• HOME
  • »
  • NEWS
  • »
  • india
  • »
  • നവജാത ശിശുവിനെ ആശുപത്രിയില്‍ തെരുവ് നായകള്‍ കടിച്ചുകൊന്നു

നവജാത ശിശുവിനെ ആശുപത്രിയില്‍ തെരുവ് നായകള്‍ കടിച്ചുകൊന്നു

അമ്മയ്ക്കും മുത്തശിക്കുമൊപ്പം ജനറല്‍ വാര്‍ഡിലെ തറയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ നായകള്‍ കടിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    സ്വകാര്യ ആശുപത്രിയില്‍ കടന്നു കയറിയ  തെരുവ് നായകള്‍ നവജാതശിശുവിനെ കടിച്ചുകൊന്നു.  ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. ജനിച്ച് മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്കും മുത്തശിക്കുമൊപ്പം ജനറല്‍ വാര്‍ഡിലെ തറയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ നായകള്‍ കടിച്ചെടുത്ത ശേഷം വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

    ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്. നായ ആശുപത്രിയിലേക്ക് കയറിയത് ആരും ശ്രദ്ധിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ കാണാതായതോടെ ബന്ധുക്കൾ ആശുപത്രിയിലെ അലാം അടിച്ച് തിരച്ചിൽ നടത്തുകയായിരുന്നു.

    തെരുവുനായ കടിച്ചനിലയിൽ ആശുപത്രിക്കു പുറത്തു കണ്ടെത്തിയ കുഞ്ഞ് മരിച്ചതായി പിന്നീടു ഡോക്ടർമാർ സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു സംഭവം വ്യക്തമായതെന്ന് ഇൻസ്‌‌പെക്ടർ വിജയ് കുമാർ പറഞ്ഞു. ഉത്തർപ്രദേശുകാരായ കുടുംബം യുവതിയുടെ പ്രസവത്തിനായാണു പാനിപ്പത്തിൽ എത്തിയതെന്നും പോലീസ് വ്യക്തമാക്കി.

    മകന് ഉമ്മ കൊടുക്കാൻ പോയപ്പോൾ പല്ലുതേയ്ക്കാൻ പറഞ്ഞ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി


    പാലക്കാട്: മകന് ഉമ്മ കൊടുക്കാൻ പോയപ്പോൾ പല്ലുതേക്കാൻ പറഞ്ഞ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. മണ്ണാര്‍ക്കാട് പള്ളിക്കുറിപ്പിലാണ് സംഭവം. കോയമ്പത്തൂര്‍ സ്വദേശി ദീപികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ  ഭര്‍ത്താവ് അവിനാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    ഇന്ന് രാവിലെ എട്ടരയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം. അവിനാശിന്റെ വീട്ടിലെ ഹാളിൽ വെച്ച് ഭാര്യ ദീപികയെ കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിനും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

    വീടിന്റെ വാതിൽ അടച്ചിട്ട ശേഷമാണ് വെട്ടി പരുക്കേൽപ്പിച്ചത്. വീട്ടുകാരുടെ ബഹളം കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്. ഭർത്താവ് അവിനാഷിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തടഞ്ഞുവെച്ച് പൊലീസ് കൈമാറി.

    ബാഗ്ലൂരില്‍ ജോലി ചെയ്തിരുന്ന അവിനാഷ് രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ബാംഗ്ലൂരിൽ എയർ ഫോഴ്സിന് വേണ്ടി സിവിൽ വർക്കുകൾ കരാർ എടുത്ത് നൽകുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അവിനാശ് . ഇപ്പോൾ വർക്ക് ഫ്രം ഹോം ആയി നിൽക്കുകയാണെന്ന് അവിനാശ് പൊലീസിനോട് പറഞ്ഞത്.

    അവിനാശിനെ ചോദ്യം ചെയ്തു വരികയാണെന്ന് മണ്ണാർക്കാട് സി ഐ പറഞ്ഞത്. അവിനാശും ദീപികയും വിവാഹിതരായിട്ട്  മൂന്നു വർഷത്തിലേറെയായി. ഒന്നര വയസ്സുള്ള മകനുണ്ട്.  രാവിലെ മകന് ഉമ്മ കൊടുക്കാൻ വന്നപ്പോൾ ഭാര്യ പല്ലു തേയ്ക്കാൻ പറഞ്ഞതാണ് പ്രകോപനമെന്നാണ് അവിനാഷ് പൊലീസിന് നൽകിയ മൊഴി.

    ഇതേ തുടർന്ന് ഇവർ തമ്മിൽ വഴക്കാവുകയും വീടിനകത്തുണ്ടായിരുന്ന കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
    Published by:Arun krishna
    First published: