ചെന്നൈ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസിനും അഭിനന്ദനവുമായി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ. ഇരുവർക്കും തമിഴ് ഭാഷയിൽ സ്വന്തം കൈപ്പടയിൽ എഴുതി സ്റ്റാലിൻ കത്തയച്ചു. അഭിനന്ദിച്ചു കൊണ്ടുള്ള കത്ത് സ്റ്റാലിൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റ് ആകുന്നത് എല്ലാ തമിഴ്നാട്ടുകാർക്കും അഭിനന്ദിക്കാൻ വക നൽകുന്നതാണെന്ന് സ്റ്റാലിൻ പറഞ്ഞു. അതേസമയം, അഭിനന്ദന കത്ത് തമിഴിലാക്കാനുള്ള കാരണവും സ്റ്റാലിൻ വ്യക്തമാക്കി. കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്റെ മാതൃഭാഷയാണ് തമിഴ്. അതുകൊണ്ടു തന്നെ ഇത് കമല ഹാരിസിന് കൂടുതൽ സന്തോഷം നൽകുമെന്ന് സ്റ്റാലിൻ പറഞ്ഞു.
அமெரிக்காவின் துணை அதிபராகப் பொறுப்பேற்கவிருக்கும் #KamalaHarris தமிழ்நாட்டின் மன்னார்குடி - துளசேந்திரபுரத்தை தாய்வழி பூர்வீகமாகக் கொண்டவர்!@KamalaHarris அவர்களின் தமிழகத் தொடர்பினை நினைவூட்டும் வகையில் நம் தாய்மொழியாம் தமிழில் வாழ்த்து மடல் எழுதி அனுப்பியிருக்கிறேன்! pic.twitter.com/mP7ZHfcQ3Y
ഡി എം കെയുടെ ആശയം ലിംഗസമത്വമാണെന്നും അതുകൊണ്ടു തന്നെ കമല ഹാരിസിന്റെ വിജയം അത്തരമൊരു പ്രസ്ഥാനത്തിന് വളരെയധികം സന്തോഷം നൽകുന്നുവെന്നും സ്റ്റാലിൻ പറയുന്നു. അവരുടെ കഠിനാദ്ധ്വാനവും കാഴ്ചപ്പാടും അമേരിക്ക ഭരിക്കാൻ ഒരു തമിഴ് സ്ത്രീക്ക് കഴിവുണ്ടെന്ന് തെളിയിച്ചെന്നും കത്തിൽ എം കെ സ്റ്റാലിൻ പറയുന്നു. സ്വന്തം കൈപ്പടയിലാണ് സ്റ്റാലിൻ കത്തെഴുതിയത്.
കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്റെ കുടുംബം തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ തുളസന്തിറപുരം, പൈംഗനാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.