• HOME
  • »
  • NEWS
  • »
  • india
  • »
  • SC | വേർപിരിഞ്ഞ ദമ്പതികൾ 41 വർഷത്തിനിടെ പരസ്പരം നൽകിയത് 60 കേസുകൾ; മധ്യസ്ഥതയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സുപ്രീം കോടതി

SC | വേർപിരിഞ്ഞ ദമ്പതികൾ 41 വർഷത്തിനിടെ പരസ്പരം നൽകിയത് 60 കേസുകൾ; മധ്യസ്ഥതയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സുപ്രീം കോടതി

ഓരോ വർഷവും കുറഞ്ഞത് ഒരു കേസെങ്കിലും ഇവർ പുതുതായി നൽകിയിട്ടുണ്ട്. ഒടുവിൽ സഹികെട്ട് ഇനിയും ഇത് മുന്നോട്ട് കൊണ്ട് പോവാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുപ്രീം കോടതി.

സുപ്രീം കോടതി

സുപ്രീം കോടതി

  • Share this:
    പരസ്പരം കേസ് നൽകി സുപ്രീം കോടതിയെ (Supreme Court) വരെ ഞെട്ടിച്ചിരിക്കുകയാണ് വേർപിരിഞ്ഞ് ജീവിക്കുന്ന ദമ്പതികൾ (Separated Couple). കഴിഞ്ഞ 41 വർഷത്തിനിടെ ഇരുവരും അങ്ങോട്ടും ഇങ്ങോട്ടുമായി ഫയൽ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും. ഒന്നും രണ്ടുമല്ല, 60 കേസുകളാണ് ഇരുവരും പരസ്പരം കൊടുത്തിരിക്കുന്നത്. ഓരോ വർഷവും കുറഞ്ഞത് ഒരു കേസെങ്കിലും ഇവർ പുതുതായി നൽകിയിട്ടുണ്ട്. ഒടുവിൽ സഹികെട്ട് ഇനിയും ഇത് മുന്നോട്ട് കൊണ്ട് പോവാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുപ്രീം കോടതി.

    പ്രശ്നം പരിഹരിക്കാനായി ഇരുവരും മധ്യസ്ഥ ചർച്ചയ്ക്ക് പോവണമെന്നാണ് കോടതി ബുധനാഴ്ച ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകർ പ്രശ്ന പരിഹാരത്തിന് മുൻകൈ എടുക്കണം. അഭിഭാഷകരുടെ ആത്മാർഥത തെളിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. "ഇത്തരം വിഷയങ്ങളിൽ എന്താണ് ചെയ്യാനാവുക? ചില ആളുകൾ എപ്പോഴും തർക്കിക്കാനാണ് താൽപ്പര്യപ്പെടുന്നത്. കോടതികളിൽ തന്നെ കേസുകളുമായി തുടരുന്നതിൽ അവർക്ക് വല്ലാത്ത ആത്മസംതൃപ്തിയാണുള്ളത്. കേസ് നടത്തിയില്ലെങ്കിൽ അവർക്ക് ഉറക്കം വരാത്ത അവസ്ഥയാണ്," ചീഫ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു.

    അനാവശ്യമായി പ്രശ്നം തുടരുന്നതിനെ കോടതി ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. അതിനാൽ വേർപിരിഞ്ഞ് ജീവിക്കുന്ന ഇരുവരും എത്രയും പെട്ടെന്ന് മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് കൃഷ്ണ മുറൈയും ഹിമ കോലിയുമടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദമ്പതികൾ നൽകിയ കേസുകളുടെ എണ്ണം അക്ഷരാർഥത്തിൽ കോടതിയെ ഞെട്ടിച്ചു. കേസുകൾക്കായി ഇരുവരും എത്ര തവണ കോടതിയിലെത്തിയെന്നതിന്റെ കണക്കുകളും അമ്പരപ്പിക്കുന്നതാണെന്ന് ഹിമ കോലി പറഞ്ഞു.

    വിവാഹിതരായി ഇരുവരും 30 വർഷം ഒരുമിച്ചാണ് ജീവിച്ചത്. കഴിഞ്ഞ 11 വർഷമായി വേർപിരിഞ്ഞ് ജീവിക്കുന്നു. ഈ മൊത്തം കാലയളവിനുള്ളിൽ പരസ്പരം 60 കേസുകളാണ് അങ്ങോട്ടുമിങ്ങോട്ടുമായി കൊടുത്തത്. വിചാരണ കോടതിയിലും ഹൈക്കോടതിയിലുമായാണ് കേസുകൾ നടക്കുന്നത്. ഒത്തുതീർപ്പിന് തയ്യാറാണെന്ന് സ്ത്രീയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം ഹൈക്കോടതിയിലെ കേസുകൾ തുടരണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ ഇതിനോട് ബെഞ്ച് അനുകൂല നിലപാടെടുത്തിട്ടില്ല. തർക്കിക്കാൻ തന്നെ വീണ്ടും താൽപ്പര്യപ്പെടുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.

    മധ്യസ്ഥ ചർച്ചകൾക്ക് നിർദ്ദേശിക്കുമ്പോഴും കോടതി ചില ആശങ്കകൾ പങ്കുവെച്ചു. സമയമെടുത്ത് മാത്രമേ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളൂ. ഇതിനിടയിൽ ദമ്പതികൾ വീണ്ടും പുതിയ കേസുകളുമായി വരരുതെന്നും കോടതി ആവശ്യപ്പെട്ടു. നിലവിലുള്ള കേസുകൾ ഇതിനിടയിൽ പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. "നിങ്ങൾ രണ്ട് കാര്യങ്ങളും കൂടി ഒരുമിച്ച് ചെയ്യരുത്. ഇത് ശരിയായ രീതിയല്ല," ബെഞ്ച് വിശദീകരിച്ചു. അനാവശ്യ കേസുകൾ കോടതികളുടെ സമയം അപഹരിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും സുപ്രീം കോടതി നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. സുപ്രധാന കേസുകൾ പരിഗണിക്കേണ്ട സമയമാണ് ഇതിന് വേണ്ടി മാറ്റിവെക്കേണ്ടി വരുന്നതെന്ന് കോടതി ഓർമ്മിപ്പിച്ചിരുന്നു.
    Published by:Sarath Mohanan
    First published: