കടിച്ച നായയെ തിരിച്ചു കടിക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു, ഡോക്ടർ നായയെ കടിച്ചിട്ടുണ്ടോയെന്ന് യുവതി - പിന്നെ നടന്നത് രൂക്ഷതർക്കം

ചികിത്സ തേടിയെത്തിയ യുവതിയോട് ദേഷ്യത്തിൽ നായയെ തിരിച്ചു കടിക്കാൻ ആയിരുന്നു ഡോക്ടറുടെ ആവശ്യം.

news18
Updated: June 29, 2019, 9:25 PM IST
കടിച്ച നായയെ തിരിച്ചു കടിക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു, ഡോക്ടർ നായയെ കടിച്ചിട്ടുണ്ടോയെന്ന് യുവതി - പിന്നെ നടന്നത് രൂക്ഷതർക്കം
ആശുപത്രി ജീവനക്കാർ പകർത്തിയ ദൃശ്യങ്ങളിൽ നിന്ന്
  • News18
  • Last Updated: June 29, 2019, 9:25 PM IST
  • Share this:
അജ്മീർ: നായ കടിച്ചതിന് ചികിത്സ തേടിയാണ് ആ യുവതി ആശുപത്രിയിൽ എത്തിയത്. എന്നാൽ, ഡോക്ടറുടെ ഒരു മറുപടിയിൽ പിന്നെയവിടെ നടന്നത് രൂക്ഷതർക്കം. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. നായ കടിച്ചതിനെ തുടർന്നാണ് യുവതി ചികിത്സ തേട് അജ്മീറിലെ ആശുപത്രിയിൽ എത്തിയത്. എന്നാൽ, ആശുപത്രിയിലെ ഡോക്ടറോട് ചികിത്സ തേടിയപ്പോൾ വിചിത്രമായ മറുപടിയാണ് ഡോക്ടർ യുവതിക്ക് നൽകിയത്.

ചികിത്സ തേടിയെത്തിയ യുവതിയോട് ദേഷ്യത്തിൽ നായയെ തിരിച്ചു കടിക്കാൻ ആയിരുന്നു ഡോക്ടറുടെ ആവശ്യം. ഡോക്ടറുടെ അരോചകമായ ചോദ്യം കേട്ട യുവതിയും വെറുതെയിരുന്നില്ല, നിങ്ങൾ ഇതുവരെ ഒരു നായയെ കടിച്ചിട്ടുണ്ടോ എന്നായിരുന്നു യുവതിയുടെ മറുചോദ്യം.

ക്രിക്കറ്റിൽ നിന്ന് വിരമിച്ച യുവരാജ് സിംഗ് ഇനി അഭിനയത്തിലേക്ക്

എന്നാൽ, യുവതിയുടെ ചോദ്യം കേട്ട ഡോക്ടർ പ്രകോപിതനായി. താൻ പട്ടിക വർഗക്കാരനായതിനാലാണ് യുവതി ഇങ്ങനെ പറഞ്ഞതെന്നും ഇതിനെതിരെ പരാതി നൽകുമെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ, താൻ ആദ്യമായാണ് ഈ ഡോക്ടറിനെ കാണുന്നതെന്നും ഡോക്ടറിന്‍റെ ജാതി തനിക്കറിയില്ലെന്നും യുവതി വ്യക്തമാക്കി. സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തു വരാൻ ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.

ആശുപത്രിയിലെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചംഗ സംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ചീഫ് ഹെൽത്ത് മെഡിക്കൽ ഓഫീസർ കെ കെ സോനി അറിയിച്ചു.

First published: June 29, 2019, 9:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading