സിപിഎമ്മിനും സിപിഐക്കും 25 കോടിരൂപ സംഭാവന നൽകി; ഡിഎംകെ സത്യവാങ്മൂലം

സിപിഎമ്മിന് 10 കോടിയും സിപിഐക്ക് 15 കോടിയുമാണ് സംഭാവന നൽകിയത്

news18
Updated: September 25, 2019, 7:47 AM IST
സിപിഎമ്മിനും സിപിഐക്കും 25 കോടിരൂപ സംഭാവന നൽകി; ഡിഎംകെ സത്യവാങ്മൂലം
സിപിഎമ്മിന് 10 കോടിയും സിപിഐക്ക് 15 കോടിയുമാണ് സംഭാവന നൽകിയത്
  • News18
  • Last Updated: September 25, 2019, 7:47 AM IST
  • Share this:
ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് സഖ്യകക്ഷികളായ സിപിഎമ്മിനും സിപിഐയ്ക്കും ഡിഎംകെ സംഭാവനയായി നൽകിയത് 25 കോടി രൂപ. സിപിഎമ്മിന് 10 കോടിയും സിപിഐയ്ക്ക് 15 കോടിയുമാണ് നൽകിയത്. മറ്റൊരു സഖ്യകക്ഷിയായ കൊങ്കുനാട് മക്കൾ ദേശീയ കക്ഷിക്കും 15 കോടി രൂപ നൽകി. തെരഞ്ഞെടുപ്പ്‌ കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഡിഎംകെ കണക്ക് വ്യക്തമാക്കിയത്. ഇതടക്കം തെരഞ്ഞെടുപ്പിനായി 79 കോടി രൂപ ചെലവിട്ടുവെന്നാണ് ഡിഎംകെ സത്യവാങ്മൂലത്തിൽ പറയുന്നത്.

ആഗസ്റ്റ് 27നാണ് ഡിഎംകെ. തെരഞ്ഞെടുപ്പ് കണക്ക് സമർപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൊത്തം 79.26 കോടി രൂപ ചെലവായിട്ടുണ്ടെന്ന് ഇതിൽ പറയുന്നു. മൂന്നു പാർട്ടികൾക്ക് സംഭാവനചെയ്ത പണം മാത്രം 40 കോടി രൂപവരും. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്റെ വ്യക്തിപരമായ ചെലവുകൾക്ക് 59 ലക്ഷത്തോളം രൂപ ചെലവഴിച്ചു. ഇതിൽ കൂടുതലും വിമാനയാത്രാക്കൂലിയാണ്. ലോക്‌സഭാ സ്ഥാനാർഥികൾക്കുവേണ്ടി 50 ലക്ഷം രൂപവീതവും ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചവർക്കായി 25 ലക്ഷം രൂപവീതവും ചെലവഴിച്ചിട്ടുണ്ടെന്നാണ് ഡിഎംകെയുടെ സത്യവാങ്മൂലത്തിലുള്ളത്.
തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുന്നത് സാധാരണവിഷയമാണെന്ന് ഡിഎംകെ രാജ്യസഭാ എംപി ആർ എസ് ഭാരതി മാധ്യമങ്ങളോട് പ്രതികരിച്ചു. തമിഴ്‌നാട്ടിൽനിന്ന് പിരിക്കുന്ന പണം തിരഞ്ഞെടുപ്പ് ചെലവിലേക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും ഇടപാടുകൾ സുതാര്യമാണെന്നും ഡിഎംകെ നേതാക്കൾ പറയുന്നു.

തെരഞ്ഞെടുപ്പ് വേളയിൽ സംഭാവന സ്വീകരിക്കുന്നത് സാധാരണമാണെന്നും ഇതിൽ തെറ്റില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരസനും പ്രതികരിച്ചു. എന്നാൽ, സി.പി.എം. തെരഞ്ഞെടുപ്പ് കമ്മീഷന്‌ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡിഎംകെ നൽകിയ സംഭാവനയുടെ വിവരം വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ വിശദാംശങ്ങൾ കേന്ദ്ര കമ്മിറ്റിക്ക് നൽകിയിരിക്കുകയാണെന്നും അടുത്തഘട്ട സത്യവാങ്മൂലത്തിൽ കണക്കുകൾ കാണിക്കുമെന്നും കെ ബാലകൃഷ്ണൻ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയും രണ്ടു സീറ്റുകളിലാണ് മത്സരിച്ചത്. ഡിഎംകെ ചിഹ്നത്തിലാണ് കൊങ്കുനാട് മക്കൾ ദേശീയ കക്ഷി മത്സരിച്ചത്. മൂന്നു പാർട്ടികളുടെ സ്ഥാനാർഥികളും വിജയിച്ചു.

First published: September 25, 2019, 7:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading