ബെംഗളുരു: കർണാടകയിൽ കോൺഗ്രസിന്റെ അത്യുജ്വല വിജയത്തിനു പിന്നാലെ വികാരാധീനനായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. സോണിയ ഗാന്ധിക്കു നൽകിയ ഉറപ്പ് പാലിക്കാനായെന്ന് മാധ്യമങ്ങളോട് ശിവകുമാർ പറഞ്ഞു.
Also Read- കർണാടക കടന്നു; ‘ബിജെപി മുക്ത ദക്ഷിണേന്ത്യ’ മുദ്രാവാക്യം മുഴക്കാൻ കോൺഗ്രസ്
കർണാടകയെ തിരിച്ചുപിടിക്കുമെന്ന് സോണിയാ ഗാന്ധിക്കു താൻ വാക്കു നൽകിയിരുന്നു. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മല്ലികാർജുൻ ഖാർഗേയ്ക്കും ഇതേ ഉറപ്പ് നൽകിയിരുന്നു. സോണിയാ ഗാന്ധി ജയിലിൽ വന്ന് തന്നെ കണ്ടത് മറക്കാനാകില്ല.
#WATCH | Party workers hail Karnataka Congress President DK Shivakumar as the party triumphs in the state, in Ramnagara pic.twitter.com/9QkE1Qxlev
— ANI (@ANI) May 13, 2023
കർണാടകയിലെ കോൺഗ്രസ് പ്രവർത്തകരുടെ ക്ഷേത്രമാണ് ആസ്ഥാന മന്ദിരം. അടുത്ത ചുവടുവെപ്പ് എന്താകണമെന്ന് അവിടെ വെച്ച് തീരുമാനിക്കും. കഴിഞ്ഞ മൂന്ന് വർഷമായി തനിക്ക് ഉറക്കമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. നഷ്ടമായ ആത്മവിശ്വാസം തിരിച്ചു തന്നത് തന്റെ നേതാവ് സോണിയാ ഗാന്ധിയാണ്. അവരോട് നന്ദി പറയുന്നു.
നരേന്ദ്ര മോദിക്കെതിരെയുള്ള ജനവിധിയാണിത്. ഇത് തന്റെ മാത്രം വിജയമല്ല, സിദ്ധരാമയ്യ അടക്കം എല്ലാ നേതാക്കളോടും താൻ നന്ദി പറയുന്നുവെന്നും ഡികെ ശിവകുമാർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: DK Shivakumar, Karnataka assembly, Karnataka Congress Leader DK Shivakumar, Karnataka Election, Karnataka Elections 2023