ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പ് നക്കാനിരിക്കെ അണ്ണാഡിഎംകെ മന്ത്രി എസ് പി വേലുമണി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആയി ഇ-വാലറ്റുകള്‍ ഉപയോഗിക്കുന്നുവെന്ന് ആരോപണവുമായി ഡിഎംകെ നേതാവ് ആര് എസ് ഭാരതി. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. വോട്ടര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് കൈക്കൂലി നല്‍കാനായി ഇ-വാലറ്റുകള്‍ മന്ത്രി ഇ-വാലറ്റുകള്‍ ഉപയോഗിച്ചതെന്നാണ് ആരോപണം.
സംസ്ഥാനത്തെ തൊണ്ടമുത്തുര് എന്ന മണ്ഡലത്തില്‍ നിന്ന് വോട്ടര്‍മരുടെ ഫോണ്‍ നമ്പറുകള്‍ വേലുമണി ശേഖരിച്ചതായി ഭാരതി പറയുന്നു. ഏപ്രില്‍ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ ഡിഎംകെ സ്ഥാനാര്‍ഥി കാര്‍ത്തികേയ സിവസേനാപതിക്കെതിരെയാണ് വേലുമണി മത്സരിക്കുന്നത്. വോട്ടര്‍മാര്‍ക്ക് പണം നല്‍കാനാണ് അണ്ണാഡിഎംകെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗൂഗിള്‍ അക്കൗണ്ടുകള്‍ വഴി പണം കൈമാറാന്‍ അവര്‍ പദ്ധതിയിട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും ഭാരതി പറഞ്ഞു.
വിഷയത്തില്‍ പരാതി ലഭിച്ചെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സത്യബ്രറ്റോ സഹൂ അറിയിച്ചു. സംശയാസ്പദമായ പേയ്മെന്റുകള്‍ നിരീക്ഷിക്കാന്‍ റിസര്‍വ് ബാങ്കിന്റെ സഹായം തേടിയതായും അദ്ദേഹം അറിയിച്ചു. ചെറിയ സെറ്റ് ഫോണ്‍ നമ്പറില്‍ നിന്ന് വലിയ ഗ്രൂപ്പുകളിലേക്ക് നടക്കുന്ന പേയ്മെന്റുകള്‍ ആിരിക്കും നിരീക്ഷിക്കുക. തമിഴ്നാടിന്റെ ചരിത്രത്തില്‍ കാഷ് പോര് വോട്ട് വിവാദങ്ങള്‍ നടന്നിട്ടുണ്ട്.
2009 ജനുവരിയില്‍ തിരമംഗലത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണം ഡിഎംകെ നേരിട്ടിരുന്നു. പൊതുപരിശോധനയ്ക്ക് വിധേയമായ ആദ്യത്തെ അഴിമതി ആയിരുന്നു അത്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിലും വോട്ടര്‍മാകെ സ്വാധീനിക്കാന്‍ കഴിയുന്ന പ്രധാന പങ്ക് പണത്തെിനുണ്ടെന്ന് നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇ-വാലറ്റ് വഴിയുള്ള പണ കൈമാറ്റം വലിയ വെല്ലുവിളാണ് നല്‍കുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ ട്രാക്ക് ചെയ്യുന്നതിന് സാങ്കേതികവിദ്യയുടെ പന്തുണയുള്ള രാതികള്‍ ആവശ്യമാണ്.
എന്നാല്‍ ആരോപണം നിരസിച്ചുകൊണ്ട് അണ്ണാഡിഎംകെ വാക്താവ് കോവയ് സത്യന് രംഗത്തെത്തി. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി പ്രതിപക്ഷം പുതിയ ആശയങ്ങളുമായി വരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 'ഡിഎംകെയുടെ പരാതി ഞങ്ങളുടെ മന്ത്രി എസ് പി വേലുമണിയുടെ കൈനശമുള്ള തൊണ്ടുമുത്തൂര് മണ്ഡലത്തെ സംബന്ധിച്ചാണ്. എന്നാല്‍ ഈ മണ്ഡലത്തില്‍ നടന്ന ഒരു സംഭവം ഓര്‍മ്മിക്കേണ്ടതുണ്ട്. ഡിഎംകെ നേതാവ് എം കെ സ്റ്റാലിന് ഒരു ഗ്രമസഭ നടത്തിയപ്പോള്‍ അദ്ദേഹത്തെ ചേദ്യം ചെയ്തതിന്റെ പേരില്‍ ഒരു സ്ത്രീയെ എസ് പി വേലുമണിയുടെ സന്ദേശവാഹകയാണെന്ന് പറഞ്ഞ് മുദ്രകുത്തി. അവര്‍ക്കറിയാം മണ്ഡലത്തില്‍ വേലുമണി വിജയിക്കുമെന്ന് അതിനാല്‍ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനായി അവര്‍ എല്ലാ വഴികളും നോക്കുന്നു' കോവയ് സത്യന് പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.