മുതിർന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ ആശുപത്രിയിൽ; പൂർണവിശ്രമം വിധിച്ച് ഡോക്ടർമാർ

കള്ളപ്പണക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്ന ഡികെ ശിവകുമാറിന് കഴിഞ്ഞയിടെ ആണ് ജാമ്യം ലഭിച്ചത്.

News18 Malayalam | news18
Updated: November 12, 2019, 11:40 AM IST
മുതിർന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ ആശുപത്രിയിൽ; പൂർണവിശ്രമം വിധിച്ച് ഡോക്ടർമാർ
ഡി കെ ശിവകുമാർ
  • News18
  • Last Updated: November 12, 2019, 11:40 AM IST
  • Share this:
ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവകുമാറിന് പൂർണവിശ്രമമാണ് ഡോക്ടർമാർ വിധിച്ചിരിക്കുന്നത്.

കള്ളപ്പണക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്ന ഡികെ ശിവകുമാറിന് കഴിഞ്ഞയിടെ ആണ് ജാമ്യം ലഭിച്ചത്. ശാരീരിക അസ്വസ്ഥതയും പുറംവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നു ദിവസത്തെ പൂർണവിശ്രമമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അടുത്ത മൂന്നു ദിവസത്തേക്ക് സന്ദർശകരെ അനുവദിക്കരുതെന്നും കുടുംബാംഗങ്ങളോട് ഡോക്ടർമാർ നിർദ്ദേശിച്ചു.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ IPS ഓഫീസർ കൊല്ലത്ത് നിന്നുള്ള മിടുക്കി; ഒഡിഷ കേഡറിൽ ജോയിൻ ചെയ്തു

പ്രമേഹ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈ മാസമാദ്യം ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആയിരുന്നു ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 24 വരെ തിഹാർ ജയിലിൽ ആയിരുന്ന അദ്ദേഹം ജാമ്യം കിട്ടിയതിനെ തുടർന്ന് ഒക്ടോബർ 26നാണ് ബംഗളൂരുവിൽ എത്തിയത്.
First published: November 12, 2019, 11:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading