HOME /NEWS /India / Karnataka| സിദ്ധരാമയ്യ ഡൽഹിയിൽ; 'വയറുവേദന' മൂലം യാത്ര റദ്ദാക്കി ഡികെ ശിവകുമാർ

Karnataka| സിദ്ധരാമയ്യ ഡൽഹിയിൽ; 'വയറുവേദന' മൂലം യാത്ര റദ്ദാക്കി ഡികെ ശിവകുമാർ

ധൈര്യമുള്ള ഒരു മനുഷ്യൻ ഭൂരിപക്ഷമാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഡികെ ശിവകുമാർ

ധൈര്യമുള്ള ഒരു മനുഷ്യൻ ഭൂരിപക്ഷമാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഡികെ ശിവകുമാർ

ധൈര്യമുള്ള ഒരു മനുഷ്യൻ ഭൂരിപക്ഷമാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഡികെ ശിവകുമാർ

  • Share this:

    ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനത്തിന് സമ്മർദ്ദം ശക്തമാക്കി ഡി കെ ശിവകുമാർ. കേന്ദ്ര നേതാക്കളെ കാണാനുള്ള ഇന്നത്തെ ഡൽഹി യാത്ര റദ്ദാക്കി. മല്ലികാർജുൻ ഖർഗെയും വസതിയിൽ നിർണായക ചർച്ചകൾ പുരോഗമിക്കവേയാണ് ഡി കെയുടെ നീക്കം. എ ഐ സി സി നിരീക്ഷകരും കെ സി വേണുഗോപാലും മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ കൂടികാഴ്ച നടത്തുകയാണ്. സിദ്ധരാമയ്യയും ഡൽഹിയിലെത്തിയിട്ടുണ്ട്.

    ആരോഗ്യ കാരണങ്ങളാലാണ് യാത്ര റദ്ദാക്കിയതെന്നാണ് വിശദീകരണം. എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച ചോദ്യത്തിന് പാർട്ടിക്ക് 135 എംഎൽഎമാർ ഉണ്ടെന്നായിരുന്നു ഡികെയുടെ മറുപടി.

    വയറുവേദന കാരണം ഡൽഹിയിലേക്ക് പോകുന്നില്ലെന്നാണ് ഡികെ ശിവകുമാർ അറിയിച്ചിരിക്കുന്നത്. സിദ്ധരാമയ്യ വൈകിട്ടോടെ ഡൽഹിയിലെത്തിയിരുന്നു. ഇതിനു പിന്നാലെ ഡികെയും ഡൽഹിയിലെത്തി കോൺഗ്രസ് നേതാക്കളെ കാണുമെന്നായിരുന്നു അറിയിച്ചിരുന്നത്.

    എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച ചോദ്യത്തിന് ഡികെയുടെ മറുപടി ഇങ്ങനെയായിരുന്നു, “കോൺഗ്രസിന് 135 എംഎൽഎമാരുണ്ട്. എനിക്കു മത്രമായി എംഎൽഎമാരില്ല. തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്.”

    ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ശിവകുമാർ സ്വയം “ഒറ്റ മനുഷ്യൻ” എന്നാണ് വിശേഷിപ്പിച്ചത്. ധൈര്യമുള്ള ഒരു മനുഷ്യൻ ഭൂരിപക്ഷമാകുമെന്ന് താൻ വിശ്വസിക്കുന്നു. തന്റെ ഉത്തരവാദിത്തം കർണാടകയെ തിരിച്ചുപിടിക്കുകയായിരുന്നു. അത് താൻ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

    First published:

    Tags: DK Shivakumar, Karnataka, Karnataka Congress Leader DK Shivakumar, Karnataka Elections 2023