ദളിത് വിരുദ്ധ പരാമർശം: ഡിഎംകെ നേതാവും എംപിയുമായ ആർ എസ് ഭാരതി അറസ്റ്റിൽ

ഉപമുഖ്യമന്ത്രി ഒ പനീർസെൽവത്തിനെതിരെ അഴിമതി കേസുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന്റെ പ്രതികാരമായാണ് അറസ്റ്റെന്ന് ആർ എസ് ഭാരതി

News18 Malayalam | news18-malayalam
Updated: May 23, 2020, 11:38 AM IST
ദളിത് വിരുദ്ധ പരാമർശം: ഡിഎംകെ നേതാവും എംപിയുമായ ആർ എസ് ഭാരതി അറസ്റ്റിൽ
ഡിഎംകെ നേതാവ് ആർ എസ് ഭാരതി
  • Share this:
ചെന്നൈ: രാജ്യസഭ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആർ എസ് ഭാരതിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു.  ദളിത് വിഭാഗത്തിൽപ്പെട്ട ജഡ്ജിമാര്‍ക്കെതിരായ വിവാദ പരാമർശത്തെ തുടർന്നാണ് നടപടി. ഉപമുഖ്യമന്ത്രി ഒ പനീർസെൽവത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പരാതി നൽകിയതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ആർ എസ് ഭാരതി മാധ്യമങ്ങളോട് പറഞ്ഞു.

മദ്രാസ് ഹൈക്കോടതിയിൽ ഉൾപ്പടെ ദളിത് വിഭാഗത്തിൽ നിന്നുള്ള ധാരാളം ഹൈക്കോടതി ജഡ്ജിമാരുണ്ടെന്നും, ഇതെല്ലാം ദ്രാവിഡ പ്രസ്ഥാനത്തിന്റെയും കരുണാനിധിയുടെയും ഭിക്ഷയാണ് എന്നുമുള്ള പരാമർശമാണ് വിവാദമായത്. മൂന്നുമാസം മുൻപായിരുന്നു വിവാദപരാമർശം നടത്തിയത്. പ്രസ്താവന വിവാദമായതോടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഖേദപ്രകടനം. എം കെ സ്റ്റാലിന്റെ ശക്തനായ അനുയായിയാണ് ആർ എസ് ഭാരതി.

TRENDING:Bev Q App | മര്യാദക്ക് ആപ്പ് ഇറക്കിയാൽ നിനക്ക് കൊള്ളാമെന്ന് 'കുടിയന്മാർ'; അധികം നീളില്ലെന്ന് സ്റ്റാർട്ടപ്പ് കമ്പനി [NEWS]സൗഹൃദവും പകയും കൊതിയും നിറഞ്ഞൊരു സസ്പെൻസ് ത്രില്ലർ; നടന്നത് പരിയാരം വനംവകുപ്പ് ഓഫീസിൽ [NEWS]Mohanlal Movie Challenge | മോഹൻലാലിന്റെ ഈ സിനിമകളിൽ എത്രയെണ്ണം നിങ്ങൾ കണ്ടിട്ടുണ്ട്? [PHOTOS]First published: May 23, 2020, 11:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading