നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Diwali 2021 PM Modi: പതിവുമുടക്കാതെ പ്രധാനമന്ത്രി; സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ നരേന്ദ്ര മോദി ജമ്മുവിൽ

  Diwali 2021 PM Modi: പതിവുമുടക്കാതെ പ്രധാനമന്ത്രി; സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ നരേന്ദ്ര മോദി ജമ്മുവിൽ

  ''രാജ്യത്തിന്റെ പ്രധാനമന്ത്രിയായിട്ടല്ല, എത്തിയത് കുടുംബാംഗമായി. സൈനികർ ഭാരതത്തിന്റെ സുരക്ഷാ കവചം''

  സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുവിലെത്തിയപ്പോൾ

  സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുവിലെത്തിയപ്പോൾ

  • Share this:
   ശ്രീനഗർ: സൈനികർക്കൊപ്പം (Army) ദീപാവലി (Diwali) ആഘോഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ജമ്മുവിലെ (Jammu) നൗഷേരയിൽ (Nowshera) എത്തി. രജൗറിയിലെ (Rajouri) നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്ന സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുക.

   ഭാരത മാതാവിന്റെ സുരക്ഷാ കവചമാണ് ഇന്ത്യൻ സൈനികരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാനും ആഘോഷങ്ങളിൽ സന്തോഷത്തോടെ പങ്കെടുക്കാനും സാധിക്കുന്നത് സൈനികർ കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ നൗഷേരിയിൽ ഇന്ത്യൻ സൈന്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹം ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിലെത്തിയത്.

   Also Read- Happy Diwali| ദീപങ്ങളുടെ ഉത്സവം, ഇന്ന് ദീപാവലി; ഐതിഹ്യവും പ്രാധാന്യവും അറിയാം

   ''രാജ്യത്തിന്റെ പ്രധാനമന്ത്രിയായിട്ടല്ല കുടുംബാംഗമായിട്ടാണ് എത്തിയിരിക്കുന്നത്. എല്ലാ വർഷവും അതിർത്തി കാക്കുന്ന സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കറുള്ളത്. ഇത്തവണ രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ അനുഗ്രവുമായാണ് ഞാൻ എത്തിയത്. രാജ്യം സൈനികരെ ഓർത്ത് ഓരോ നിമിഷും അഭിമാനിക്കുന്നു''- അദ്ദേഹം കൂട്ടിച്ചേർത്തു.   നേരത്തെ സുരക്ഷാ സേനയ്‌ക്ക് വേണ്ടി ഉപകരണങ്ങൾ ശേഖരിക്കാൻ വർഷങ്ങളോളം പ്രവർത്തിക്കേണ്ടിവന്നിരുന്നു. പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കുക എന്നത് മാത്രമാണ് ഇത്തരം പുരാതന രീതികളെ മറികടക്കാനുള്ള പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി.


   Also Read- Diwali 2021| ദീപപ്രഭയിൽ മുങ്ങി ഛത്രപതി ശിവജി വിമാനത്താവളം മുതൽ അക്ഷർധാം ക്ഷേത്രം വരെ


   ഇത് രണ്ടാം തവണയാണ് മോദി ജില്ലയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. 2019ലാണ് ഇതിനുമുൻപ് സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനായി നൗഷേര സെക്ടർ പ്രധാനമന്ത്രി സന്ദർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി കരസേനാ മേധാവി ജനറൽ എം എം നരവനെ ഇന്നലെ ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതൽ മോദി സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്.

   Also Read- Covaxin| കോവാക്സിൻ സ്വീകരിച്ചവർക്ക് നവംബർ എട്ടുമുതൽ അമേരിക്കയിൽ പ്രവേശിക്കാം
   Published by:Rajesh V
   First published:
   )}