• HOME
  • »
  • NEWS
  • »
  • india
  • »
  • DMK | ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകൻ ബിജെപിയിൽ ചേർന്നു

DMK | ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകൻ ബിജെപിയിൽ ചേർന്നു

ഡിഎംകെയ്ക്ക് സംസ്ഥാനത്ത് ഇനി സാധ്യതയില്ലെന്നും പാര്‍ട്ടിക്കുള്ളിലെ ശീതസമരമാണ് തന്‍റെ വളര്‍ച്ചയ്ക്ക് തടസമായതെന്നും'' സൂര്യ ശിവ പറഞ്ഞു.

  • Share this:
    ദ്രാവിഡ മുന്നേറ്റ കഴകം (DMK) നേതാവും രാജ്യസഭ സഭ എംപിയുമായ തിരുച്ചി ശിവയുടെ (Tiruchi Siva) മകന്‍ സൂര്യ ശിവ (Suriyaa Siva) ബിജെപിയില്‍ (BJP) ചേര്‍ന്നു. സംസ്ഥാന പ്രസിഡന്‍റ്  അണ്ണമലൈയില്‍ നിന്ന് ഞായറാഴ്ച അദ്ദേഹം അംഗത്വം സ്വീകരിച്ചു. മുന്‍പ് ഡിഎംകെയില്‍ പ്രാഥമിക അംഗത്വം ഉണ്ടായിരുന്ന ഈ മുപ്പത്തിരണ്ടുകാരന്‍ തമിഴ്നാട്ടിലെ ബിജെപിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞു.

    " കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ ഡിഎംകെയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു..എന്നാല്‍ എന്‍റെ കഠിനാധ്വാനത്തിന് ആരും അര്‍ഹമായ പരിഗണന നല്‍കിയില്ല..കൂടാതെ സ്വാതന്ത്യത്തോടെ പ്രവര്‍ത്തിക്കാനും അനുവദിച്ചിരുന്നില്ല. ഡിഎംകെയ്ക്ക് സംസ്ഥാനത്ത് ഇനി സാധ്യതയില്ലെന്നും പാര്‍ട്ടിക്കുള്ളിലെ ശീതസമരമാണ് തന്‍റെ വളര്‍ച്ചയ്ക്ക് തടസമായതെന്നും'' സൂര്യ ശിവ പറഞ്ഞു.

    Also Read- 'ചെറുകിടക്കാരെ ബാധിക്കും' തമിഴ്നാട്ടിൽ ലുലുമാൾ അനുവദിക്കില്ലെന്ന് ബിജെപി

    താന്‍ മിശ്രവിവാഹിതനായതിന് പിന്നാലെ അച്ഛനുമായുള്ള ബന്ധം വഷളായിരുന്നു. മുതിര്‍ന്ന നേതാവെന്ന നിലയിലുള്ള എന്‍റെ പിതാവിന്‍റെ ഡിഎംകെയുമായുള്ള ബന്ധം, ട്രിച്ചിയിലും തമിഴ്നാട്ടിലും ബിജെപിയെ ശക്തിപ്പെടുത്താനുള്ള എന്‍റെ ശ്രമങ്ങള്‍ക്ക് തടസമാകില്ലെന്ന് സൂര്യ കൂട്ടിച്ചേര്‍ത്തു.

    ഒരു സ്ഥാനമാനങ്ങളും മോഹിച്ചല്ല താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും എന്നാല്‍ പാര്‍ട്ടിയുടെ വികസനത്തിനായി ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയാറാണെന്നും സൂര്യ വ്യക്തമാക്കി.

    M K Stalin | അധികാരമേറ്റിട്ട് ഒരു വര്‍ഷം; ബസില്‍ യാത്ര ചെയ്ത് ജനങ്ങളോട് സംസാരിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

    ചെന്നൈ: തമിഴ്‌നാട്ടില്‍(Tamil Nadu) അധികാരത്തിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ജനങ്ങളോടൊപ്പം ബസില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍(M K Stalin). ജനങ്ങളോട് വിശേഷങ്ങളും വിവരങ്ങളും ആരാഞ്ഞു. ചെന്നൈയിലെ രാധാകൃഷ്ണന്‍ ശാലൈ റോഡിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര അനുവദിച്ചതുമായി ബന്ധപ്പെട്ട് യാത്രക്കാരുമായി മുഖ്യമന്ത്രി സംസാരിച്ചു.

    എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം സൗജന്യമായി നല്‍കുന്നതുള്‍പ്പെടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. എഐഎഡിഎംകെയുടെ പത്ത് വര്‍ഷത്തെ ഭരണത്തിനു ശേഷം 2021ലാണ് സ്റ്റാലിന്‍ അധികാരത്തിലെത്തിയത്.

     Also Read- 'സ്കൂൾ വിദ്യാർഥികൾക്ക് ഒരാഴ്ച നീളുന്ന ലൈംഗിക ബോധവൽക്കരണ ക്ലാസ് അടുത്തവർഷം മുതൽ': തമിഴ്നാട് വിദ്യാഭ്യാസമന്ത്രി

    ഡിഎംകെ സ്ഥാപകന്‍ സി.എന്‍. അണ്ണാദുരൈ, മുന്‍ മുഖ്യമന്ത്രിയും പിതാവുമായ എം.കരുണാനിധി എന്നിവരുടെ ശവകുടീരവും സന്ദര്‍ശിച്ചു. ബസുകളില്‍ 5 വയസ്സുവരെ കുട്ടികള്‍ക്ക് സൗജന്യയാത്ര ചെയ്യാമെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

    ഇതുവരെ മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യയാത്ര അനുവദിച്ചിരുന്നത്. മൂന്ന് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് അരടിക്കറ്റും നല്‍കിയിരുന്നു. ഇനി അഞ്ചു വയസ് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ അരടിക്കറ്റ് മതിയാകും.പ്രതിദിനം കുറഞ്ഞത് മൂന്ന് ലക്ഷം കുട്ടികള്‍ക്കെങ്കിലും പുതിയ തിരുമാനം പ്രയോജനം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

    നേരത്തെ സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, മുതിര്‍ന്ന പൗരന്മാര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ പ്രധാന വാഗ്ദാനമായിരുന്നു സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. ഈ ഇനത്തില്‍ പ്രതിവര്‍ഷം 2500 കോടി രൂപയാണ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്നത്.
    Published by:Arun krishna
    First published: