നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Dollar Sheshadri | തിരുപ്പതി ദേവസ്ഥാനത്തെ കുപ്രസിദ്ധ സ്വർണക്കേസിലെ ഡോളർ ശേഷാദ്രി അന്തരിച്ചു

  Dollar Sheshadri | തിരുപ്പതി ദേവസ്ഥാനത്തെ കുപ്രസിദ്ധ സ്വർണക്കേസിലെ ഡോളർ ശേഷാദ്രി അന്തരിച്ചു

  തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ 300 ഗ്രാം സ്വര്‍ണനാണയങ്ങള്‍ ദുരുപയോഗം ചെയ്തെന്ന കുപ്രസിദ്ധമായ കേസ് വെളിച്ചത്തുവന്നതോടെയാണ് ശേഷാദ്രി ആദ്യം വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

  • Share this:
   ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ക്ഷേത്രത്തിലെ പ്രത്യേക ചുമതല (ഒഎസ്ഡി) നിര്‍വഹിച്ചിരുന്ന 'ഡോളര്‍' ശേഷാദ്രി എന്നറിയപ്പെട്ടിരുന്ന പി ശേഷാദ്രി സ്വാമി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. ഞായറാഴ്ച രാത്രി വിശാഖപട്ടണത്ത് കാര്‍ത്തിക ദീപോത്സവത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു വിശാഖപട്ടണത്ത് കാര്‍ത്തിക ദീപോത്സവം നടത്തിയത്.

   74-കാരനായ ശേഷാദ്രി ടിടിഡി കല്യാണമണ്ഡപത്തില്‍ വെങ്കിടേശ്വര ഭഗവാന്റെ പാവലിമ്പ് സേവയിലും പങ്കെടുത്തിരുന്നു. പിന്നീട് ടിടിഡിയിലെ ജീവനക്കാരുമായി സൗഹൃദം സംഭാഷണങ്ങള്‍ നടത്തിയിതിന് ശേഷം രാത്രിയില്‍ മണ്ഡപത്തില്‍ തന്നെ തങ്ങുകയായിരുന്നു. പുലര്‍ച്ചെ 4 മണിയോടെ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ വിശാഖപട്ടണത്തെ അപ്പോളോ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. നിലവല്‍ വിശാഖപട്ടണത്തെ കിംഗ് ജോര്‍ജ്ജ് ഹോസ്പിറ്റല്ലില്‍ (കെജിഎച്ച്) ആണ് ശേഷാദ്രിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

   ശേഷാദ്രിയുടെ മൃതദേഹം കെജിഎച്ച്-ല്‍ നിന്ന് തിരുപ്പതിയിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച തിരുപ്പതിയിലെ ഗോവിന്ദധാമത്തില്‍ നടക്കും. പി ശേഷാദ്രിയുടെ നിര്യാണത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി ആദരാജ്ഞലി അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിക്കുകയും ചെയ്തു.

   ശേഷാദ്രി, 1978 മുതല്‍ തിരുപ്പത്തി ദേവസ്ഥാനത്ത് സേവനം ചെയ്യുന്നതാണ്. 2007 അദ്ദേഹത്തിന് ദേവസ്ഥാനത്ത് നിന്ന് മാറിനില്‍ക്കേണ്ടി വന്നെങ്കിലും പിന്നീട് ടിടിഡിയില്‍ ഒഎസ്ഡി ആയി നിയമനം നല്‍കി. സ്വര്‍ണ്ണ ഡോളര്‍ കുംഭകോണം തിരുപ്പതി ദേവസ്ഥാനം അധികാര കേന്ദ്രങ്ങളെ പിടിച്ചുകുലുക്കിയതിനെത്തുടര്‍ന്നാണ് ശേഷാദ്രി, തിരുമല ക്ഷേത്രത്തില്‍ നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതനായത്. പിന്നീട് പ്രാദേശിക കോടതി അദ്ദേഹത്തെ കേസില്‍ കുറ്റവിമുക്തനാക്കിയതോടെ ക്ഷേത്രത്തില്‍ അദ്ദേഹത്തിന് പ്രത്യേക പദവി നല്‍കി നിയമിച്ചു.

   തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ 300 ഗ്രാം സ്വര്‍ണനാണയങ്ങള്‍ ദുരുപയോഗം ചെയ്തെന്ന കുപ്രസിദ്ധമായ കേസ് വെളിച്ചത്തുവന്നതോടെയാണ് ശേഷാദ്രി ആദ്യം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തിരുപ്പതി ദേവന്‍ ശ്രീ വെങ്കിടേശ്വരന്റെ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ടിടിഡിയുടെ ഔദ്യോഗിക ട്രഷറിയായ 'ബോക്‌സാമില്‍' നിന്ന് 2006 ജൂണില്‍ സ്വര്‍ണ്ണ നാണയങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ടായിരുന്നു കേസ്.

   കേസ് പരസ്യമായത്തോടെ വര്‍ഷങ്ങളോളം ട്രഷറിയുടെ ഏക സൂക്ഷിപ്പുകാരനായിരുന്ന ശേഷാദ്രി വിരമിക്കുകയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സേവനം 2008ല്‍ ടിടിഡി നിര്‍ത്തുകയുമായിരുന്നു. 2017 ഓഗസ്റ്റില്‍, ഒരു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതോടെ കേസില്‍ ശേഷാദ്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടികള്‍ ഒഴിവായി.

   ടിടിഡി ക്ഷേത്ര ഉപദേശക തസ്തികയില്‍ ആയിരുന്നെങ്കിലും ശേഷാദ്രിക്ക് ടിടിഡിയില്‍ കാര്യമായ സ്വാധീനമുണ്ടായിരുന്നു. 2019ല്‍ ആന്ധ്രായില്‍ ജഗന്‍ മോഹന്‍ സര്‍ക്കാര്‍ (വൈഎസ്ആര്‍സിപി പാര്‍ട്ടി) അധികാരത്തില്‍ വന്നതിന് ശേഷം ടിടിഡി ബോര്‍ഡിലേക്കുള്ള അംഗങ്ങളെ നിയമിക്കുന്നത് സംബന്ധിച്ച് അഭിപ്രായം പറയാന്‍ ശേഷാദ്രി തന്നോട് അടുപ്പമുള്ള മുതിര്‍ന്ന വൈഎസ്ആര്‍സിപി നേതാക്കളുമായി ഗൂഡാലോചന നടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു.
   Published by:Jayashankar AV
   First published: