അടുത്ത ഏതാനും മാസങ്ങളിൽ ഇന്ത്യയിലെ (India) ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ചില തടസങ്ങൾ നേരിടേണ്ടി വന്നേക്കാം. ക്രൂഡ് ഓയിലിന്റെ വില (Crude Oil Price) വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ (Domestic Fares) ഉയരുകയും അന്താരാഷ്ട്ര വിമാന സര്‍വീസുകൾ (International Flight Services) പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ വിദേശത്തേക്കുള്ള ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്‌തേക്കും. ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം, ആഭ്യന്തര മേഖലയിലെ ചില റൂട്ടുകളിലെ ടിക്കറ്റ് നിരക്ക് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 15-30 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിനിടയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ വിമാനക്കമ്പനികളെ നിര്‍ബന്ധിതരാക്കിയത്. മാര്‍ച്ച് 1 മുതല്‍, ഡല്‍ഹിയിലെ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില കിലോലിറ്ററിന് 95,350.66 രൂപയാണ്. 2021 മാര്‍ച്ച് 1 ലെ കണക്കനുസരിച്ച് കിലോലിറ്ററിന് 59,400.91 രൂപയായിരുന്നു. മാര്‍ച്ച് 8ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 129.47 ഡോളറായി ഉയര്‍ന്നതാണ് ഇതിന് കാരണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10 ന് ബാരലിന് 68.18 ഡോളറായിരുന്നു വില.
Also Read-
ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചു; 'അനിവാര്യമായ മതപരമായ ആചാരമല്ല'ആഭ്യന്തര സെക്ടറുകളില്‍, വിമാനക്കമ്പനികള്‍ 15 ദിവസത്തെ റോളിംഗ് കാലയളവിലേക്ക് ഒരു ഫെയര്‍ ബാന്‍ഡില്‍ ടിക്കറ്റ് നിരക്ക് നിശ്ചയിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് മാര്‍ച്ച് 1 ന് മാര്‍ച്ച് 16 വരെയുള്ള ഫ്ലൈറ്റ് ടിക്കറ്റുകള്‍ക്ക് നിശ്ചയിച്ച ഉയർന്ന പരിധിയേക്കാള്‍ കൂടുതലോ ഫ്ലോർ നിരക്കിനേക്കാള്‍ കുറവോ ഈടാക്കാന്‍ കഴിയില്ല. എന്നാൽ, എയര്‍ലൈനുകള്‍ക്ക് മാര്‍ച്ച് 17ലെ വിമാനങ്ങള്‍ക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയില്‍ ടിക്കറ്റ് നിരക്ക് ഈടാക്കാം. മാര്‍ച്ച് 2 ന്, സമാനമായി മാര്‍ച്ച് 17 വരെയുള്ള ഫ്ളൈറ്റുകളുടെ ടിക്കറ്റ് നിരക്ക് നിശ്ചിത പരിധിക്കുള്ളില്‍ ആയിരിക്കും.
അതേസമയം, ഇന്ത്യയില്‍ നിന്നുള്ള പതിവ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 27ന് പുനരാരംഭിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയിലെ കൊറോണ വൈറസ് സാഹചര്യം മെച്ചപ്പെട്ടതിനാലാണ് പുതിയ തീരുമാനം. നേരത്തെ കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 23ന് ഷെഡ്യൂള്‍ഡ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍, 2020 ജൂലൈ മുതല്‍ ഇന്ത്യയ്ക്കും മറ്റ് 35 ഓളം രാജ്യങ്ങള്‍ക്കും ഇടയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പ്രത്യേക എയര്‍ ബബിളിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു.
Also Read-
Hijab Row |ഹിജാബ് നിരോധനം: കർണാടക ഹൈക്കോടതി വിധിയിൽ പറയുന്നതെന്ത്?''കോവിഡ് 19 കാരണം അന്താരാഷ്ട്ര വിമാന സർവീസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ഞാന്‍ ഇതിനകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്'', സിന്ധ്യ ഒരു പരിപാടിയില്‍ പറഞ്ഞു. കൊറോണ വൈറസ് മഹാമാരിയ്ക്ക് മുമ്പുള്ള നിലയിലേക്ക് മാര്‍ച്ച് 27 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.