കർണാടക മുഖ്യമന്ത്രി പദം ആര്‍ക്കെന്ന അനിശ്ചിതത്വം നാളെ അവസാനിച്ചേക്കും. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുളള സിദ്ദരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് ഏറെ കുറെ ഉറപ്പായി. എന്നാൽ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചർച്ച നടത്തിയിട്ടും ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി പദത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് ഡി കെ ശിവകുമാർ. പാർട്ടിയെ ശക്തിപ്പെടുത്തിയത് താനാണെന്ന് ഡി കെ ശിവകുമാറും , എംഎൽഎ മാർ തനിക്കൊപ്പമാണെന്ന് സിദ്ദരാമയ്യും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുമായുളള കൂടികാഴ്ചയിൽ നിലപാട് വ്യക്തമാക്കി. ഡൽഹിയിൽ തിരിച്ചെത്തുന്ന സോണിയ ഗാന്ധിയുടെ നിലപാട് തുടർ നീക്കങ്ങളിൽ നിർണായകമാകും. അന്തിമ തീരുമാനത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം നാളെ ബെംഗളൂരുവില്‍ ഉണ്ടായേക്കും.
ടേം വ്യവസ്ഥയില്‍ മുഖ്യമന്ത്രിപദം
മുഖ്യമന്ത്രി കസേരക്കായുള്ള തര്‍ക്കം പരിഹരിക്കാന്‍ ടേം വ്യവസ്ഥയില്‍ സ്ഥാനം പങ്കിടാനുള്ള ഫോര്‍മുലയും ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചന്നാണ് റിപ്പോര്‍ട്ട്. ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രി സ്ഥാനം ഡി.കെ ശിവകുമാറിനും സിദ്ധരാമയ്യയ്ക്കും നൽകാനാണ് ധാരണയായിരിക്കുന്നതെന്നാണ് സൂചന. ആദ്യം ടേമിൽ രണ്ട് വർഷം സിദ്ധരാമയ്യയ്ക്കും രണ്ടാം ടേമിൽ മൂന്ന് വർഷം ഡി.കെ. ശിവകുമാറിനും മുഖ്യമന്ത്രി സ്ഥാനം നൽകിയേക്കും.
Karnataka| കർണാടകയിൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ
ഉപമുഖ്യമന്ത്രിപദവും ആഭ്യന്തരവകുപ്പും വേണമെന്ന ആവശ്യമാണ് ഡി.കെ. ശിവകുമാർ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വെച്ചതെന്നാണ് ലഭിക്കുന്ന വിവരം. കൂടെനിൽക്കുന്ന നേതാക്കൾക്ക് പ്രധാനപ്പെട്ട വകുപ്പുകൾ മന്ത്രിസഭയിൽ നൽകണമെന്നും ടേം സംബന്ധിച്ച് കൃത്യമായ ഉറപ്പ് വേണമെന്നും ഡി.കെ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അറിയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ശിവകുമാര്‍ തുടരാനാണ് സാധ്യത.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: DK Shivakumar, Karnataka CM, Siddaramaiah