HOME » NEWS » India » DOCTORS STRIKE TOMORROW AGAINST NATIONAL MEDICAL COMMISSION BILL PASSED IN

മെഡിക്കൽ കമ്മീഷൻ ബിൽ; ബുധനാഴ്ച ഡോക്ടർമാരുടെ പണിമുടക്ക്

Doctor's strike on Wednesday| ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ നാളെ 24 മണിക്കൂർ ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്കുന്നു.

news18
Updated: July 30, 2019, 12:21 PM IST
മെഡിക്കൽ കമ്മീഷൻ ബിൽ; ബുധനാഴ്ച ഡോക്ടർമാരുടെ പണിമുടക്ക്
News18 Malayalam
  • News18
  • Last Updated: July 30, 2019, 12:21 PM IST
  • Share this:
ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ലോക്സഭയിൽ പാസാക്കിയതിനെതിരെ രാജ്യവ്യാപകമായി നാളെ ഡോക്ടർമാർ പണിമുടക്കുന്നു. 24 മണിക്കൂറാണ് പണിമുടക്ക്.
ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്.

also read: 'വിശ്വാസമർപ്പിച്ച എല്ലാവരോടും മാപ്പ്'; കാണാതാവുന്നതിന് മുമ്പ് സിദ്ധാർഥ എഴുതിയ കത്ത് പുറത്ത്

ബുധനാഴ്ച രാവിലെ ആറ് മണി മുതല്‍ സമരം ആരംഭിക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അത്യാഹിത, തീവ്രപരിചരണ, ശസ്ത്രക്രിയ വിഭാഗങ്ങളെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ മേഖലയുമായി ബന്ധമുള്ള പ്രാക്ടീഷണര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ പരിമിത ലൈസന്‍സ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് പുതിയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിലുള്ളത്.

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അവസാനവര്‍ഷ പരീക്ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് മാനദണ്ഡമാക്കാനും ബില്ലില്‍ ശുപാര്‍ശയുണ്ട്. കഴിഞ്ഞദിവസം ലോക്‌സഭയില്‍ വോട്ടിനിട്ട ബില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് പാസാക്കിയത്.
First published: July 30, 2019, 12:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories