നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'വിദേശ പശുവിന്‍ പാല്‍ കുടിച്ചതിനുശേഷം സ്ത്രീകള്‍ വീപ്പ പോലെയായിരിക്കുന്നു';ഡിഎംകെ നേതാവിന്റെ പ്രസ്താവന വിവാദത്തില്‍

  'വിദേശ പശുവിന്‍ പാല്‍ കുടിച്ചതിനുശേഷം സ്ത്രീകള്‍ വീപ്പ പോലെയായിരിക്കുന്നു';ഡിഎംകെ നേതാവിന്റെ പ്രസ്താവന വിവാദത്തില്‍

  യന്ത്രം ഉപയോഗിച്ച് നിങ്ങള്‍ക്ക് വിദേശ പശുവില്‍ നിന്ന് 40 ലിറ്റര്‍ പാല്‍ ലഭിക്കുന്നു. ഈ പാല്‍ കുടിച്ചാണ് നമ്മുടെ സ്ത്രീകള്‍ ശരീരഭാരം വര്‍ധിപ്പിച്ചത്. ഇതിനു മുന്‍പ് എട്ട് നമ്പര്‍ പോലെയായിരുന്നു സ്ത്രീകള്‍

  dindigul-leoni

  dindigul-leoni

  • Share this:
   ചെന്നൈ: വിദേശ പശുവിന്‍ പാല്‍ കുടിക്കുന്നതുകൊണ്ട് ഇന്ന് സ്ത്രികള്‍ ആകൃതി നഷ്ടപ്പെട്ടുവെന്നും സ്ത്രീകള്‍ വീപ്പ പോലെയായെന്നും ഡി എം കെ സ്ഥാനാര്‍ഥി ദിണ്ടിഗുള്‍ ലിയോണിയുടെ പ്രസംഗം വിവാദത്തില്‍. സ്ത്രീകളുടെ ശരീരത്തെ കളിയാക്കികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. വിദേശ ഇനമായ പശുക്കളുടെ പാല്‍ കുടിച്ചതിന് ശേഷം സ്ത്രീകള്‍ വീപ്പ പോലെയായിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

   'വ്യത്യസ്ത തരത്തിലുള്ള പശുക്കള്‍ ഉണ്ട്. ആളുകള്‍ വിദേശത്ത് പശുക്കളെ കറക്കുന്നതിനായി യന്ത്രം ഉപയോഗിക്കുന്നു. ഈ യന്ത്രം ഉപയോഗിച്ച് നിങ്ങള്‍ക്ക് വിദേശ പശുവില്‍ നിന്ന് 40 ലിറ്റര്‍ പാല്‍ ലഭിക്കുന്നു. ഈ പാല്‍ കുടിച്ചാണ് നമ്മുടെ സ്ത്രീകള്‍ ശരീരഭാരം വര്‍ധിപ്പിച്ചത്. ഇതിനു മുന്‍പ് എട്ട് നമ്പര്‍ പോലെയായിരുന്നു സ്ത്രീകള്‍' വൈറല്‍ വീഡിയോയില്‍ അദ്ദേഹം പറയുന്നു.

   ഇന്ന് സ്ത്രീകള്‍ക്ക് ആകൃതി നഷ്ടപ്പെടുകയും വിദേശ പശുവിന്‍ പാല്‍ കുടിക്കുമ്പോള്‍ വീപ്പ പോലെയാവുകയും ചെയ്തതായി ഡി എം കെ നേതാവ് വിഡിയോയില്‍ പറയുന്നു. വീഡിയോ വൈറലായതോടെ വലിയ തിരിച്ചടി ലിയോണി നേരിട്ടു. പാര്‍ട്ടി സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതിന് മുന്‍പ് ഇങ്ങനെയുള്ളവരെ ഒഴിവാക്കണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു. ഗര്‍ഭ ധാരണത്തിനു ശേഷമോ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കു ശേഷമോ എന്താണ് സംഭവിക്കുന്നതെന്ന് ലിയോണിന് അറിയാമോ എന്ന് ബിജെപി നേതാവ് ഗായത്രി രഘുറാം ചോദിച്ചു.

   അതിനിടെ വനിതാ വോട്ടറുടെ വസ്ത്രങ്ങൾ അലക്കി വോട്ട് അഭ്യർത്ഥിച്ചൊരു സ്ഥാനാർത്ഥി രംഗത്തെത്തിയത് കൌതുകമായി. തമിഴ്നാട്ടിലെ നാഗപട്ടണം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി തങ്ക കതിരവനാണ് വ്യത്യസ്ത രീതിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത്.

   തിങ്കളാഴ്ച്ച നാഗോറിൽ വോട്ട് അഭ്യർത്ഥിച്ച് എത്തിയതിനിടയിലാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുള്ള സ്ഥാനാർത്ഥിയുടെ പ്രകടനം. വണ്ടിപ്പേട്ടയിൽ ഓരോ വീട്ടിലും കയറി വോട്ട് തേടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സമീപത്ത് ഒരു സ്ത്രീ അലക്കുന്നത് സ്ഥാനാർത്ഥിയുടെ ശ്രദ്ധയിൽപെട്ടത്.

   ഉടനെ തന്നെ സ്ത്രീയുടെ സമീപത്ത് ചെന്ന തങ്ക കതിരവൻ വസ്ത്രങ്ങൾ താൻ അലക്കാമെന്ന് പറയുകയായിരുന്നു. ഇതുകേട്ട് ആശ്ചര്യപ്പെട്ട സ്ത്രീ അദ്ദേഹത്തെ വിലക്കുകയും ചെയ്തു. എങ്കിലും സ്ഥാനാർത്ഥിയുടെ സ്നേഹപൂർവമായ നിർബന്ധത്തിനൊടുവിൽ വീട്ടമ്മ അദ്ദേഹത്തിന് അലക്കികൊണ്ടിരുന്ന വസ്ത്രങ്ങൾ നൽകി.

   നിലത്ത് കുത്തിയിരുന്ന കതിരവൻ ഏതാനും മിനുട്ടുകളോളം അലക്കൽ തുടരുകയും ചെയ്തു. അലക്ക് മാത്രമല്ല, അടുത്തുണ്ടായിരുന്ന കുറച്ച് പാത്രങ്ങളും അദ്ദേഹം കഴുകി. വോട്ട് തേടിയെത്തിയ സ്ഥാനാർത്ഥി അലക്കുന്നത് കണ്ട് നാട്ടുകാരും ചുറ്റും കൂടി. എല്ലാവരോടും തനിക്ക് തന്നെ ഉറപ്പായും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചാണ് കതിരവനും സംഘവും മടങ്ങിയത്.
   Also Read-BJP Candidates in Tamilnadu | ഖുശ്ബുവിനും വിമത DMK എംഎൽഎയ്ക്കും സീറ്റ്; തമിഴ്നാട്ടിൽ 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

   എന്തുകൊണ്ടാണ് അലക്കി പ്രചരണം നടത്തിയതെന്ന ചോദ്യത്തിന് കതിരവന്റെ മറുപടി ഇങ്ങനെയാണ്, "അമ്മയുടെ സർക്കാർ ഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ എല്ലാവർക്കും വാഷിങ് മെഷീൻ നൽകുന്നതായിരിക്കും. വാഷിങ് മെഷീനിൽ അലക്കിയാൽ നമ്മുടെ വീട്ടമ്മമാരുടെ കൈകൾ വേദനിക്കില്ല. സർക്കാർ അത് ഉറപ്പു വരുത്തും". ഇതിന്റെ സൂചനയായിട്ടാണ് തന്റെ പ്രവർത്തിയെന്നും തങ്ക കതിരവൻ പറഞ്ഞതായി ന്യൂ ഇന്ത്യൻഎക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
   Published by:Anuraj GR
   First published:
   )}