• HOME
 • »
 • NEWS
 • »
 • india
 • »
 • DMK | സോണിയ മുതല്‍ യെച്ചൂരി വരെ ; ഡല്‍ഹിയിലെ DMK ആസ്ഥാന മന്ദിര ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാക്കളുടെ നീണ്ട നിര

DMK | സോണിയ മുതല്‍ യെച്ചൂരി വരെ ; ഡല്‍ഹിയിലെ DMK ആസ്ഥാന മന്ദിര ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാക്കളുടെ നീണ്ട നിര

പ്രാദേശിക പാര്‍ട്ടി ആയിരുന്നിട്ട് കൂടിയും ലോക് സഭയിലെ അംഗബലത്തില്‍ മൂന്നാമതാണ് ഡി.എം.കെ

 • Share this:
  രാജ്യതലസ്ഥാനത്തെ ഡിഎംകെയുടെ ആസ്ഥാനമന്ദിര ഉദ്ഘടാനം നാളെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിര്‍വഹിക്കും. വൈകിട്ട് 5 മണിക്ക് ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ആസ്ഥാന മന്ദിരത്തില്‍ വച്ചു നടക്കുന്ന ചടങ്ങിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും.

  പ്രാദേശിക പാര്‍ട്ടി ആയിരുന്നിട്ട് കൂടിയും ലോക് സഭയിലെ അംഗബലത്തില്‍ മൂന്നാമതാണ് ഡി.എം.കെ . പ്രവര്‍ത്തകരുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു രാജ്യതലസ്ഥാനത്ത് പാര്‍ട്ടിക്ക് ഒരു ആസ്ഥാന മന്ദിരം വേണമെന്നത്. ഡിഎംകെയുടെ ചെന്നൈ ആസ്ഥാന മന്ദിരത്തിന്‍റെ പേര് അണ്ണാ അറിവാലയം എന്നാണ് അതിനൊപ്പം കരുണാനിധിയുടെ പേരുകൂടി ചേര്‍ത്ത് അണ്ണാ കലൈഞ്ജര്‍ അറിവാലയം എന്നാണ് ഡല്‍ഹിയിലെ ആസ്ഥാനത്തിന് പേര് നല്‍കിയിരിക്കുന്നത്.

  ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കള്‍ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടെത്തി സ്റ്റാലിൻ ക്ഷണിച്ചിട്ടുണ്ടെങ്കിലും ചടങ്ങിന് എത്തിയേക്കില്ല. പകരം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ പങ്കെടുക്കും. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ഒരു നിര തന്നെ ചടങ്ങിന് സാക്ഷികളാകും.

  ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഡൽഹിയിൽ എത്തുന്നതിൽ തീരുമാനം ആയിട്ടില്ല.അഞ്ച്സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ ഐക്യത്തിനുള്ള  സംഗമ വേദിയായി ഡിഎംകെ ആസ്ഥാന മന്ദിര ഉദ്ഘാടനം മാറുമെന്നതും ശ്രദ്ധേയമാണ്.

  മുന്നണിയിൽ കോൺഗ്രസ്‌ വേണമെന്നും വേണ്ടന്നും വാദിക്കുന്ന പ്രതിപക്ഷ പാർട്ടികൾ തമ്മിൽ തർക്കങ്ങളും തുടരുകയാണ്. എന്നാൽ കോൺഗ്രസിനെ ഉൾപ്പെടുത്തിയുള്ള പ്രതിപക്ഷ മുന്നണിക്ക് മാത്രമാണ് ഡിഎംകെ യുടെ താല്പര്യം. ഈ സാഹചര്യത്തിൽ എം കെ സ്റ്റാലിന്റെ ദേശീയ തലത്തിലെ നീക്കങ്ങൾക്ക് പുതിയ ആസ്ഥാന മന്ദിരം മുഖ്യപങ്കുവഹിക്കും.

  സ്റ്റാലിന്‍റെ UAE സന്ദര്‍ശനം; 5 ദിവസം കൊണ്ട് തമിഴ്നാട്ടിലെത്തിയത് 6100 കോടിയുടെ നിക്ഷേപം


  മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ (M K Stalin)  യുഎഇ സന്ദര്‍ശനത്തിന് (UAE Visit) ശേഷം തമിഴ്നാട്ടിലേക്ക് ഒഴുകിയെത്തിയത് 6100 കോടി (Investments Worth 6100 Crore) രൂപയുടെ നിക്ഷേപം. അഞ്ച് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ചെന്നൈയില്‍ (Chennai) തിരികെയെത്തിയ അദ്ദേഹം യാത്ര വന്‍വിജയമായതില്‍ സന്തോഷമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തമിഴ്നാട്ടില്‍ 14,700 പേർക്ക്  തൊഴിലവസരങ്ങൾ ലഭിക്കുന്ന 6 മുൻനിര നിക്ഷേപകരുമായി 6,100 കോടി രൂപയുടെ കരാറിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതായി അദ്ദേഹം പറഞ്ഞു.

  സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത് പ്രകാരം ലുലു ഗ്രൂപ്പ് 3500 കോടി രൂപയുടെ നിക്ഷേപം തമിഴ്നാട്ടില്‍ നടത്തും. ഷോപ്പിങ് മാള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, ഭക്ഷ്യസംസ്കരണ യൂണിറ്റ്, കയറ്റുമതി സേവനങ്ങളും ലുലു ആരംഭിക്കും.

  നോബിള്‍ സ്റ്റീല്‍സുമായി 1,000 കോടിയുടെയും ടെക്സ്‌റ്റൈല്‍ മേഖലയിലുള്ള വൈറ്റ്ഹൗസ്, മെഡിക്കല്‍ മേഖലയിലുള്ള ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍, ചരക്ക് കൈമാറ്റ കമ്പനിയായ 'ഷറഫ്' ഗ്രൂപ്പ് എന്നിവയുമായി 500 കോടിരൂപ വീതമുള്ള കരാറുകളില്‍ ഒപ്പുവെച്ചു. ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്വെല്‍ ഗ്രൂപ്പുമായി 100 കോടിയുടെ ധാരണയാണ് ഉറപ്പിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

  വരുംമാസങ്ങളില്‍ കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ, യുഎഇ സന്ദര്‍ശനത്തിന് സമാനമായി സാഹചര്യം അനുകൂലമാണെങ്കിൽ സംസ്ഥാനത്തിന് കൂടുതൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൊണ്ടുവരാൻ തീർച്ചയായും മറ്റ് രാജ്യങ്ങൾ സന്ദർശിക്കുമെന്നും നിക്ഷേപകരെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

  അതേസമയം  മുഖ്യമന്ത്രിയുടെ യാത്ര സംസ്ഥാനത്തിന് ക്ഷേമം നൽകില്ലെന്നും ഇത് ഒരു “കുടുംബ പിക്നിക്” മാത്രമാണെന്നുമുള്ള എഡിഎംകെയുടെ ആരോപണത്തെ സ്റ്റാലിന്‍ തള്ളികളഞ്ഞു.
  Published by:Arun krishna
  First published: