നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്നു; ഇന്നോ നാളെയാ വിതരണം തുടങ്ങും

  രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്നു; ഇന്നോ നാളെയാ വിതരണം തുടങ്ങും

  കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു

  Coronavirus vaccine

  Coronavirus vaccine

  • Last Updated :
  • Share this:
   രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്നു. ഇന്നോ നാളെയാ വിതരണം തുടങ്ങും. പൂനെയിലെ സെൻട്രൽ ഹബ്ബിൽ നിന്ന് ഡൽഹി, കർണാൽ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ സബ് സെന്ററുകളിലേക്ക് വാക്സിൻ എത്തിക്കും. തുടർന്ന് രാജ്യത്തെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് വാക്സിനുകൾ മാറ്റും. യാത്ര വിമാനങ്ങളിലാണ് വാക്സിനുകൾ എത്തിക്കാൻ കേന്ദ്രസർക്കാർ തീരുമാനം.

   വിതരണത്തിന് മുന്നോടിയായി ഹരിയാന, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ് ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ ജില്ലാ കേന്ദ്രങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ ഡ്രൈ റൺ നടക്കും. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നാളെത്തേ ഡ്രൈ റൺ ,വാക്സിൻ വിതരണം എത്രത്തോളം ഫലപ്രദമായി നടത്താൻ സാധിക്കുന്നുണ്ട് എന്നായിരിക്കും പരിശോധിക്കുക.

   Also Read പക്ഷിപ്പനിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിശോധിക്കുന്നു; കേന്ദ്രസംഘത്തിന്‍റെ സന്ദര്‍ശനം തുടങ്ങി

   അതേ സമയം കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു. ജാഗ്രത തുടരണമെന്നും ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനം വിലയിരുത്താൻ കേന്ദ്രത്തിൽനിന്നുള്ള ഉന്നതതല സംഘം നാളെ കേരളത്തിലെത്തും.

   നാഷണൽ സെന്റർ ഫോർ ഡീസീസ് കൺട്രോൾ മേധാവി ഡോ.എസ്.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പിന്തുണ നൽകുന്നതിനുമാണ് എത്തുന്നത്.
   Published by:user_49
   First published:
   )}