• HOME
  • »
  • NEWS
  • »
  • india
  • »
  • Hathras Rape | ഹത്രാസ് സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ടിൽ സംശയങ്ങൾ ഉന്നയിച്ച ഡോക്ടര്‍മാരെ ചുമതലകളിൽ നിന്നും നീക്കി

Hathras Rape | ഹത്രാസ് സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ടിൽ സംശയങ്ങൾ ഉന്നയിച്ച ഡോക്ടര്‍മാരെ ചുമതലകളിൽ നിന്നും നീക്കി

പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച്  11 ദിവസത്തിന് ശേഷമാണ്  സാമ്പിളുകൾ ശേഖരിച്ചതെന്നും, ആക്രമണം ഉണ്ടായി 96 മണിക്കൂർ കഴിഞ്ഞാൽ  ഫോറൻസിക് തെളിവുകൾ കണ്ടെത്താൻ കഴിയില്ലെന്നും ഡോക്ടർമാർ വിമർശിച്ചിരുന്നു. 

hathras rape

hathras rape

  • Last Updated :
  • Share this:
ന്യൂഡൽഹി: ഹത്രാസിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ടിനെ വിമർശിച്ച ഡോക്ടർമാർക്കെതിരെ നടപടി. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ അസീം മാലിക്, ഉബൈദ് ഹഖ് എന്നിവരെ ചുമതലകളിൽ നിന്ന് നീക്കി. മെഡിക്കൽ ഓഫീസർ എമർജൻസി & ട്രോമ,  ജെഎൻ‌എം‌സി‌എച്ച് തസ്തികകളിൽ നിന്നാണ് നീക്കിയത്.

Also Read-'അനാസ്ഥ മൂലം കോവിഡ് രോഗികൾ മരിച്ചു'; കളമശ്ശേരി മെഡിക്കൽ കോളജിലെ നഴ്സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം പുറത്ത്

പെൺകുട്ടി പീഡനത്തിന് ഇരയായതായി ഫോറൻസിക് ലാബ് റിപ്പോർട്ടിൽ വ്യക്തമായിട്ടില്ല  എന്ന് എഡിജിപി പ്രശാന്ത് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച്  11 ദിവസത്തിന് ശേഷമാണ്  സാമ്പിളുകൾ ശേഖരിച്ചതെന്നും, ആക്രമണം ഉണ്ടായി 96 മണിക്കൂർ കഴിഞ്ഞാൽ  ഫോറൻസിക് തെളിവുകൾ കണ്ടെത്താൻ കഴിയില്ലെന്നും ഡോക്ടർമാർ വിമർശിച്ചിരുന്നു.

Also Read-'കളമശ്ശേരി മെഡിക്കല്‍ കോളജില്‍ മരിച്ച രോഗിക്ക് വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ല': ആരോപണങ്ങൾ ശരിവെച്ച് ഡോ. നജ്മ

വൈസ് ചാൻസിലർ താരിഖ് മൻസൂറിന്റെ നിർദേശപ്രകാരം ചീഫ് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. സൈദിയാണ് ഇരുവരേയും ചുമതലയിൽ നിന്ന് മാറ്റി കൊണ്ടുള്ള കത്ത് നൽകിയത്. അതേ സമയം  ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറെയും  സസ്‌പെൻഡ് ചെയ്തിട്ടില്ല എന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.  നിലവിലുള്ള സി‌എം‌ഒമാർ അവധി എടുത്തതിനാൽ രണ്ട് മാസം മുമ്പ് ഒഴിവുകൾ ഉണ്ടായിരുന്നു.  അവരിൽ കുറച്ചുപേർക്ക് കോവിഡ് ബാധിച്ചു.  ഈ സാഹര്യത്തിലായിരുന്നു ഡോ. മാലിക്, ഡോ. ഹക്ക് എന്നിവർക്ക് ചുമതല താൽക്കാലികമായി നൽകിയത്.



ഡോക്ടർമാരെ നിയമിച്ചത് ‘അവധി ഒഴിവുകൾ’ നികത്താനാണ്.  ഇപ്പോൾ സി‌എം‌ഒകൾ‌ തിരിച്ചെത്തിയതിനാൽ ചുമതലകളിൽ നിന്ന് മാറ്റിയെന്നാണ് ജവഹർലാൽ നെഹ്രു മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കിയത്. ചുമതലകളിൽ നിന്നു നീക്കിയ ഡോക്ടർമാർ അതൃപ്തി  അറിയിച്ചതായും ആശുപത്രിയിലെ മറ്റ് ചുമതലകളിൽ ഇവർ തുടരുമെന്നും അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
Published by:Asha Sulfiker
First published: