• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രളയത്തിൽ തകർന്ന വിപിന് വീടൊരുക്കി ഡൽഹിയിൽ ഒരു കുടുംബം

news18india
Updated: August 26, 2018, 4:39 PM IST
പ്രളയത്തിൽ തകർന്ന വിപിന് വീടൊരുക്കി ഡൽഹിയിൽ ഒരു കുടുംബം
news18india
Updated: August 26, 2018, 4:39 PM IST
ന്യൂഡൽഹി: കേരളത്തിൽ പ്രളയക്കെടുതിയിലായ ഒരു കുടുംബത്തിന് ഡൽഹിയിലെ വീട് തുറന്നു കൊടുത്ത് ഒരു ഉത്തരേന്ത്യൻ കുടുംബം. ടാക്സി ഡ്രൈവർ ആയിരുന്ന വിപിൻ ജോയിക്കും കുടുംബത്തിനുമാണ് ഡൽഹി സ്വദേശി ഡിഎൻ ശർമ്മ സഹായ ഹസ്തവുമായി എത്തിയത്. കേരളം സന്ദർശിക്കാൻ എത്തിയപ്പോൾ വിപിന്‍റെ ടാക്സിയിൽ യാത്ര ചെയ്ത പരിചയമാണ് സൗഹൃദമായും സഹായമായും മാറിയത്. വിപിന് ജോലി ലഭ്യമാക്കാൻ സുഹൃത്തുക്കളെയും പരിചയക്കാരെയും സമീപിച്ചിരുക്കുകയാണ് ശർമ്മ. ഇതിനിടയിൽ ഇരു കുടുംബങ്ങളും ഒരുമിച്ച് ഓണം ആഘോഷിക്കുകയും ചെയ്തു.

കഴിഞ്ഞ മെയ് മാസത്തിൽ കേരളത്തിൽ വന്നപ്പോഴാണ് ഡി. എൻ ശർമ്മയും കുടുംബവും വിപിന്‍റെ ടാക്സിയിൽ യാത്ര ചെയ്തത്. ആ അടുപ്പമാണ് സൗഹൃദമായും സഹായമായും മാറിയത്. വെള്ളപ്പൊക്കത്തിൽ വിപിന്‍റെ വീട്ടിൽ വെള്ളം കയറിയിരുന്നു. കാറും ലൈസൻസും നഷ്ടമായ വിപിനെ തേടി ശർമ്മയുടെ ഫോൺകോൾ എത്തി. യാത്രാക്കൂലി അക്കൗണ്ടിൽ ഇട്ടു കൊടുത്തതിനു ശേഷം കുടുംബത്തോടെ ഡൽഹിയിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.

ഡൽഹി അശോക് നഗറിലെ വീടിന്‍റെ താഴെനില വിപിനും കുടുംബത്തിനും വിട്ടു നല്കിയിരിക്കുകയാണ് ബിഎസ്ഇഎസ് ഉദ്യോഗസ്ഥനായ ശർമ്മ. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടമായ കുടുംബത്തിന് വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും നൽകി. വിപിന് ഡൽഹിയിൽ ജോലി ലഭ്യമാക്കാൻ സുഹൃത്തുക്കളെയും പരിച്ചയക്കാരെയും സമീപിച്ചിരിക്കുകയാണ് ഇദ്ദേഹം.

ഇതിനിടയിൽ ഇരു കുടുംബങ്ങളും ചെറിയ സദ്യവട്ടങ്ങളുമായി ഓണം ആഘോഷിച്ചു. വിപിന്‍റെ ഹൃദ്രോഗിയായ അച്ഛൻ ആലുവയിൽ പെങ്ങളുടെ വീട്ടിലാണ്. ഡൽഹിയിൽ എന്തെങ്കിലും ജോലി ലഭ്യമാക്കാൻ ശർമ്മയ്ക്കൊപ്പം മലയാളികളുടെയും പിന്തുണ തേടുകയാണ് വിപിൻ.
First published: August 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍