• HOME
  • »
  • NEWS
  • »
  • india
  • »
  • Suicide | ചികിത്സാ പിഴവ് മൂലം ഗർഭിണി മരിച്ചെന്ന് ആരോപണം, പിന്നാലെ കേസ്; വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു

Suicide | ചികിത്സാ പിഴവ് മൂലം ഗർഭിണി മരിച്ചെന്ന് ആരോപണം, പിന്നാലെ കേസ്; വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു

ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് ഗർഭിണി മരിച്ചത്

അർച്ചന ശർമ

അർച്ചന ശർമ

  • Share this:
ജയ്‌പൂർ: ചികിത്സാ പിഴവ് മൂലം ഗർഭിണി മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. അർച്ചന ശർമ (42) ആണ് ആത്മഹത്യ ചെയ്തത്. ഗർഭിണിയെ ചികിത്സിച്ച ആശുപത്രിയുടെ ഉടമയും കൂടിയാണ് അർച്ചന.  ബുധനാഴ്ച താമസസ്ഥലത്തെ മുറിയിലാണ് അർച്ചനയെ ആത്മഹത്യ ചെയ്ത കണ്ടെത്തിയത്.

ഗർഭിണിയുടെ മരണത്തിന് പിന്നാലെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്തതിന് പിന്നാലെ അർച്ചന ആത്മഹത്യ ചെയ്തത്. അതേസമയം, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരെയും കൊന്നിട്ടില്ലെന്നും യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പ്രസവാനന്തര രക്തസ്രാവമാണ് യുവതിയുടെ മരണകരണമെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് ഗർഭിണി മരിച്ചത്. ഡോക്ടറുടെ ചികിത്സാ പിഴവാണ് യുവതിയുടെ മരണത്തിനിടയാക്കിയതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡോക്ടർക്കെതിരെ ലാൽസോട്ട് പോലീസ് കേസ് എടുത്തത്.

Also read- Triple Talaq | ഹിന്ദു ഭാര്യ മതം മാറാൻ വിസമ്മതിച്ചു; മുത്തലാഖ് ചൊല്ലിയ മുസ്ലീം ഭർത്താവ് അറസ്റ്റിൽ



Also read- ബുർഖ ധരിച്ചെത്തി CRPF ക്യാമ്പിന് നേരെ ബോംബെറിഞ്ഞ് യുവതി; തിരച്ചിൽ ഊർജിതമാക്കി

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ദൗസ അഡീഷണൽ എസ്പി ലാൽചന്ദ് കയാൽ പറഞ്ഞു. വനിതാ ഡോക്ടർ ആത്മഹത്യ ചെയ്യാൻ ഇടയായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്ക് കഠിന ശിക്ഷ നൽകണമെന്നും അഖിലേന്ത്യാ മെഡിക്കൽ സ്റ്റുഡൻറ്സ് അസോസിയേഷൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് അവശ്യപ്പെട്ടു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Naveen
First published: