ഇന്റർഫേസ് /വാർത്ത /India / തന്നേ നോക്കി കുരച്ച നായയെ പ്രകോപിതനായ അയൽവാസി വെടിവച്ചു കൊന്നു

തന്നേ നോക്കി കുരച്ച നായയെ പ്രകോപിതനായ അയൽവാസി വെടിവച്ചു കൊന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

Dog shot dead for barking at a man | എയർ ഗൺ കൊണ്ടാണ് റോക്കി എന്ന നായയെ വെടിവച്ചത്

  • Share this:

തന്നെ നോക്കി കുരച്ചതിൽ പ്രകോപിതനായ വ്യക്തി നായയെ വെടിവച്ചു കൊന്നു (dog shot dead). ബെംഗളൂരുവിലെ മഡഗൊണ്ടനഹള്ളിയിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇയാൾക്കെതിരെ കർണാടക പോലീസ് കേസ് എടുത്തു. കൃഷ്ണപ്പ എന്ന വ്യക്തിയാണ് നായയെ വെടിവച്ചത്. റോക്കി എന്ന നായയാണ് തലയിൽ വെടിയേറ്റ് മരിച്ചത്. എയർ ഗൺ ഉപയോഗിച്ചാണ് ഇദ്ദേഹം വെടിവച്ചത്.

ഗ്രാമ പ്രദേശത്താണ് സംഭവം നടന്നത്. കുറച്ചുദൂരം പിന്നാലെ ഓടിച്ചിട്ട് പിടിച്ചാണ് കൃഷ്ണപ്പ നായയെ വകവരുത്തിയതെന്ന് പോലീസ് അറിയിച്ചു. പൊതു സ്ഥലത്ത് ഇത്തരമൊരു സംഭവം നടനാനത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

ഇതേ ഗ്രാമത്തിലെ ഹരീഷ് എന്നയാൾ നായയെ ശുശ്രൂഷിച്ചു. ഇയാൾ ദൊഡ്ഡബല്ലാപുര റൂറൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മൃഗസ്നേഹികൾ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി.

കേരളത്തിൽ കാസർഗോഡ് മക്കൾക്ക് തെരുവുനായയിൽ നിന്നും സംരക്ഷണം നൽകാൻ തോക്കേന്തി മുന്നിൽ നടക്കുന്ന പിതാവിന്റെ വാർത്ത കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പുറത്തു വന്നത്. സമീർ എന്നയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തന്റെയും അയൽക്കാരുടെയും മക്കൾ തെരുവ് നായയെ പേടിച്ച് സ്കൂളിൽ പോകാൻ ഭയന്നതിനെ തുടർന്നാണ് തോക്കുമെടുത്ത് കൂടെപ്പോയത് എന്ന് സമീർ പറഞ്ഞു.

സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ സംസ്ഥാന വ്യാപകമായി സർക്കാർ വാക്സിനേഷൻ കാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്. വളർത്തുനായകൾക്കും തെരുവ് നായകൾക്കും ഈ സേവനം ലഭ്യമാണ്. ഇതിനു പുറമേ, വന്ധ്യംകരണം പ്രവർത്തനങ്ങൾ ഊർജസ്വലമാക്കാനും തീരുമാനമെടുത്തു.

തെരുവുനായയുടെ ആക്രമണം നടക്കുന്ന കേസുകളുടെ എണ്ണമനുസരിച്ച്, സെപ്റ്റംബർ 15ന് 170 ഹോട്ട്സ്പോട്ടുകൾ കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വാക്സിനേഷന് മുൻഗണന ലഭിക്കും. ജനുവരി മുതൽ ഓഗസ്റ്റ് വരെ ഒരു മാസത്തിൽ പത്തോ അതിലധികമോ പട്ടികടി കേസുകൾ ഉണ്ടായ സ്ഥലങ്ങളെയാണ് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Summary: Irked over incessant barking, man killed a dog named Rocky with an air gun. The incident occurred in a Karnataka village. Another man who nursed the dog registered a police complaint. The incident has left the entire village in shock

First published:

Tags: Stray dog, Stray dog attack, Stray dogs killed