നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സഖ്യകക്ഷികളുടെ ശ്രദ്ധയ്ക്ക്: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് സിപിഎമ്മിനു പിന്നാലെ ഡിഎംകെയും

  സഖ്യകക്ഷികളുടെ ശ്രദ്ധയ്ക്ക്: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് സിപിഎമ്മിനു പിന്നാലെ ഡിഎംകെയും

  അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന വാഗ്ദാനവുമായി തമിഴ്നാട്ടില്‍ സി.പി.എമ്മിന്റെയും ഡി.എംകെയുടെയും പ്രകടനപത്രിക.

  മുല്ലപ്പെരിയാർ ഡാം

  മുല്ലപ്പെരിയാർ ഡാം

  • News18
  • Last Updated :
  • Share this:
   ചെന്നൈ: അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന വാഗ്ദാനവുമായി തമിഴ്നാട്ടില്‍ സി.പി.എമ്മിന്റെയും ഡി.എംകെയുടെയും പ്രകടനപത്രിക. അധികാരത്തിലെത്തിയാല്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നാണ് ഇരു പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് വാഗ്ദാനം.

   ഞായറാഴ്ച ചെന്നൈയില്‍ സിപി.എം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍ പ്രകടനപത്രിക പുറത്തിറക്കിയതിനു പിന്നാലെയാണ് അതേ വാഗ്ദാനവുമായി ഡി.എം.കെയും രംഗത്തെത്തിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ, കോണ്‍ഗ്രസ്, സി.പി.എം കക്ഷികള്‍ ഒറ്റ മുന്നണിയായാണ് തമിഴ്‌നാട്ടില്‍ മത്സരിക്കുന്നത്. ഡി.എം.കെ അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് എം കെ സ്റ്റാലിന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നീക്കത്തെ ശക്തമായി തടയുമെന്നു അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ഇക്കാര്യം പ്രകടനപത്രികയിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

   അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ കേരളത്തിലെ സിപിഎമ്മിന്റെ നിലപാടിന് വിരുദ്ധമാണ് തമിഴ്‌നാട് പാര്‍ട്ടി ഘടകത്തിന്റെ പ്രഖ്യാപനം. പ്രളയകാലത്ത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി ഉയര്‍ന്നപ്പോള്‍ സുപ്രീം കോടതി ഇടപെടലിലൂടെയാണ് 139 അടിയിലേക്ക് താഴ്ത്തിയത്.

   Also Read പൂട്ടു തുറക്കാന്‍ താക്കോലില്ല; ലോക ചരിത്രത്തിലാദ്യമായി ഗേറ്റ് കുത്തിത്തുറന്ന് പാര്‍ട്ടി ലയിച്ചു!

   First published:
   )}