കടുവയുടെ ആക്രമണത്തിൽ നിന്ന് യുവാവിനെ വളർത്തുനായ രക്ഷിച്ചു

താൻ വനത്തിലായിരുന്നപ്പോൾ കടുവ ആക്രമിക്കുകയായിരുന്നെന്നും എന്നാൽ, വളർത്തുനായ തന്നെ കടുവയിൽ നിന്ന് രക്ഷപ്പെടുത്തിയതായും ഖജ് വിയ പറഞ്ഞു

news18
Updated: June 4, 2019, 7:51 AM IST
കടുവയുടെ ആക്രമണത്തിൽ നിന്ന് യുവാവിനെ വളർത്തുനായ രക്ഷിച്ചു
പഞ്ചം ഖജ് വിയ
  • News18
  • Last Updated: June 4, 2019, 7:51 AM IST
  • Share this:
attackസെയോനി: കടുവയുടെ ആക്രമണത്തിൽ നിന്ന് യുവാവിനെ വളർത്തുനായ രക്ഷിച്ചു. മധ്യപ്രദേശിലെ പിപർവാനി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. പഞ്ചം ഖജ് വിയ എന്നയാൾക്കാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

വാർത്ത ഏജൻസിയായ എ എൻ ഐയോട് സംസാരിക്കവേ ഖജ് വിയയുടെ അമ്മയാണ് തന്‍റെ മകനെ വളർത്തുനായ കടുവയിൽ നിന്ന് രക്ഷിച്ചെന്ന് പറഞ്ഞത്. തന്‍റെ മകനെ കടുവയുടെ ആക്രമണത്തിൽ നിന്ന് വളർത്തുനായ രക്ഷപ്പെടുത്തിയെന്ന് അമ്മ പറഞ്ഞു. വനത്തിനുള്ളിലേക്ക് പോയപ്പോഴാണ് മകനു നേരെ കടുവയുടെ ആക്രമണം ഉണ്ടായതെന്നും അവർ അറിയിച്ചു.

മകനു നേരെ ആക്രമണം ഉണ്ടായപ്പോൾ വളർത്തുനായയും മറ്റു നായകളും ചേർന്ന് കടുവയെ ആക്രമിക്കുകയായിരുന്നു. നായകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ ഭയന്നുപോയ കടുവ ഓടി പോകുകയായിരുന്നു. പരുക്കുകളോടെ തന്‍റെ മകൻ രക്ഷപ്പെട്ടതായും അമ്മ പറഞ്ഞു.

നിപാ ആശങ്ക: ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ പരിശോധന റിപ്പോർട്ട് ഇന്ന്

താൻ വനത്തിലായിരുന്നപ്പോൾ കടുവ ആക്രമിക്കുകയായിരുന്നെന്നും എന്നാൽ, വളർത്തുനായ തന്നെ കടുവയിൽ നിന്ന് രക്ഷപ്പെടുത്തിയതായും ഖജ് വിയ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥനായ രാകേഷ് കുഡാപെയും ഇക്കാര്യം സ്ഥിരീകരിച്ചു.

First published: June 4, 2019, 7:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading