നാഗർകോവിൽ: കേരളത്തിന്റെ അതിർത്തി ജില്ലയായ കന്യാകുമാരിയിൽ ഇത്തവണ കനത്ത പോരാട്ടമാണ്. സിറ്റിങ് എംപി ബിജെപിയുടെ പൊൻ രാധാകൃഷ്ണന് വെല്ലുവിളിയുയർത്തി ഡിഎംകെയും കോൺഗ്രസ്സും ഇടതു കക്ഷികളും ആണ് കൈകോർത്ത് ഇരിക്കുന്നത്. മലയാളികൾക്ക് കൗതുകം ഉയർത്തുന്ന കാഴ്ചകളാണ് അതിർത്തി മണ്ഡലമായ കന്യാകുമാരിയിൽ .കേരളത്തിലെ ബദ്ധവൈരികളായ കോൺഗ്രസിന് വേണ്ടി തമിഴ്നാട്ടിൽ സിപിഎം നേതാക്കൾ ഓടിനടന്ന് വോട്ട്പിടിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥി വസന്ത് കുമാറിന് ഡിഎംകെയുടേയും ഇടതുപാർട്ടികളുടേയും മുസ്ലിം ലീഗിന്റെയും പിന്തുണയുണ്ട്. കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്നത് കോൺഗ്രസ് - ഡിഎംകെ പ്രതിനിധികളാണ്. ഇതാണ് വസന്തകുമാറിന്റെ ആത്മവിശ്വാസം.
കോൺഗ്രസ് സ്ഥാനാർഥിയുടെ ഈ ആത്മവിശ്വാസത്തെ മറികടക്കാൻ കഴിയുന്ന പ്രചരണമാണ് ബിജെപിയുടെ പൊൻരാധാകൃഷ്ണൻ മണ്ഡലത്തിൽ നടത്തുന്നത്. കേന്ദ്രമന്ത്രിക്ക് ഒരു വോട്ട് എന്നതാണ് മുദ്രാവാക്യം. തുറമുഖ പദ്ധതിയും റോഡ് വികസനവും അടക്കം താൻ നടത്തിയ വികസനങ്ങൾ എണ്ണിപ്പറഞ്ഞാണ് പ്രചരണം.
തെരഞ്ഞെടുപ്പടുക്കുമ്പോൾ വോട്ടർ പട്ടികയിൽ പേരില്ലാത്തത് എന്ത് ദ്രാവിഡാണ്?
തമിഴ്നാട്ടിലെ പ്രബല പ്രാദേശിക കക്ഷികളെ എതിരിട്ട് ഒറ്റയ്ക്ക് നേടിയതാണ് കഴിഞ്ഞതവണ പൊൻരാധാകൃഷ്ണന്റെ വിജയം. എഐഎഡിഎംകെ ഒപ്പം ഉള്ളതിനാൽ ഇക്കുറി കാര്യങ്ങൾ എളുപ്പമാകുമെന്നാണ് ബിജെപി പ്രതീക്ഷ. ഏപ്രിൽ 18നാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.