വെല്ലൂർ ലോക്സഭാ ഉപതെരഞ്ഞെടുപ്പ്; ഡി.എം.കെയ്ക്ക് ജയം

ഡി.എം.കെ സ്ഥാനാർഥിയുടെ വീട്ടിൽ നിന്നും പണം പിടിച്ചെടുത്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വെല്ലൂരിലെ വോട്ടെടുപ്പ് മാറ്റിവച്ചത്.

news18
Updated: August 9, 2019, 10:48 PM IST
വെല്ലൂർ ലോക്സഭാ ഉപതെരഞ്ഞെടുപ്പ്; ഡി.എം.കെയ്ക്ക് ജയം
കതിർ ആനന്ദ്
  • News18
  • Last Updated: August 9, 2019, 10:48 PM IST
  • Share this:
ചെന്നൈ: വെല്ലൂര്‍ ലോക്‌സഭ മണ്ഡലത്തിൽ  നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഡി.എം.കെ സ്ഥാനാർഥിക്ക് വിജയം. ദുരൈ മുരുകനാണ് വിജയിച്ചത്. മുതിര്‍ന്ന ഡി.എം.കെ നേതാവ് കതിര്‍ അനന്ദിന്റെ മകനാണ് ദുരൈ.

എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി എ.സി ഷണ്‍മുഖത്തെ 8,141 വോട്ടുകള്‍ക്ക്  തോല്‍പിച്ചത്. ടി.ടി.വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവും സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല.

ഡി.എം.കെ നടത്തിയ ബി.ജെ.പി വിരുദ്ധ കാമ്പയിനാണ് പാര്‍ട്ടിക്ക് തുണയായത്. അതേസമയം മുത്തലാഖ് ബില്ലിനെ പിന്തുണച്ചത് മുസ്ലീം ഭൂരിപക്ഷമുള്ള എ .ഐ.എ.ഡി.എം.കെയ്ക്ക് തിരിച്ചടിയായി.

ഡി.എം.കെ സ്ഥാനാർഥിയുടെ വീട്ടിൽ നിന്നും പണം പിടിച്ചെടുത്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വെല്ലൂരിലെ വോട്ടെടുപ്പ് മാറ്റിവച്ചത്. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 11.53 കോടി രൂപ പിടിച്ചെടുത്തിരുന്നു.

സംസ്ഥാനത്തെ 38 ലോക്സഭാ മണ്ഡലങ്ങളിൽ 37 ലും ഡി.എം.കെ സ്ഥാനാർഥികളാണ് വിജയിച്ചത്.

Also Read മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആശുപത്രിയില്‍

First published: August 9, 2019, 10:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading