• HOME
  • »
  • NEWS
  • »
  • india
  • »
  • Aadhaar | 'ആധാറിന്‍റെ പകർപ്പ് നൽകരുത്'; ദുരുപയോഗം തടയാൻ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

Aadhaar | 'ആധാറിന്‍റെ പകർപ്പ് നൽകരുത്'; ദുരുപയോഗം തടയാൻ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

അടിയന്തര ഘട്ടത്തില്‍ ആധാര്‍ നമ്പരിന്‍റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന 'മാസ്‌ക്ഡ്' പകര്‍പ്പ് മാത്രം കൈമാറാനും

  • Share this:
    ന്യൂഡല്‍ഹി: ആധാറിന്റെ പകര്‍പ്പ് ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ കൈമാറരുതെന്ന കർശന നിർദേശവുമായി കേന്ദ്ര സർക്കാർ. ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മാര്‍ഗനിര്‍ദേശങ്ങളും സർക്കാർ പുറത്തിറക്കി. അടിയന്തര ഘട്ടത്തില്‍ ആധാര്‍ നമ്പരിന്‍റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന 'മാസ്‌ക്ഡ്' പകര്‍പ്പ് മാത്രം കൈമാറാനും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

    അടുത്തകാലത്തായി ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കർശന നിർദേശവുമായി സർക്കാർ രംഗത്തെത്തിയത്. ഉപഭോക്താക്കളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് വാങ്ങിവെയ്ക്കാന്‍ അംഗീകൃത സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുവാദം നൽകിയിട്ടുള്ളത്. യുഐഡിഎഐയുടെ ലൈസന്‍സ് ലഭിച്ച സ്ഥാപനങ്ങള്‍ക്ക് മാത്രമേ തിരിച്ചറിയലിന്റെ ഭാഗമായി ആധാറിന്റെ പകര്‍പ്പ് വാങ്ങിവെയ്ക്കാന്‍ അനുമതിയുള്ളൂ. അല്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, സിനിമാ തിയറ്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇതിനുള്ള അനുമതിയില്ലെന്നും കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

    ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറുന്നതിന് മുന്‍പ് അംഗീകൃത സ്ഥാപനമാണോ എന്ന് ഉറപ്പുവരുത്തണമെന്നും പൊതുജനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നു. ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇന്റര്‍നെറ്റ് കഫേകളെ ആശ്രയിക്കരുത്. അഥവ ഇന്റര്‍നെറ്റ് കഫേകളിൽ പോയി ഇ- ആധാറിന്റെ ഡൗണ്‍ലൗഡ് ചെയ്ത പകര്‍പ്പ് പ്രിന്‍റ് എടുത്ത ശേഷം ഫയൽ ഡീലിറ്റ് ചെയ്തു എന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

    Aadhar | ഇ-ആധാർ ഡൗൺലോഡ് ചെയ്യാം, വെറും പത്ത് മിനിറ്റിനുള്ളിൽ; എങ്ങനെയെന്നറിയാം

    ഓരോ ഇന്ത്യന്‍ പൗരനും തനതായ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നടപ്പാക്കിയത്. നിരവധി സര്‍ക്കാര്‍, സ്വകാര്യ പദ്ധതികളുടെ പ്രയോജനങ്ങള്‍ ലഭിക്കുന്നതിന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്‍കുന്ന ആധാര്‍ കാര്‍ഡിലെ 12 അക്ക തിരിച്ചറിയല്‍ നമ്പര്‍ ആവശ്യമാണ്.

    Also Read- Aadhar Online | ആധാർ കാർഡിലെ വിവരങ്ങൾ ഓൺലൈനായി തിരുത്തുന്നതെങ്ങനെ?

    പേര്, ജനനത്തീയതി, ലിംഗം, വിലാസം മുതലായ സാധാരണ വിവരങ്ങള്‍ക്ക് പുറമേ ആധാര്‍ കാര്‍ഡില്‍ വിരലടയാളം, ഐറിസ് തുടങ്ങിയ ബയോമെട്രിക് ക്രെഡന്‍ഷ്യലുകളും ഉണ്ട്. മറ്റെല്ലാ തിരിച്ചറിയല്‍ രേഖകളില്‍ നിന്നും ആധാറിന്റെ വ്യത്യസ്തമാക്കുന്ന ഗുണങ്ങളിലൊന്ന് നിങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എപ്പോഴും കൈയില്‍ കരുതേണ്ടതില്ല എന്നതാണ്. മറിച്ച് ആധാര്‍ നമ്പര്‍ അറിഞ്ഞിരുന്നാല്‍ മാത്രം മതി. ആധാര്‍ കാര്‍ഡ് നഷ്ടപ്പെടുത്തിയാലും യു ഐ ഡി എ ഐ പോര്‍ട്ടലില്‍ നിന്ന് ഐഡന്റിറ്റി പരിശോധിച്ച് നിങ്ങള്‍ക്ക് ഒരു ഇ-ആധാര്‍ തല്‍ക്ഷണം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

    എന്താണ് ഇ-ആധാര്‍?

    ഇ-ആധാര്‍ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ ഇലക്ട്രോണിക് പകര്‍പ്പാണ് ഇത്. ഇ-ആധാര്‍ ഒരു പാസ്വേഡ് ഉപയോഗിച്ച് സൂക്ഷിക്കാം. കൂടാതെ ഇത് ആധാര്‍ കാര്‍ഡിന്റെ ഫിസിക്കല്‍ പകര്‍പ്പ് പോലെയും ഉപയോഗിക്കാം. UIDAI- യുടെ ഔദ്യോഗിക പോര്‍ട്ടലായ uidai.gov.in അല്ലെങ്കില്‍ eaadhaar.uidai.gov.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ ഇ-ആധാറിന്റെ ഒരു പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

    UIDAI പോര്‍ട്ടലില്‍ നിന്ന് നിങ്ങളുടെ 28 അക്ക എന്റോള്‍മെന്റ് നമ്പറും നിങ്ങളുടെ മുഴുവന്‍ പേരും പിന്‍ കോഡും നല്‍കിയോ അല്ലെങ്കില്‍ 14 അക്ക ആധാര്‍ നമ്പര്‍ നല്‍കിയോ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളടങ്ങുന്ന ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാം. ഈ രണ്ട് രീതികള്‍ പിന്തുടര്‍ന്നാലും ഒരു OTP നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് സ്ഥിരീകരണത്തിനായി അയയ്ക്കും. കൂടാതെ, വെബ്‌സൈറ്റില്‍ ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഒരു നിശ്ചിത സമയം അടിസ്ഥാനമാക്കിയുള്ള ഒറ്റത്തവണ പാസ്വേര്‍ഡും (TOTP) സൃഷ്ടിക്കാന്‍ കഴിയും.

    ഇ-ആധാര്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

    - ആദ്യം യു ഐ ഡി എ ഐയുടെ ഔദ്യോഗിക പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക

    - ഹോംപേജിലെ 'എന്റെ ആധാര്‍' എന്ന വിഭാഗത്തിലെ 'ഡൗണ്‍ലോഡ് ആധാര്‍' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

    - ആധാര്‍ നമ്പര്‍, എന്റോള്‍മെന്റ് ഐ ഡി എന്നിവയില്‍ ഒന്ന് തിരഞ്ഞെടുക്കുക. കൂടാതെ വെര്‍ച്വല്‍ ഐ ഡി തിരഞ്ഞെടുക്കുക.

    - ഇനി നിങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുക.

    നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറില്‍ ഒരു OTP അയയ്ക്കുന്നതിന് മുമ്പ് ക്യാപ്ച കോഡ് സ്ഥിരീകരിക്കുക.

    - ഫോണില്‍ മെസേജായി ലഭിച്ച OTP നല്‍കുക.

    - തുടര്‍ന്ന് പാസ്വേഡ് സംരക്ഷണമുള്ള ഇ-ആധാര്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

    UIDAI നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, നിങ്ങളുടെ പേരിന്റെ ആദ്യ നാല് അക്ഷരങ്ങളും (ക്യാപിറ്റല്‍ ലെറ്റര്‍) നിങ്ങളുടെ ജനന വര്‍ഷവും ചേര്‍ന്നതായിരിക്കും ഇ-ആധാറിന്റെ പാസ്വേര്‍ഡ്.
    Published by:Anuraj GR
    First published: