• HOME
 • »
 • NEWS
 • »
 • india
 • »
 • 'ഡോക്ടർമാർക്ക് Dolo - 650 നിർമാതാക്കൾ 1,000 കോടി രൂപയുടെ സൗജന്യങ്ങൾ നൽകി' മെഡിക്കൽ സംഘടന

'ഡോക്ടർമാർക്ക് Dolo - 650 നിർമാതാക്കൾ 1,000 കോടി രൂപയുടെ സൗജന്യങ്ങൾ നൽകി' മെഡിക്കൽ സംഘടന

സുപ്രീംകോടതിയിലാണ് എഫ്എംആർഎഐ ​ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

 • Last Updated :
 • Share this:
  ഡോളോ 650 (DOLO-650) ടാബ്‌ലെറ്റിന്റെ നിർമാതാക്കൾക്ക് എതിരെ മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് മെഡിക്കൽ & സെയിൽസ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (FMRAI). സുപ്രീംകോടതിയിലാണ് എഫ്എംആർഎഐ ​ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഡോളോ മരുന്ന് നിർദ്ദേശിക്കുന്നതിനായി കമ്പനി 1000 കോടി രൂപയുടെ സൗജന്യങ്ങൾ ഡോക്ടർമാർക്ക്‌ വിതരണം ചെയ്തതായി ഫെഡറേഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരീഖ് (Sanjay Parikh) ആരോപിച്ചു.
  മരുന്ന് നിർദ്ദേശിക്കുന്നതിനായി ഡോളോ-650 ടാബ്‌ലെറ്റിന്റെ നിർമ്മാതാക്കൾ ഡോക്ടർമാർക്ക് പാരിതോഷികം നൽകുന്നതിനായി 1,000 കോടി രൂപ ചെലവഴിച്ചതായി സെൻട്രൽ ബോർഡ് ഫോർ ഡയറക്ട് ടാക്‌സസ് (CBDT) ആരോപിച്ചതായും സഞ്ജയ് പരീഖ് സുപ്രീം കോടതിയെ അറിയിച്ചു.

  മരുന്ന് കമ്പനികളുടെ വിപണന രീതിയിൽ ആശങ്ക പ്രകടിപ്പിച്ച് ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്‌സ് അസോസിയേഷൻ സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതു താൽപര്യ ഹർജി പരി​ഗണിക്കവെ ആണ് ​ഗുരുതരമായ ഈ ആരോപണം ഫെഡറേഷൻ ഉന്നയിച്ചത്.
  യൂണിഫോം കോഡ് ഓഫ് ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിങ് പ്രാക്ടീസസിന്റെ (യുസിപിഎംപി) നിയമപരമായ പിന്തുണ ആവശ്യപ്പെട്ട് അഭിഭാഷക അപർണ ഭട്ട് മുഖേനയാണ് കോടതിയിൽ പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) ഫയൽ ചെയ്തത്. ആരോഗ്യത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ഫാർമ കമ്പനികൾ ധാർമ്മികമായ വിപണന രീതികൾ പാലിക്കണമെന്നും ആണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്.

  ഫെഡറേഷൻ ഓഫ് മെഡിക്കൽ ആന്റ് സെയിൽസ് റപ്രസന്റേറ്റീവ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഹർജിയിൽ പറഞ്ഞിരിക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. "ഇത് കാതിന് ഇമ്പം പകരുന്ന സംഗീതമല്ല. എനിക്ക് കോവിഡ് വന്നപ്പോൾ ഇത് തന്നെ കഴിക്കണമെന്ന് എന്നോടും ആവശ്യപ്പെട്ടിരുന്നു. ഇതൊരു ഗുരുതരമായ വിഷയം മാത്രമല്ല പ്രശ്നം കൂടിയാണ്" അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പത്ത് ദിവസത്തിനകം മറുപടി നൽകാനാണ് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ കെഎം നടരാജാണ് കേന്ദ്രസർക്കാരിന് വേണ്ടി കോടതയിൽ ഹാജരായത്.

  also read : സിഖുകാര്‍ വിമാനത്തിൽ കൃപാണ്‍ ധരിക്കുന്നത് നിരോധിക്കണമെന്ന് ഹര്‍ജി; കേന്ദ്രത്തിന് നോട്ടീസ്

  മരുന്നുകളുടെ വിപണന രം​ഗത്തെ അഴിമതി ഇന്ത്യയിൽ അനിയന്ത്രിതമായി തുടരുകയാണെന്നും അഴിമതിക്കെതിരായ യുഎൻ കൺവെൻഷനിൽ രാജ്യം ഒപ്പുവെച്ചിട്ടും ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. നിലവിൽ, ഇന്ത്യയിലെ ഒരു നിയമവും ഇത്തരം പ്രവർത്തനങ്ങളെ നിരോധിക്കുന്നില്ല.

  ഇത്തരം മരുന്നുകൾ രോഗിയുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയാണെന്നും ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ, ഉപഭോക്താവ്, ഡോക്ടർമാർ അമിതമായി അല്ലെങ്കിൽ യുക്തിരഹിതമായി നിർദ്ദേശിക്കുന്ന ബ്രാൻഡഡ് മരുന്നുകൾക്ക് പണം നൽകേണ്ടി വരുന്നതായും ഹർജിയിൽ ചൂണ്ടി കാണിക്കുന്നു.

  see also : കാൻസറുമായി പൊരുതുന്ന ഭാര്യയേക്കുറിച്ച് ഭർത്താവിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

  യൂണിഫോം കോഡ്‌ ഓഫ്‌ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിങ്‌ പ്രാക്ടീസസിന് (യുസിപിഎംഎ) നിയമപരമായ അടിസ്ഥാനം നൽകി നിലവിലെ ഈ പ്രവണത ഇല്ലാതാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഇതിലൂടെ മരുന്നുകളുടെ വിപണന പ്രക്രിയ സുതാര്യമാക്കാനും കമ്പനികൾക്ക് ഉത്തരവാദിത്തം നൽകാനും കഴിയുമെന്നാണ് അവരുടെ വാദം. അതേസമയം, വാദം കേട്ടതിന് തൊട്ടുപിന്നാലെ യുസിപിഎംപിയുടെ കരട് പുറത്തിറക്കുകയും പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിക്കുകയും ചെയ്തിരിക്കുകയാണ് സർക്കാർ.
  Published by:Amal Surendran
  First published: