരാക്കപ്പെട്ട എംഎൽഎമാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല; നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് ഓഫീസർ
ftg-rebel-mla
  • Share this:
ബെംഗളൂരു: കർണാടകയിൽ അയോഗ്യരാക്കപ്പെട്ട എംഎൽഎമാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജീവ് കുമാർ അറിയിച്ചതാണ് ഇക്കാര്യം. കോൺഗ്രസ്-ജെഡിഎസ് പാർട്ടികളിൽനിന്ന് രാജിവെക്കുകയും പിന്നീട് അയോഗ്യരാക്കപ്പെടുകയും ചെയ്തവരെയാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് തെരഞ്ഞെടുപ്പ് ഓഫീസർ വിലക്കിയത്.

17 നിയോജകമണ്ഡലങ്ങളിൽ 15 എണ്ണത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 21 ന് നടക്കുമെന്നും ബാക്കിയുള്ളവ പിന്നീട് നടത്തുമെന്നും കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഒക്ടോബർ 21ന് 18 സംസ്ഥാനങ്ങളിലായി 64 നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നും മൂന്ന് ദിവസത്തിന് ശേഷം വോട്ടെണ്ണൽ നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പ്രഖ്യാപിച്ചതിന് ശേഷമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ നിലപാട് വ്യക്തമാക്കിയത്.

രാജരാജ്വരി നഗറിന്റെയും മാസ്കി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച കേസ് കോടതിയിൽ നടക്കുന്നതിനാലാണ് ഇവിടുത്തെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നത്. ഇവിടുത്തെ പ്രതിനിധികളായ മുനിരത്‌ന, പ്രതാപ് ഗൌഡ പാട്ടീൽ എന്നിവരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു. അതിനാൽ ഈ രണ്ട് നിയോജകമണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കില്ലെന്നും സഞ്ജീവ് കുമാർ പറഞ്ഞു.

"അയോഗ്യരാക്കപ്പെട്ടത് സംബന്ധിച്ച് സ്പീക്കറുടെ ഉത്തരവ് പ്രാബല്യത്തിലുള്ളതിനാലാണ് ഇവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കാത്തത്. കൂടാതെ മാതൃകാ പെരുമാറ്റച്ചട്ടം റാണെബന്നൂർ, കഗ്‌വാഡ്, ഹിരേക്കൂർ, യെല്ലാപൂർ, യശ്വന്ത്പുര, വിജയനഗര, ശിവാജിനഗര, ഹൊസാകോട്ടെ, ഹൻസൂർ കൃഷ്ണരാജ്പേട്ട്, മഹാലക്ഷ്മി ലേ ഔട്ട്, കെ ആർ പുരം, ചിക്കബല്ലാപൂർ മണ്ഡലങ്ങൾ അടിയന്തര പ്രാബല്യത്തിൽ വരും, ”അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വാസ വോട്ടെടുപ്പിനിടെ 17 എം‌എൽ‌എമാർ വിട്ടുനിന്നതോടെ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ തകരുകയായിരുന്നു. ഇതോടെയാണ് ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. അന്നത്തെ നിയമസഭാ സ്പീക്കർ കെ ആർ രമേഷ് കുമാർ വിട്ടുനിന്ന് 17 നിയമസഭാ സാമാജികരെ അയോഗ്യരാക്കുകയായിരുന്നു.
First published: September 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...